For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വ്യക്തമായ ആസൂത്രണത്തോടെ ചെയ്തതാണ്! മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ചവര്‍ക്കെതിരെ എംഎ നിഷാദ്

  |

  ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിനിമാലോകം ആവശ്യപ്പെട്ടിരുന്നു. കാലടിയില്‍ നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയാണ് പൊളിച്ചത്. മതവികാരം വ്രണപ്പെടുന്നുവെന്നായിരുന്നു പ്രതിഷേധക്കാര്‍ ആരോപിച്ചത്. ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ച് താരങ്ങളും സംവിധായകരുമെല്ലാം എത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

  ആന്‍റണി പെരുമ്പാവൂരിനും ശാന്തിക്കും മോഹന്‍ലാലിന്‍റെ ആശംസ! പുതിയ സന്തോഷം ഇതാണ്!

  ഇത് തീവ്രവാദ പ്രവർത്തനമല്ലാതെ പിന്നെന്ത് എന്ന ചോദ്യവുമായാണ് എംഎ നിഷാദ് എത്തിയത്. ഒരു സിനിമയുടെ സെറ്റ് തച്ചുടക്കുക,അത് ഒരാഘാഷമായി,സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക,വർഗ്ഗീയ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തെ മറ്റൊരു തരത്തിൽ എത്തിക്കാനുളള ശ്രമം ആരംഭിക്കുക...ഇത്തരം പ്രകടനങ്ങളേയും,പ്രവർത്തികളേയും,തീവ്രവാദം എന്ന് തന്നെ പറയണമെന്ന് എംഎ നിഷാദ് പറയുന്നു.

  MA Nishad

  പണ്ടേ കലാകാരന്മാരേയും,കലാസൃഷ്ടികളേയും,ഭയവും,ചതുർത്ഥിയുമാണ്,ഈ വർഗ്ഗീയ വിഷങ്ങൾക്ക്...എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട...അത്തരം കലാപരിപാടികളൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ നടക്കുമായിരിക്കും,ഇത് നാട് വേറെയാണ്,ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയിൽ തിരുകിയാൽ മതി.

  നല്ല വിഷമമുണ്ടെന്ന് ബേസില്‍, ഞെട്ടിപ്പോയെന്ന് അജു, മിന്നല്‍ മുരളിയുടെ സെറ്റ് കണ്ട് ഹൃദയം തകര്‍ന്നു

  നിയമപരമായ എല്ലാ അനുമതിയോടെയുമാണ്,മിന്നൽ മുരളി എന്ന ബേസിൽ സംവിധാനം ചെയ്യുന്ന ടൊവീനൊ അഭിനയിക്കുന്ന ചിത്രത്തിന്റ്റെ അണിയറ പ്രവർത്തകർ ചിത്രീകരണാവശ്യത്തിനായി,ഒരു സെറ്റ് അവിടെ പണിയിച്ചത്...എത്ര പേരുടെ കഷ്ടപ്പാടുകളുണ്ട് അതിന്റ്റെ പുറകിൽ എന്ന് മനസ്സിലാക്കാതെയൊന്നുമല്ല,ഈ വർഗ്ഗിയ ഭ്രാന്ത് മൂത്ത വിഡ്ഡികൂട്ടങ്ങൾ,ഈ പ്രവർത്തി ചെയ്തത്...അത് വ്യകതമായ ആസൂത്രണത്തോടെ തന്നെയാണ്.

  Tovino

  ഇതിന്റ്റെ പിറകിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ആരുടേതാണെന്ന് പാഴൂർ പടിപ്പുരവരെ,പോയി കവടി നിരത്തി അറിയേണ്ടതല്ല...''ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ'' കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂടു ചോറ് വാരിപ്പിച്ച,ആ ''തല'' യുണ്ടല്ലോ,നാളുകളായി ഈ നാട്ടിൽ വർഗ്ഗീയത മാത്രം വിളമ്പുന്ന തീവ്രവാദി, എഎച്ച്പിയുടെ നേതാവ്,അയാളെ ചോദ്യം ചെയ്യണം...ഇത്തരം തീവ്രവാദികൾ,ഈ നാടിന്റ്റെ ശാപമാണ്...നിലക്ക് നിർത്തണം ഇവരെ. ഈ വിഷയത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  മോഹന്‍ലാലിന്‍റെ പാദം നമസ്കരിച്ചു! ബിഗ് ബോസില്‍ അത് കാണിച്ചില്ല! വെളിപ്പെടുത്തലുമായി രജിത് കുമാര്‍!

  English summary
  MA Nishad's reaction on Minnal Murali set destroy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X