twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനി അബ്രാം ഖുറേഷിയുടെ നാളുകള്‍! ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു! വെെറലായി വീഡിയോ

    By Midhun Raj
    |

    ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ആന്റണി പെരുമ്പാവൂര്‍,മുരളി ഗോപി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലൂസിഫര്‍ 2 എമ്പുരാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

    ആസിഫും ടോവിനോയും നേര്‍ക്കുനേര്‍! തമിഴില്‍ നിന്നും ധനുഷും സേതുപതിയും! ഈ ആഴ്ച ഇറങ്ങുന്ന സിനിമകള്‍ആസിഫും ടോവിനോയും നേര്‍ക്കുനേര്‍! തമിഴില്‍ നിന്നും ധനുഷും സേതുപതിയും! ഈ ആഴ്ച ഇറങ്ങുന്ന സിനിമകള്‍

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപനത്തിനൊപ്പം ലൂസിഫര്‍ 2 വിന്റെതായി ഒരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗം കാണിച്ചുകൊണ്ടുളള വീഡിയോയിലാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ കാണിക്കുന്നത്. മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ കഥ പറയുക.

    lucifer 2 empuraan

    രണ്ടാം ഭാഗത്തില്‍ ലാലേട്ടനൊപ്പം പൃഥ്വിയുടെ സയിദ് മസൂദ് എന്ന കഥാപാത്രവും മുഴുനീള റോളില്‍ എത്തും. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ സിനിമ അണിയിച്ചൊരുക്കുന്നത്. ഇതേക്കുറിച്ച് പൃഥ്വിരാജ് തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

    മലയാളത്തില്‍ ഇറങ്ങിയ എറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായാണ് ലൂസിഫര്‍ നേരത്തെ മാറിയിരുന്നത്. മലയാളത്തിലെ സര്‍വകാല റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയ ചിത്രം 200 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. നിലവില്‍ നൂറാം ദിവസത്തിലേക്കാണ് ആദ്യ ഭാഗം മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫര്‍ 2വിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്നത്.

    മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ! താനിപ്പോഴും അമ്മയില്‍ അംഗമാണെന്നും നടി മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ! താനിപ്പോഴും അമ്മയില്‍ അംഗമാണെന്നും നടി

    എനിക്ക് നിങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കണം! ജൂണ്‍ വിജയാഘോഷത്തില്‍ താരങ്ങളോട് ദിലീപിന്റെ അഭ്യര്‍ത്ഥനഎനിക്ക് നിങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കണം! ജൂണ്‍ വിജയാഘോഷത്തില്‍ താരങ്ങളോട് ദിലീപിന്റെ അഭ്യര്‍ത്ഥന

    English summary
    lucifer 2 movie official announcement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X