twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനോരോഗിയുടെ വേഷം ആഗ്രഹിച്ച് ലെന

    By Lakshmi
    |

    വളരെ നേരത്തേ തന്നെ സിനിയിലെത്തുകയും നായികവേഷം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും ലെനയെന്ന നടിയ്ക്ക് പേരെടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. രണ്ടാം ഭാവം, ദേവദൂതന്‍, സ്‌നേഹം തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രധാന കഥാപാത്രങ്ങളായിട്ടായിരുന്നു ലെന എത്തിയത്. എന്നാല്‍ മലയാളത്തിലെ ന്യൂജനറേഷന്‍ തരംഗമുണ്ടാക്കിയ ട്രാഫിക്ക് എന്ന ചിത്രത്തിന് ശേഷമിങ്ങോട്ട് ലെനയ്ക്ക് നല്ലകാലമാണ്. പലചിത്രങ്ങളിലും മികച്ച വേഷങ്ങളാണ് താരത്തിന് ലഭിയ്ക്കുന്നത്. ഇക്കൂട്ടത്തില്‍ നെഗറ്റീവ് ടച്ചുള്ള വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളുമെല്ലാമുണ്ട്.

    മുമ്പ് ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിരുന്ന ലെന ഇപ്പോള്‍ വീണ്ടും സീരിയല്‍ രംഗത്തേയ്ക്കും ശ്രദ്ധചെലുത്തുകയാണ്. ലെന പ്രധാനവേഷം ചെയ്യുന്നൊരു സീരിയല്‍ സംപ്രേഷണം ചെയ്തുതുടങ്ങിയിട്ടുണ്ട്. അഭിനയകലപഠിച്ച, സൈക്കോളജിസ്റ്റായ ഈ താരം എന്തുകൊണ്ടും ഇപ്പോള്‍ കരയിറിന്റെ മികച്ച സമയത്തിലാണ്.

    Lena

    പലതരത്തിലുള്ള വേഷങ്ങളും ചെയ്തുകഴിഞ്ഞെങ്കിലും താന്‍ ചെയ്യാന്‍ ഏറെ ആഗ്രഹിക്കുന്ന വേഷം ഒരു മാനസികരോഗിയുടേതാണെന്ന് ലെന പറയുന്നു. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഉള്ളിലെ പ്രതിഭയ്ക്ക് കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ പറ്റുമെന്നാണ് ലെന പറയുന്നത്. മാത്രമല്ല ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ തനിയ്ക്ക് അത്തരം വേഷങ്ങള്‍ കൂടുതലായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേയ്ക്കുമെന്നും താരം പറയന്നു.

    ഇപ്പോള്‍ ബോബന്‍ സാമുവലിന്റെ ഹാപ്പി ജേര്‍ണിയെന്ന ചിത്രത്തില്‍ ജയസൂര്യയുടെ അമ്മവേഷത്തിലാണ് ലെനയെത്തുന്നത്. ജയസൂര്യയുടെ കുട്ടിക്കാലം കാണിയ്ക്കുമ്പോഴാണ് ലെനയുടെ അമ്മവേഷം.

    അവസാനമായി അഭിനയിച്ച കന്യക ടാക്കീസ് എന്ന ചിത്രം ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷവും ലെന മറച്ചുവെയ്ക്കുന്നില്ല. ഈ ചിത്രം അധികം വൈകാതെ തിയേറ്ററുകളിലെത്തുമെന്ന് ലെന പറയുന്നു.

    ലണ്ടന്‍ ബ്രിഡ്ജാണ് ലെന പ്രധാനവേഷം ചെയ്തിരിക്കുന്ന മറ്റൊരു ചിത്രം. ഒപ്പം ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലും ലെന അഭിനയിക്കുന്നുണ്ട്. ലണ്ടന്‍ ബ്രിഡ്ജില്‍ ലണ്ടനില്‍ സ്ഥിരതാമസക്കാരിയായ മലയാളിയായും ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയില്‍ മന്ത്രിയുടെ ഭാര്യയായുമാണ് ലെന അഭിനയിക്കുന്നത്.

    English summary
    Actress Lena still has an unfulfilled wish, she rues, and that is to portray someone with a mental disorder on screen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X