twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം നിരോധിക്കേണ്ടത് പ്ലാസ്റ്റിക്കല്ല, പിസി ജോര്‍ജിനെ!! എംഎൽഎയ്ക്കെതിരെ വിമർശനവുമായി താരങ്ങൾ

    കന്യസ്ത്രീക്കെതിരേയുള്ള പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരേയുള്ള പ്രതിഷേധം

    |

    ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികാരോപണത്തിന് പരാതി നൽകിയ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എംഎൽഎയ്ക്കെതിരെ ഇന്ത്യൻ സിനിമ രംഗത്തുളളവർ തന്നെ തങ്ങളുടെ പ്രതിഷേധം അറിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പിസി ജോർജിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത നടനും സംവിധായകനുമായ മധുപാൽ രംഗത്തെത്തിയിട്ടുണ്ട്.

    madhupal

    അത് വെറുമൊരു സ്വീക്വന്‍സല്ല!! അതിനൊരു അർത്ഥമുണ്ട്, തീവണ്ടിയിലെ ചുംബന രംഗത്തെ കുറിച്ച് സംയുക്തഅത് വെറുമൊരു സ്വീക്വന്‍സല്ല!! അതിനൊരു അർത്ഥമുണ്ട്, തീവണ്ടിയിലെ ചുംബന രംഗത്തെ കുറിച്ച് സംയുക്ത

    കേരളത്തിൽ ആദ്യം നിരോധിക്കേണ്ടത് പിസി ജോർജിനെയാണ്, അല്ലതെ പ്ലാസ്റ്റിക് അല്ലെന്നും മധുപാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

    തുല്യശക്തികൾ നേർക്ക് നേർ!!ഗ്യാലറിയിൽ ഇരുന്ന് കളികാണൻ ഷിയാസും അതിഥിയും,പുതിയ നോമിനേഷൻ ലിസ്റ്റ്....തുല്യശക്തികൾ നേർക്ക് നേർ!!ഗ്യാലറിയിൽ ഇരുന്ന് കളികാണൻ ഷിയാസും അതിഥിയും,പുതിയ നോമിനേഷൻ ലിസ്റ്റ്....

    ബോളിവുഡിൽ നിന്നും ശക്തമായ പ്രതിഷേധമാണ് പിസി ജോർജിനെതിരെ ഉയർന്നിരിക്കുന്നത്. സ്വര ഭാസ്ക്കർ, രവീണ ടൺണ്ടൻ എന്നിവർ പിസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ ഭാഷയിലായിരുന്നു ഇവരുടെ പ്രതികരണം. മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ധ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നതായും ഇത് ഛര്‍ദിക്കാൻ ഇട വരുത്തുന്നുവെന്നും നടി സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വിഷയത്തിൽ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും രവീണ ടണ്ടൻ അഭിപ്രായപ്പെട്ടു. അതേസമയം ജോർജിന്റെ വിവാദ പരാമർശത്തിനെതിരെ വനിത കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബർ 20 ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്.

    English summary
    Madhupal criticize pc george controversial statement
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X