For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശ്വസിക്കാനാകാതെ നിന്ന ലുക്ക്മാന്‍, വീട്ടുകാര്യങ്ങള്‍ സംസാരിച്ച് മമ്മൂട്ടിയുടെ ചേര്‍ത്തു നിര്‍ത്തല്‍

  |

  സമീപകാലത്തായി മലയാള സിനിമയ്ക്ക് ധാരാളം യുവനടന്മാരെ ലഭിച്ചിട്ടുണ്ട്. നായകന്മാരെ പോലെ തന്നെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളേയും ആരാധകര്‍ ശ്രദ്ധിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ നല്ല നടനോ നടി ആണെങ്കില്‍ തന്നെ പ്രേക്ഷരുടെ സ്‌നേഹവും കയ്യടിയും ലഭിക്കും. ഈയ്യടുത്ത് മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടന്മാരില്‍ ഒരാളാണ് ലുക്ക്മാന്‍. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ലുക്കമാന്‍ ഇന്ന് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന നടനാണ്.

  മലപ്പുറം സ്വദേശിയായ ലുക്ക്മാന്‍ ദായോം പന്ത്രണ്ടും എന്ന ഹര്‍ഷദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. സപ്തമശ്രീ തസ്‌കരയായിരുന്നു ആദ്യം പുറത്തിറങ്ങിയ ചിത്രം. പിന്നീട് കെഎല്‍ പത്ത്, കലി, സ്റ്റൈല്‍, ഗോദ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷെ ലുക്ക്മാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് എത്തുന്ന കഥാപാത്രം ലഭിക്കുന്നത് 2019 ല്‍ പുറത്തിറങ്ങിയ ഉണ്ടയിലൂടെയാണ്.

  Lukeman Avaran

  ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ടയില്‍ ബിജുകുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥാനായാണ് ലുക്ക്മാന്‍ എത്തിയത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ സിനിമയിലെ ലുക്കമാന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള അഭിനയമുഹൂര്‍ത്തങ്ങളെ കുറിച്ച് ലുക്ക്മാന്‍ മനസ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു ലുക്ക്മാന്‍ മമ്മൂക്കയെ കുറിച്ച് വാചാലനായത്.

  പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് താന്‍ മമ്മൂട്ടിയുടെ ഫ്‌ളെക്‌സ് കെട്ടിയിട്ടുണ്ട്. മമ്മൂക്ക ഫാന്‍ ആയിരുന്നുവെന്ന് ലുക്ക്മാന്‍ പറയുന്നു. ആ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ല. വൈകാരികമായ നിമിഷമായിരുന്നു അതെന്നും ലുക്ക്മാന്‍ ഓര്‍ക്കുന്നു. ഇടവേളകളില്‍ താന്‍ മാറി നിന്ന് സ്വയം കമോണ്‍ ലുക്ക്മാന്‍ എന്ന് പറഞ്ഞ് ആത്മവിശ്വാസം സ്വരൂപിക്കുമായിരുന്നുവെന്നും ലുക്ക്മാന്‍ പറഞ്ഞു.

  വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് അപ്പോഴാണ്. ആദ്യ രംഗം തന്നെ അദ്ദേഹത്തോടൊപ്പമായിരുന്നുവെന്നും ലുക്ക്മാന്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി വലിയ പിന്തുണയാണ് നല്‍കിയതെന്നും ലുക്ക്മാന്‍ പറഞ്ഞു. വീട്ടിലെ കാര്യങ്ങളും പേഴ്‌സണല്‍ കാര്യങ്ങളുമെല്ലാം ചോദിച്ചും മറ്റും നമ്മളെ കംഫര്‍ട്ടാക്കുമായിരുന്നു അദ്ദേഹം. കുറേക്കഴിയുമ്പോള്‍ ഇത് മമ്മൂട്ടിയാണെന്ന കാര്യം തന്നെ മറന്നു പോകും. നമ്മുടെ നാട്ടിലുളള, നമ്മളെ അടുത്തറിയുന്ന ഏട്ടന്‍ എന്ന പോലെയാകുമെന്നും ലുക്ക്മാന്‍ പറഞ്ഞു.

  ഇപ്പോള്‍ ആറാട്ടില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് ലുക്ക്മാന്‍. അതിലും താന്‍ ഏറെ സന്തുഷ്ടനാണെന്നാണ് ലുക്ക്മാന്‍ പറയുന്നത്. മമ്മൂക്കയ്ക്ക് പിന്നാലെ ലാലേട്ടനുമൊപ്പം അഭിനയിക്കാന്‍ സാധിക്കുക എന്നത് സന്തോഷമുള്ള കാര്യാമാണെന്ന് ലുക്ക്മാന്‍ പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നറാണ് ആറാട്ട്.

  മമ്മൂക്കയുടെ വമ്പൻ ചിത്രവുമായി ശങ്കർ രാമകൃഷ്ണൻ | FilmiBeat Malayalam

  അതേസമയം, തന്നെ സംബന്ധിച്ച് നല്ല നടനായി തീരുക എന്നതാണ് ആഗ്രഹമെന്ന് ലുക്ക്മാന്‍ പറഞ്ഞു. തന്റെ അഭിനയം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്നതാണ് ലക്ഷ്യമെന്നാണ് ലുക്കാന്‍ പറയുന്നത്. ലുക്ക്മാന്‍ പ്രധാന വേഷത്തിലെത്തുന്ന ഓപ്പറേഷന്‍ ജാവ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്‌റെ ടീസറും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ബാലു വര്‍ഗ്ഗീസ്, ധന്യ അനന്യ, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  Read more about: mammootty unda
  English summary
  Lukeman Recalls Acting Mammootty In Unda And How The Megastar Helped Him During The Shooting. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X