twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മാമാങ്കം ശരിക്കും വിസ്മയമാവും, സിനിമയെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞതെന്താണെന്നറിയുമോ?

    |

    കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് മെഗാസ്റ്റാര്‍. നവാഗതരുടേതടക്കം നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. പുതിയ കഥ ഇഷ്ടമായാലും സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തത്ര തിരക്കിലാണ് അദ്ദേഹമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടിയുടെ ലിസ്റ്റിലുള്ള ചിത്രങ്ങളില്‍ ഏറെ പ്രധാനപ്പെട്ടൊരു ചിത്രമാണ് മാമാങ്കം. കരിയറിലെ ഏറ്റവും വലിയ സിനിമയെന്നാണ് അദ്ദേഹം ഈ സിനിമയെ വിശേഷിപ്പിച്ചത്

    ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മെഗാസ്റ്റാറിനോളം പോന്ന മറ്റൊരു താരമില്ലെന്നാണ് ആരാധകരുടെ അവകാശ വാദം. ഈ വാദം ശരിയാണെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള നിരവധി പ്രകടനങ്ങള്‍ മെഗാസ്റ്റാര്‍ കാഴ്ചവെച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം. ഫാന്‍സിന്റെ പതിവ് തള്ളല്‍ വിഭാഗത്തില്‍പ്പെടുത്തി മാമാങ്കത്തെ മാറ്റി നിര്‍ത്തുന്നതിന് മുന്‍പ് ചിത്രം ശരിക്കും വിസ്മയിപ്പിക്കുമെന്ന് പറയുന്നതിനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്. ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷമറിയാന്‍ വായിക്കൂ.

     നിര്‍മ്മാതാവിന്റെ ശക്തമായ പിന്തുണ

    നിര്‍മ്മാതാവിന്റെ ശക്തമായ പിന്തുണ

    ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും ആവശ്യമായ കാര്യമാണ് നിര്‍മ്മാതാവിന്റെ ശക്തമായ പിന്തുണ. സാമ്പത്തിക കാര്യങ്ങള്‍ക്ക് പുറമേ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചെലവുകള്‍ താങ്ങാന്‍ പോലും കെല്‍പ്പുള്ളയാളാണ് നിര്‍മ്മാതാവെങ്കില്‍ അത് സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്. മാമാങ്കത്തിന്റെ കാര്യത്തിലെ ആദ്യ പ്ലസ് പോയന്റ് ഇതാണ്

    മലയാള സിനിമ നേരിടുന്ന പ്രതിസന്ധി

    മലയാള സിനിമ നേരിടുന്ന പ്രതിസന്ധി

    മലയാള സിനിമയുടേത് ചെറിയ മാര്‍ക്കറ്റാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കിയാല്‍ പലപ്പോഴും മുതല്‍മുടക്ക് തിരിച്ചപിടിക്കാന്‍ പറ്റണമെന്നില്ല. അതുകൊണ്ട് തന്നെയാണ് ബാഹുബലി പോലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ സംഭവിക്കാത്തതും. ഇവിടെയാണ് വേണു കുന്നമ്പിള്ളി വ്യത്യസ്തനാവുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

    ബഡ്ജറ്റിനെക്കുറിച്ച് ആശങ്കയില്ല

    ബഡ്ജറ്റിനെക്കുറിച്ച് ആശങ്കയില്ല

    മാമാങ്കത്തിന്റെ കഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബഡ്ജറ്റിനെക്കുറിച്ചോര്‍ത്തായിരുന്നില്ല അദ്ദേഹം സംസാരിച്ചത്. സിനിമ എങ്ങനെ ഒരുക്കാമെന്നതിനെക്കുറിച്ചായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകരിലൊരാളായ ഗോപകുമാര്‍ ജികെ സാക്ഷ്യപ്പെടുത്തുന്നു.

    ലോകസിനിമയോട് കിടപിടിക്കണം

    ലോകസിനിമയോട് കിടപിടിക്കണം

    ലോക സിനിമയോട് കിടപിടിക്കുന്ന തരത്തിലാവണം മാമാങ്കമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഗ്ലാഡിയേറ്ററും ട്രോയും പോലെയുള്ള സിനിമയ്ക്ക് മുന്നില്‍ വെക്കാന്‍ കഴിയുന്ന ചിത്രമായിരിക്കണം.

    മികച്ച ദൃശ്യാനുഭവം

    മികച്ച ദൃശ്യാനുഭവം

    നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മണ്‍മറഞ്ഞ ധീരയോദ്ധാക്കളുടെ ചരിത്രകഥ എല്ലാവിധ സാങ്കേതിക മികവുകളോടെ തനിമ നഷ്ടപ്പെടുത്താതെ മികച്ച ദൃശ്യാനുഭവമാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    മലയാളത്തിലെ ഏറ്റവും വലിയ സിനിമ

    മലയാളത്തിലെ ഏറ്റവും വലിയ സിനിമ

    മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും മാമാങ്കമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ചിത്രത്തിന്റെ മുതല്‍മുടക്കിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ബിഗ് ബജറ്റിലാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

    കരിയറിലെ വലിയ സിനിമ

    കരിയറിലെ വലിയ സിനിമ

    കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണവുമായാണ് മമ്മൂട്ടി ഈ സിനിമ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെയാണ് ആരാധകര്‍ ഈ ചിത്രത്തില്‍ നിന്നും അത്രയധികം പ്രതീക്ഷിക്കുന്നതും.

    സിനിമയ്ക്ക് വേണ്ടി നടത്തുന്ന മുന്നൊരുക്കങ്ങള്‍

    സിനിമയ്ക്ക് വേണ്ടി നടത്തുന്ന മുന്നൊരുക്കങ്ങള്‍

    സിനിമ നിര്‍മ്മിക്കാനായി പണം മുടക്കുന്നതോടെ നിര്‍മ്മാതാവിന്റെ ജോലി തീര്‍ന്നുവെന്ന് കരുതുന്നയാളല്ല വേണു കുന്നമ്പിള്ളി. സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. സിനിമയെക്കുറിച്ച് പഠിക്കുന്നതിലും അദ്ദേഹം അതീവ തല്‍പ്പരനാണെന്നും ഗോപകുമാര്‍ പറയുന്നു.

    മാമാങ്കത്തിന് പിന്നില്‍ അണിനിരക്കുന്നത്

    മാമാങ്കത്തിന് പിന്നില്‍ അണിനിരക്കുന്നത്

    ഹോളിവുഡിലെ സാങ്കേതിക വിദഗ്ദ്ധരടക്കം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. ബാഹുബലി സംഘമാണ് ചിത്രത്തിന് ദൃശ്യചാരുതയേകാനായി എത്തുന്നത്.

    മമ്മൂട്ടിയുടെ പ്രകടനം

    മമ്മൂട്ടിയുടെ പ്രകടനം

    ആദ്യ ഷെഡ്യൂള്‍ അവസാനിപ്പിച്ചപ്പോള്‍ തങ്ങളെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു മെഗാസ്റ്റാര്‍ കാഴ്ച വെച്ചത്. ആക്ഷന്‍ രംഗങ്ങളിലെ അദ്ദേഹത്തിന്റെ അസാധ്യ പ്രകടനമൊക്കെ കാണേണ്ടത് തന്നെയാണെന്നും ഇവര്‍ പറയുന്നു.

    12 വര്‍ഷത്തെ ഗവേഷണം

    12 വര്‍ഷത്തെ ഗവേഷണം

    സജീവ് പിള്ളയെന്ന പ്രതിഭാധനനായ സംവിധായകന്റെ, എഴുത്തുകാരന്റെ 12 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് മാമാങ്കത്തിലൂടെ കാണാന്‍ പോവുന്നത്.

    മമ്മൂട്ടിയുടെ തയ്യാറെടുപ്പുകള്‍

    മമ്മൂട്ടിയുടെ തയ്യാറെടുപ്പുകള്‍

    ഗെറ്റപ്പുകളിലായാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനും സ്‌ത്രൈണ ഭാവവും ഉള്‍പ്പടെയാണ് നാല് ഗെറ്റപ്പുകള്‍. ചിത്രത്തില്‍ ജോയിന്‍ ചെയ്ത അന്ന് തന്നെ മമ്മൂട്ടി കഥാപാത്രമായി മാറിയിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

    മറ്റ് ഭാഷകളിലേക്ക് മാറ്റുന്നു

    മറ്റ് ഭാഷകളിലേക്ക് മാറ്റുന്നു

    മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    ഫേസ്ബുക്ക് പോസ്റ്റ് വായിക്കൂ

    മാമാങ്കത്തെക്കുറിച്ചുള്ള പോസ്റ്റ് കാണൂ

    മമ്മൂട്ടി വലിയ ദേഷ്യക്കാരനാ, ദുല്‍ഖറിനെപ്പോലെയല്ല, നേരില്‍ കണ്ടതിന് ശേഷം ആരാധകന്‍ പറഞ്ഞതോ? കാണൂ!മമ്മൂട്ടി വലിയ ദേഷ്യക്കാരനാ, ദുല്‍ഖറിനെപ്പോലെയല്ല, നേരില്‍ കണ്ടതിന് ശേഷം ആരാധകന്‍ പറഞ്ഞതോ? കാണൂ!

    കൂടെ നിന്ന് ഫഹദ് കാലുവാരി, തൊണ്ടിമുതലും ദൃക്‌സാക്ഷിയില്‍ കിട്ടിയ എട്ടിന്‍റെ പണിയെക്കുറിച്ച് സുരാജ്!കൂടെ നിന്ന് ഫഹദ് കാലുവാരി, തൊണ്ടിമുതലും ദൃക്‌സാക്ഷിയില്‍ കിട്ടിയ എട്ടിന്‍റെ പണിയെക്കുറിച്ച് സുരാജ്!

    മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?മാര്‍ത്താണ്ഡ വര്‍മ്മയാവാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരുന്നു?

    English summary
    Mamankam first schedule wrapped up!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X