twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുത്ത ദേശീയ പുരസ്‌കാരം ഉറപ്പായി! ഈ മ യൗ ഇടിവെട്ട് സിനിമയായിരിക്കും, ഇതില്‍ കൂടുതല്‍ തെളിവ് വേണോ?

    |

    ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയ്‌ക്കൊരു അത്ഭുതമായി മാറി കൊണ്ടിരിക്കുകയാണ്. തന്റെ സിനിമകളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഒരു മടിയുമില്ലാത്തതാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യം. അങ്കമാലി ഡയറീസിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ഈ മ യൗ വിന് പ്രേക്ഷകര്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

    ഡയലോഗ് ഡെലിവറി പാളിപ്പോയോ? ഏട്ടന്റെ അറബിക്കടല്‍ സിംഹത്തിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!ഡയലോഗ് ഡെലിവറി പാളിപ്പോയോ? ഏട്ടന്റെ അറബിക്കടല്‍ സിംഹത്തിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!

    രണ്ട് പ്രാവിശ്യം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മേയ് നാലിനാണ് സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് ദിവസങ്ങള്‍ അവശേഷിക്കെ രണ്ടാമത്തെ ട്രെയിലര്‍ കൂടി പുറത്ത് വിട്ടു. കടലോരത്ത് ജീവിക്കുന്നവരുടെ ജീവിതത്തിലൂടെ കടന്ന് പോവുന്ന ട്രെയിലര്‍ ആകാംഷ ഉണര്‍ത്തുന്നത് തന്നെയാണ്.

    ഈ മ യൗ

    ഈ മ യൗ

    മലയാളികള്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന സിനിമയുണ്ടെങ്കില്‍ അത് ഈ മ യൗ ആണ്. ഒരു സിനിമയ്ക്ക് ഇത്രയും പ്രതീക്ഷ വെക്കാനുള്ള കാര്യമെന്താണെന്ന് ചോദിച്ചാല്‍.. സിനിമയുടെ സംവിധായകന്‍ എന്നതായിരിക്കും ഉത്തരം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ബ്രില്ല്യന്‍സുമായി മേയ് നാലിന് സിനിമ റിലീസ് ചെയ്യുകയാണ്. പോസ്റ്ററുകളും ഒരു ട്രെയിലറും മാത്രമായിരുന്നു ഇതുവരെ സിനിമയില്‍ നിന്നും പുറത്ത് വിട്ടിരുന്നത്. കഴിഞ്ഞ ദിവസം രണ്ടാമത്തെ ട്രെയിലര്‍ കൂടി എത്തിയിരിക്കുകയാണ്. ആഷിഖ് അബുവാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

     കിടിലന്‍ ട്രെയിലര്‍..

    കിടിലന്‍ ട്രെയിലര്‍..

    തീരപ്രദേശത്ത് ജീവിക്കുന്നവരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ ട്രെയിലര്‍ അത് വ്യക്തമാക്കിയിരിക്കുകയാണ്. കടലോരവാസികളുടെ കഥ തന്നെയാണ് സിനിമ പറയുന്നത്. കടലില്‍ പോവുന്നതും മീന്‍ പിടിക്കുന്നതും കച്ചവടവുമൊക്കെയാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. മാത്രമല്ല മരണവും മഴയും കടലുമെല്ലാം നല്‍കുന്ന റിയലിസ്റ്റ് ഫീല്‍ ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്. ഇതിലൂടെ തന്നെ സിനിമയുടെ നിലവാരം എങ്ങനെയായിരിക്കുമെന്നുള്ള കാര്യത്തിന് ഉറപ്പായിരിക്കുകയാണ്.

    താരങ്ങള്‍..

    താരങ്ങള്‍..

    ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേറെ മുന്‍നിര താരങ്ങളൊന്നും സിനിമയില്‍ അഭിനയിക്കുന്നില്ല. എന്നാല്‍ പരിചയമില്ലാത്ത നിരവധി ആളുകളും സിനിമയിലഭിനയിക്കുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യൂസാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുട്ടിസ്രാങ്ക് എന്ന സിനിമയിലൂടെയായിരുന്നു പിഎഫ് മാത്യൂസിന് ദേശീയ പുരസ്‌കാരം കിട്ടിയത്. അതിനാല്‍ അടുത്ത ദേശീയ പുരസ്‌കാരത്തിനുള്ള ഐറ്റമായിരിക്കും ഈ മ യൗ എന്നാണ് സിനിമാ പ്രേമികള്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

    റിലീസിന് മുന്‍പ് തന്നെ ഹിറ്റ്

    റിലീസിന് മുന്‍പ് തന്നെ ഹിറ്റ്

    ഈശോ മറിയം യൗസേപ്പ് എന്നതിനെ ചുരുക്കി വിളിക്കുന്നതാണ് ഈമയൗ. വെറും പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ മ യൗ റിലീസിന് മുന്‍പ് തന്നെ ഹിറ്റാണ്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മൂന്ന് അവാര്‍ഡുകളായിരുന്നു സിനിമയെ തേടി എത്തിയിരുന്നത്. മികച്ച സംവിധായകനായി ലിജോ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയായി പോളി വില്‍സനും, മികച്ച സൗണ്ട് ഡിസൈനിന് രംഗനാഥ് രവിയുമായിരുന്നു പുരസ്‌കാരങ്ങള്‍ നേടിയത്. പല മേളകളിലും പ്രദര്‍ശിപ്പിക്കുള്ള ക്ഷണം സിനിമയ്ക്ക് നേരത്തെ തന്നെ കിട്ടിയിരുന്നു.

    അവഞ്ചേഴ്‌സ് കാണാന്‍ പോയി കുടുങ്ങിയ മലയാളികള്‍, വില്ലനും നായകനും ആരാ? ഒന്നും മനസിലാവുന്നില്ലല്ലോ..അവഞ്ചേഴ്‌സ് കാണാന്‍ പോയി കുടുങ്ങിയ മലയാളികള്‍, വില്ലനും നായകനും ആരാ? ഒന്നും മനസിലാവുന്നില്ലല്ലോ..

    English summary
    Lijo Jose Pellissery's Ee Ma Yau new trailer released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X