For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്വീനിലെ ചിന്നു ഇനി മഞ്ജു വാര്യരുടെ മകള്‍! ലൂസിഫറിലെ ആ രഹസ്യം പരസ്യമായി! കാണൂ!

|

അഭിനേതാവ് മാത്രമല്ല സംവിധായകനായും പൃഥ്വിരാജ് എത്തുകയാണ്. നടനായി ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോഴും സംവിധാനമെന്ന മോഹം താരപുത്രന്റെ മനസ്സിലുണ്ടായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരെത്തുന്ന സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ചുവെന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നന്ദു, സംവിധായകനായ ഫാസില്‍, സുനില്‍ സുഗതന്‍, മാല പാര്‍വതി തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പന്‍ എത്തുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു സാനിയയ്ക്ക് ലഭിച്ചത്. സിനിമാജീവിതത്തിലെ തന്നെ സുപ്രധാനമായ സിനിമയായി ലൂസിഫര്‍ മാറുമെന്ന പ്രതീക്ഷയിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധാന മോഹത്തെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയാണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന് തിരക്കഥയൊരുക്കിയത്.

Lucifer

ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുകയാണ് ലൂസിഫറിലൂടെ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എന്നായിരിക്കും സിനിമയുടെ റിലീസെന്നാണ് ആരാധകരുടെ ചോദ്യം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍രെ ബാനറില്‍ നിര്‍മ്മിച്ച ആദ്യ സിനിമയായ നയന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സയന്റിഫിക് ത്രില്ലറില്‍ നായകനായെത്തിയതും പൃഥ്വിരാജായിരുന്നു.

English summary
Saniya Iyappan plays Manju Warrier’s daughter in Lucifer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more