twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നസെന്റിനെ വിലക്കണമെന്ന് ലിബര്‍ട്ടി ബഷീര്‍

    By Lakshmi
    |

    മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വാക്‌പോര് കൂടുതല്‍ കടുക്കുന്നു. ചിത്രം ഏപ്രില്‍ 15ന് റിലീസ് ചെയ്യാന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചെങ്കിലും പ്രശ്‌നവുമായി ബന്ധപ്പെട്ട വാക്‌പോര് അവസാനിച്ചിട്ടില്ല. നേരത്തേ തീരുമാനിച്ച പ്രകാരം മെയ് 8ന് തന്നെ ചിത്രം റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന തീരുമാനിച്ചിട്ടുണ്ട്.

    താരസംഘടനയായ അമ്മയുടെ മെയ് 1ലെ യോഗത്തിന് ശേഷം പ്രസിഡന്റ് ഇന്നസെന്റ് ലിബര്‍ട്ടി ബഷീറിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു. താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ബഷീറിന്റെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് തങ്ങള്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കെട്ടിട ഉത്ഘാടനച്ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്ന് ഇന്നസെന്റ് വ്യക്തമാക്കി. അമ്മയുടെ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് ബി ഉണ്ണികൃഷ്ണനല്ലെന്നും ഇന്നസെന്റ് പറഞ്ഞു. ഇതിന് പിന്നാലെ ആദ്യം വിലക്കേണ്ടത് ഇന്നസെന്റിനെ ആണെന്ന് പറഞ്ഞുകൊണ്ട് ബഷീര്‍ രംഗത്തെത്തി.

    Innocent

    ബി ഉണ്ണികൃഷ്ണന്‍ ഇടപെട്ടാണ് ഫെഡറേഷന്റെ പരിപാടിയില്‍ നിന്നും താരങ്ങളെ അകറ്റിനിര്‍ത്തിയത് എന്നാരോപിച്ചാണ് ഫെഡഷേഷന്‍ ഉണ്ണികൃഷ്ണന്റെ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന് വിലക്കേര്‍പ്പെടുത്തിയത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ 150ആം ദിനാഘോഷപരിപാടിക്കിടെ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ലിബര്‍ ബഷീറും നടത്തിയ ചര്‍ച്ചയിലാണ് മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തത്.

    ലിബര്‍ട്ടി ബഷീറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നടപ്പാക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

    English summary
    Film Exhibitors Federation leader Liberty Basheer is now against actor Innocent, who questioned Basheers's stand against film stars,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X