For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ക്കും അറിയാത്ത സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മുഖവുമായി ലൂസിഫറിന് രണ്ടാം ഭാഗം? ഒപ്പം സെയ്ദ് മസൂദും?

|
ലൂസിഫറിന് രണ്ടാം ഭാഗം എത്തുന്നോ ?? | filmibeat Malayalam

മലയാള സിനിമാലോകവും പ്രേക്ഷകരുമെല്ലാം ഇപ്പോള്‍ ലൂസിഫറിന് പിന്നാലെയാണ്. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങളും ചിത്രം കാണാനായി തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വയസ്സായവരും സിനിമ കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിലവിലെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചാണ് ചിത്രം കുതിക്കുന്നത്.

50 കോടി ക്ലബിലെ സംവിധായകന്‍ മാത്രമല്ല പൃഥ്വിരാജ്! ബഹുമതികള്‍ വേറെയും സ്വന്തമാണ് അദ്ദേഹത്തിന്! കാണൂ!

മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ചിത്രങ്ങളുമായി ദിലീപ്? ഇന്‍സ്റ്റഗ്രാമില്‍ വ്യജന്‍മാരുടെ വിളയാട്ടം!

റിലീസ് ദിനത്തില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാനായി മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതം എത്തിയിരുന്നു. നിറഞ്ഞ കൈയ്യടിയുമായി സിനിമയുടെ പ്രദര്‍ശനം മുന്നേറുമ്പോള്‍ അവരും മനസ്സ് നിറഞ്ഞ് സന്തോഷിക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് ഇവര്‍ അവധിയാഘോഷിക്കുന്നതിനായി വിദേശത്തേക്ക് പോയത്. വിദേശത്തുനിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിക്കുന്ന മുതലുമായെത്തിയ ഇരുവര്‍ക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. തുടര്‍ച്ചയായി 100 മണിക്കൂര്‍ പ്രദര്‍ശനമെന്ന റെക്കോര്‍ഡും സിനിമ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ലൂസിഫറിന്‍രെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജിന്‍റെ ബ്രില്യന്‍സിന് അപൂര്‍വ്വ നേട്ടം!കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡാണ്!

ലൂസിഫറിന് രണ്ടാം ഭാഗം?

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളുമായാണ് ലൂസിഫറെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ മാസ്സ് ഗെറ്റപ്പില്‍ പുനരവതരിച്ച മോഹന്‍ലാലിന്റെ വരവിനെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നരസിംഹത്തിനുമൊക്കെ മുന്‍പ് തന്നെ താന്‍ അദ്ദേഹത്തിന്റെ ഫാനായിരുന്നുവെന്നും എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുമ്പോള്‍ നായകനായി മോഹന്‍ലാലിനെ തന്നെ വെക്കുമെന്നും അദ്ദേഹം നേരത്തെ തന്നെ പറഞ്ഞതാണ്. ഇപ്പോഴിതാ ലൂസിഫറിന് രണ്ടാം ഭാഗം വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമ അവസാനിച്ചതെന്നും രണ്ടാം ഭാഗം വേണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

മുരളി ഗോപിയുടെ സൂചന

സന്തോഷത്തോടെ പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം മുരളി ഗോപി പങ്കുവെച്ചിരുന്നു. മോര്‍ റ്റു കം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയാണ് അഡാര്‍ ഐറ്റവുമായി ഇരുവരും വീണ്ടുമെത്തുമെന്ന് ആരാധകരും പറഞ്ഞ് തുടങ്അങിയത്. ട്രോളര്‍മാരും ഇക്കാര്യത്തെ ആഘോഷമാക്കി മാറ്റിയിരുന്നു. ലൂസിഫര്‍ 2, ചാപ്റ്റര്‍ 2 എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വരെ ഇതിനകം തുടങ്ങിയിട്ടുണ്ട്.

പൃഥ്വിരാജും ശരിവെച്ചു

യെസ് മോര്‍ റ്റു കം എന്ന തലക്കെട്ട് ശരിവെച്ചാണ് പൃഥ്വിരാജും മുരളി ഗോപിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത്. സിനിമയുടെ രണ്ടാം ബാഗം എഴുതിത്തുടങ്ങാന്‍ മുരളി ഗോപിയോട് പറയൂയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇത് വരെ കണ്ട സ്റ്റീഫനല്ല യഥാര്‍ത്ഥത്തിലേതെന്നും ആ പുകമറ മാറ്റുന്ന തരത്തില്‍ രണ്ടാം ഭാഗം ഒരുക്കൂയെന്നുമാണ് മറ്റൊരാളുടെ അഭ്യര്‍ത്ഥന. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന തന്നെയാണ് ഇപ്പോളത്തെ പോസ്‌റ്റെന്നാണ് എല്ലാവരും പറയുന്നത്. മുരളി ഗോപിയും പൃഥ്വിയും ഇത് ശരിവെക്കുമോയെന്നാണ് എല്ലാവരുടേയും ചോദ്യം.

സ്റ്റീഫന്‍ നെടുമ്പള്ളിയുടെ യഥാര്‍ത്ഥ മുഖം

പല സംശയങ്ങളും അതേ പോലെ നിലനിര്‍ത്തിയാണ് ലൂസിഫര്‍ അവസാനിച്ചത്. രണ്ടാം ഭാഗത്തിനുള്ള സാധ്യത കൂടിയാണ് അദ്ദേഹം മാറ്റിവെച്ചതെന്നും അതിനുള്ള സൂചനയാണ് ഇപ്പോളത്തെ ചിത്രമെന്നുമുള്ള തരത്തിലാണ് ചര്‍ച്ചകള്‍. സ്റ്റീഫന്റെ 26 വര്‍ഷം ഒരു സിനിമയ്ക്ക് സാധ്യത തന്നെയുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന്റെ രണ്ടാം ഭാഗം തന്നെ വേണമെന്നില്ലെന്നും പുതിയ സിനിമയായാലും പ്രശ്‌നമില്ലെന്നും ഇതേ കൂട്ടുകെട്ടില്‍ത്തന്നെയാവണമെന്നുമാണ് മറ്റ് ചിലര്‍ പറഞ്ഞത്.

സെയ്ദ് മസൂദും ഒപ്പം

സ്റ്റീഫന്‍ നെടുമ്പള്ളി മാത്രം പോര ഒപ്പം സെയ്ദ് മസൂദും വേണമെന്നുമുള്ള ആവശ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. കൊലകൊല്ലിയായുള്ള അദ്ദേഹത്തിന്റെ വരവിന് സംഭാഷണങ്ങള്‍ ഒന്നും ആവശ്യമില്ലെന്നും ഏല്‍പ്പിച്ച ജോലി കൃത്യമായി പൂര്‍ത്തിയാക്കിയുള്ള ആ പോക്കിന് വരെ കൈയ്യടിയായിരുന്നില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. അതിനാല്‍ രണ്ടാം ഭാഗത്തില്‍ ഈ കഥാപാത്രത്തെകൂടി ഉള്‍പ്പെടുത്തണം.

മുരളി ഗോപിയുടെ പോസ്റ്റ്

മുരളി ഗോപിയുടെ പോസ്റ്റ് കാണാം

പൃഥ്വിരാജും ഷെയര്‍ ചെയ്തു

പൃഥ്വിരാജ് പറഞ്ഞത്? കാണൂ!

English summary
Lucifer part 2 on the way, social media discussion going on

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more