For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാള്‍! ശശി തരൂറിനെ പ്രശംസിച്ച് സിനിമാ ലോകം

  |

  ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പ്രശംസിച്ചുകൊണ്ടുളള ശശി തരൂറിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. കേരളത്തിന്റെ ആരോഗ്യമന്ത്രിയെ റോക്ക് സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച് രാജ്യാന്തര മാധ്യമമായ ഗാര്‍ഡിയനില്‍ വന്ന ലേഖനം ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. അര്‍ഹതയുടെ അംഗീകാരം എന്നായിരുന്നു ട്വീറ്റിന് അടിക്കുറിപ്പായി ശശി തരൂര്‍ കുറിച്ചത്. പിന്നാലെ രാഷ്ട്രീയ സിനിമാ രംഗത്തുനിന്നുളള പ്രമുഖര്‍ തരൂറിനെ പ്രശംസിച്ചും രംഗത്തുവന്നിരുന്നു.

  ശശി തരൂറിനെ പോലെ ബുദ്ധിയും കരുണയും മനുഷ്യത്വവുമുളളവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നുവെന്നാണ് നടി മാലാ പാര്‍വ്വതി പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശശി തരൂറിനെ പ്രശംസിച്ച് മാലാ പാര്‍വതി എത്തിയത്.

  മാലാ പാര്‍വതിയുടെ വാക്കുകളിലേക്ക്

  മാലാ പാര്‍വതിയുടെ വാക്കുകളിലേക്ക്

  തിരുവനന്തപുരം എംഎല്‍എയായ ശശി തരൂര്‍.! അഭിമാനമാണ് താങ്കള്‍. രാഷ്ട്രീയം മാത്രം കളിക്കുന്ന പലരില്‍ നിന്ന് താങ്കള്‍ വേറിട്ട് നില്‍ക്കുന്നു. കൊറോണയെ തോല്പിച്ചില്ലെങ്കില്‍, അത് മനുഷ്യന്റെ നാശമാണെന്ന കരുതല്‍, താങ്കളുടെ ഓരോ പ്രവര്‍ത്തിയിലുമുണ്ട്. പിണറായി സര്‍ക്കാരിന്റെ പരാജയമെന്ന് വിളിച്ച് പറയാന്‍, കൊറോണയെങ്കില്‍ കൊറോണ, അത് പടരട്ടെ.. എന്ന പോലെ പെരുമാറുന്ന, മനുഷ്യരെ പോലെയല്ല. രാഷ്ട്രീയ പകപോക്കലല്ല വേണ്ടത്, എന്ന തിരിച്ചറിവോടെ, നല്ലതിനെ നല്ലതെന്ന് പറഞ്ഞ്.

  തെറ്റിനെ തെറ്റ് എന്നും ചൂണ്ടി കാട്ടി താങ്കള്‍ ചെയ്യുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ താങ്കളെ പോലുള്ളവര്‍ ഉണ്ടാകണം എന്നാഗ്രഹിച്ചു പോകുന്നു. ഇന്ത്യയ്ക്കത് അത്യാവശ്യമാണ്. ഹിന്ദു രാഷ്ട്രമാക്കാനായി വന്നവരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. കാര്യങ്ങള്‍ കറക്ട് ആയി നടത്തി കൊണ്ടു പോവുകയുമായിരുന്നു.

  അപ്പോഴാണ് കോവിഡ് വന്നത്. ഭരിക്കണം, പട്ടിണി മാറ്റണം, രാജ്യം വീഴാതെ നോക്കണം എന്ന പല കാര്യങ്ങളുണ്ടെന്ന്, കേന്ദ്ര സര്‍ക്കാര്‍ ഞെട്ടലോടെ, ഇപ്പോള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. പക്ഷേ എന്ത് ചെയ്യണമെന്നറിയില്ല. രണ്ട് മാസം രാജ്യത്തെ അടച്ചിട്ടാല്‍, കൊറോണ കാലം കഴിയുമെന്നാണെന്ന് തോന്നുന്നു അവര്‍ കരുതിയത്.

  ഞാനൊരു തട്ടിപ്പുകാരനല്ല! കേരളാ പോലീസിന്റെ ട്രോളില്‍ പ്രതികരണവുമായി സുഡാനി താരം

  എല്ലാം ശരിയാകുമെന്നും,വീണ്ടും എല്ലാം പഴയ പോലെ എല്ലാം ഓടിക്കോളുമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ...! പെട്ട് പോയ മട്ടാണ്. ആര്‍ക്കും ഒരു പിടിയില്ല. മോട്ടിവേഷണല്‍ ജ്യൂസ് ഹിന്ദിയില്‍ ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നുണ്ട്. പക്ഷേ മനുഷ്യര്‍ക്ക് വിശപ്പ് മാറുന്നില്ല. രാജ്യം മുഴുവന്‍ ആശങ്കയിലാകുന്നു. മുസ്ലീങ്ങളാണ്, പാക്കിസ്ഥാനാണ് എന്നൊക്കെ പറയാമെന്ന് മാത്രം. വിശപ്പ് കടുക്കുമ്പോള്‍ അവരത് മറന്ന് വീണ്ടും.

  എന്റെ നിലനില്‍പ്പിന് കാരണം നീയാണ്! അഭയ ഹിരണ്‍മയിയെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍

  ഭുക്ക് ഭുക്ക് എന്ന് പറയുമെന്ന തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്. സംസ്‌കൃത പേരുകള്‍ ഉപയോഗിച്ചുള്ള പദ്ധതികളുണ്ട്. എന്താണത് എന്ന് പല ബുദ്ധിയുള്ളവരോടും ചോദിച്ചു. വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. നമ്മുടെ കൈയ്യിലെ സ്വര്‍ണ്ണം അങ്ങോട്ട് കൊടുക്കണമെന്ന് ഒരാള്‍ പറഞ്ഞു! നല്ല നേതാക്കള്‍ വേണം, ഭരണം വേണം, നേതൃത്വം വേണം. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ആവശ്യമാണ്. ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവര്‍, കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു. മാലാ പാര്‍വതി കുറിച്ചു. നടിക്ക് പിന്നാലെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ശശി തരൂറിനെ പ്രശംസിച്ച് എത്തി. വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റ്‌സ്മാനും തമ്മിലുളള വ്യത്യാസം. ഈ കൊറോണ കാലത്ത് ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാള്‍. ശ്രീ ശശി തരൂര്‍.

  ഞാന്‍ കണ്ട മമ്മൂക്കയ്ക്ക് മുന്‍കോപവുമില്ല, ജാഡയുമില്ല! മെഗാസ്റ്റാറിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്

  Read more about: maala parvathi
  English summary
  maala parvathi And Mithun Manuel appreciated shashi tharoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X