twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനക്കരുത്ത് ഇല്ലാത്ത എനിക്ക് സിനിമ തന്നെയാണ് നല്ലത് എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്; ലെന

    By Aswini P
    |

    മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും അധികം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിയ്ക്കുന്ന നടിയാണ് ലെന. പുതിയ ഹെയര്‍സ്റ്റൈലൊക്കെയായി, മേക്കോവര്‍ നടത്തി വീണ്ടും സെന്‍സേഷണല്‍ ആകുന്നു.

    കായംകുളം കൊച്ചുണ്ണിയില്‍ നായകന്‍ മോഹന്‍ലാല്‍? ഇത്തിക്കര പക്കി ആരാണെന്ന് അറിയാമോ? കായംകുളം കൊച്ചുണ്ണിയില്‍ നായകന്‍ മോഹന്‍ലാല്‍? ഇത്തിക്കര പക്കി ആരാണെന്ന് അറിയാമോ?

    ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തില്‍ താന്‍ പൂര്‍ണമായും സംതൃപ്തയും സന്തോഷവതിയും ആണെന്ന് ലെന പറയുന്നു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

    രസമുള്ള ഓര്‍മ

    രസമുള്ള ഓര്‍മ

    സിനിമയില്‍ വന്നിട്ടിപ്പോള്‍ ഇരുപത് കൊല്ലമായി. തിരിഞ്ഞു നോക്കുമ്പോള്‍ നല്ലതും രസകരവുമായ ഓര്‍മകള്‍ മാത്രമേ തനിക്കുള്ളൂ എന്ന് ലെന പറയുന്നു.

     ദുരനുഭവങ്ങളില്ല

    ദുരനുഭവങ്ങളില്ല

    ഏറ്റവും സന്തോഷകരവും സുഖകരവുമായ ഓര്‍മകള്‍ മാത്രമാണ് എനിക്ക് സിനിമ സമ്മാനിച്ചത്. കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

    അവസരം തേടി പോയില്ല

    അവസരം തേടി പോയില്ല

    സ്‌കൂള്‍ പഠനകാലത്താണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത്. അതുകൊണ്ട് തന്നെ അവസരങ്ങള്‍ക്ക് വേണ്ടി എനിക്ക് അങ്ങോട്ട് പോകേണ്ടി വന്നിട്ടുമില്ല.

    സുരക്ഷിതയാണ്

    സുരക്ഷിതയാണ്

    സിനിമ എന്ന കുടുംബാന്തരീക്ഷത്തില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയായിരുന്നു. ഈ പറയുന്ന തിക്താനുഭവങ്ങളൊന്നും കരിയറില്‍ എനിക്കുണ്ടായിട്ടില്ല.

    സ്ത്രീ സംഘടന

    സ്ത്രീ സംഘടന

    സ്ത്രീകളുടെ കാര്യം പറയാന്‍ സ്ത്രീകള്‍ക്കൊരു സംഘടന നല്ലതാണ്. പക്ഷെ, എനിക്കിതുവരെ ആ സംഘടമയുടെ ഭാഗമാകണം എന്ന് തോന്നിയിട്ടില്ല.

    കരുത്തുറ്റ വേഷം

    കരുത്തുറ്റ വേഷം

    രണ്ടാം വരവില്‍ കരുത്തുറ്റ കഥാപാത്രങ്ങളാണ് ചെയ്യാന്‍ സാധിച്ചത്. അതിന് പ്രേരിപ്പിച്ച ധാരാളം തിരിച്ചറിവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ലെന പറയുന്നു.

    ആദ്യ വരവ്

    ആദ്യ വരവ്

    ആദ്യം സിനിമയില്‍ വന്നപ്പോള്‍ ഈ മീഡിയത്തിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഹോബി എന്ന തരത്തിലല്ലാതെ അഭിനയം സീരിയസായി എടുത്തിരുന്നില്ല.

    എല്ലാം ഇട്ടെറിഞ്ഞ് പോയി

    എല്ലാം ഇട്ടെറിഞ്ഞ് പോയി

    അന്ന് മലയാള സിനിമയില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം ഇട്ടെറിഞ്ഞ് പഠനമാണ് വലുതെന്ന് പറഞ്ഞാണ് ഞാന്‍ പോയത്.

    തിരിച്ചറിവുണ്ടായത്

    തിരിച്ചറിവുണ്ടായത്

    ബോംബെയില്‍ നിന്ന് പിജി കഴിഞ്ഞ്, ഇന്റന്‍ഷിപ്പ് ചെയ്യുന്ന കാലത്താണ് സിനിമ വിട്ടത് മണ്ടത്തരമായിപ്പോയി എന്ന് തിരിച്ചറിഞ്ഞത്. കണ്ണ് പോയാലെ അതിന്റെ വിലയറിയൂ എന്ന അവസ്ഥയായി.

     മനക്കട്ടിയില്ല..

    മനക്കട്ടിയില്ല..

    ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഇത്തിരി മനക്കട്ടി വേണം. എനിക്കതില്ല. അപ്പോഴാണ് ഞാനൊരു കലാകാരിയാണെന്ന് തിരിച്ചറിഞ്ഞത്. സിനിമ വിട്ടത് പോലെയല്ല തിരിച്ചുവരവ് - ലെന പറഞ്ഞു.

    English summary
    Lena about her second innings of her career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X