twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാന്‍

    By Nirmal Balakrishnan
    |

    സംവിധായന്‍ വിനയന്‍ മൂന്നു കോടി രൂപ ഗ്രാഫിക്കിനു മാത്രം ചെലവിട്ടു നിര്‍മിക്കുന്ന ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രിഡി നിര്‍മാണം പൂര്‍ത്തിയാകുന്നു. മലയാള സിനിമയില്‍ ഇത്രയും വലിയ തുക ഗ്രാഫിക്‌സിനായി ചെലവിടുന്നത് ആദ്യമായിട്ടാണ്. പന്ത്രണ്ടുകാരനായ ഡെനിയാണ് നായകന്‍. ബേബിനയന്‍താര നായികയും. പ്രവീണ, മധു, രഞ്ജിത്ത്, കൃഷ്ണ, കക്കരവി തുടങ്ങി മുന്നൂറോളം കുട്ടികള്‍ കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സാധാരണ കുടുംബത്തില്‍ ജനിച്ച വില്ലി എന്ന കുട്ടിയുടെ സങ്കല്‍പ്പത്തില്‍ വരുന്ന കഥാപാത്രങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. ഈ കഥാപാത്രങ്ങളെ വില്ലി തേടുന്നപോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അവന്റെ കൂട്ടിനായി പിങ്കിയെന്ന നായയും . ഫാന്റസിയും റിയാലിറ്റിയും കൂട്ടികലര്‍ത്തിയൊരു ചിത്രമാണ് ഇക്കുറി വിനയന്‍ ഒരുക്കുന്നത്. വിനയന്‍ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം മോഹന്‍സിതാര. രണ്ടുപേരും ഒന്നിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണിത്.

    little-superman

    ഇത്രയും സാങ്കേതിക മികവോടെ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രമായിരിക്കും ലിറ്റില്‍ സൂപ്പര്‍മാന്‍. കുട്ടികളെ ഉദ്ദേശിച്ചൊരുക്കുന്ന ചിത്രത്തെ കുടുംബപ്രേക്ഷകരും ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

    English summary
    Vinayan's next after 'Dracula'3D is another 3D film aimed at children and families. The film which is titled 'Little Superman' will have a child artist and a dog as the main characters.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X