For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മമ്മൂട്ടി,മോഹന്‍ലാല്‍ ഉള്‍പ്പടെയുളള താരങ്ങളെ ഒരുപോലെ കൊണ്ട്‌പോകാന്‍ കഴിഞ്ഞത് ജോഷി സാറിന്റെ മിടുക്കാണ്'

  |

  മലയാള സിനിമ ചരിത്രത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് ട്വന്‌റി 20. അമ്മ അസോസിയേഷന്‍ നിര്‍മ്മിച്ച സിനിമയില്‍ താരസംഘടനയിലെ നിരവധി പേരാണ് അഭിനയിച്ചത്. മള്‍ട്ടിസ്റ്റാര്‍ ചിത്രം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമയാണ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളകഷന്‌റെ കാര്യത്തിലും വലിയ നേട്ടമാണ് ട്വന്‌റി 20 ഉണ്ടാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മറ്റ് നടീനടന്മാരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

  ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ നടി ഇഷ ഗുപ്ത, ചിത്രങ്ങള്‍ കാണാം

  ഉദയകൃഷ്ണ സിബി കെ തോമസിന്‌റെ തിരക്കഥയിലാണ് സംവിധായകന്‍ ജോഷി ട്വന്‌റി 20 എടുത്തത്. അതേസമയം ട്വന്‌റി 20 സംവിധാനം ചെയ്ത സംവിധായകന്‍ ജോഷിയുടെ മിടുക്കിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധുപാല്‍ മനസുതുറന്നത്.

  'അമ്മയുടെ പ്രോജക്ടാണ്. അതില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷം. കാരണം അതില്‍ അഭിനയിക്കാന്‍ കഴിയാതെ പോയവരും ഉണ്ടായിരുന്നു', മധുപാല്‍ പറയുന്നു.' പലര്‍ക്കും അതില്‍ ചെയ്യാന്‍ പറ്റാതെ പോയി. എനിക്ക് വലിയ സന്തോഷം തോന്നിയ സിനിമയാണ് ട്വന്റി 20'.

  'മലയാളത്തിലെ മിക്ക താരങ്ങളും അഭിനയിച്ച ചിത്രമാണ്. പാട്ട് സീനുകളില്‍ വരെ താരങ്ങളെല്ലാം വന്ന് പോയി. ജോഷി സാറിന്‌റെ മിടുക്ക് തന്നെയാണ് ട്വിന്‌റി 20യില്‍ പ്രകടമാവുന്നത്. ഇത്രയും ആക്ടേഴ്‌സിനെ വെച്ചുകൊണ്ട്, ഒരാള്ക്ക് പോലും വലിപ്പ ചെറുപ്പങ്ങളുടെ ഏറ്റക്കുറിച്ചില്‍ ഇല്ലാതെ, എറ്റവും രസകരമായിട്ട് ഓരോ ആക്ടേഴ്‌സിനും അവരുടെതായ പ്രാധാന്യം നിലനിര്‍ത്തികൊണ്ടുപോവുന്ന ഒരു ഫ്രെയിമിങ് ആയിരുന്നു ചിത്രത്തില്‍'.

  'അവിടെയാണ് ഒരു ഡയറക്ടറുടെ മിടുക്ക് എന്ന് പറയുന്ന സാധനമുളളത്. കാരണം എല്ലാ സീനിലും വരുന്നത് മുഴുവനും വെര്‍സറ്റൈല്‍ ആക്ടേഴ്‌സാണ്. അപ്പോ അവരുടെ ഇമോഷന്‍സ്, റിയാക്ഷന്‍സ്, അവരുടെ ഡയലോഗ് പ്രസന്റേഷനില്‍ വരുന്ന കാര്യങ്ങള് ഇങ്ങനെയുളള സൂക്ഷ്മമായ ഡിറ്റൈയില്‍സ് ശ്രദ്ധിച്ചുകൊണ്ടാണ് ജോഷി സാറ് ആ സിനിമ ചെയ്യുന്നത്. അപ്പോ ഒരാള്‍ക്ക് കൂടി, ഒരാള്‍ക്ക് കുറഞ്ഞു എന്നുളള എലമെന്‌റസ് അവിടെ ഇല്ല', മധുപാല്‍ പറഞ്ഞു.

  'മലയാള സിനിമയിലെ രണ്ട് പില്ലേര്‍സ് ആയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് തന്നെയാണ് ആ സിനിമയുടെ ഇന്റര്‍വെല്‍ പഞ്ചൊക്കെയുളളത്. ശരിക്കും ലോകത്ത് ഇങ്ങനെയൊരു സിനിമ മറ്റൊരിടത്ത് എടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെയൊരു ഫിലിം മേക്കറിനെ ഇതിനൊക്കെ സാധിക്കൂ', ജോഷിയെ കുറിച്ച് മധുപാല്‍ പറയുന്നു.

  Recommended Video

  കളര്‍ കൊടുത്തപ്പോള്‍ ദേ മമ്മൂക്ക ദുൽഖറായി | FilmiBeat Malayalam

  'ജോഷി സാറിന്റെ മിടുക്ക് തന്നെയാണ് ആ സിനിമ അങ്ങനെ വരാന്‍ കാരണം. ട്വന്റി 20യുടെ ഒരു ഗ്രാഫുണ്ടാക്കിയത് എങ്ങനെയാണെന്ന് അല്‍ഭുതത്തോടെ കണ്ടിട്ടുളള ആളാണ് ഞാന്‍. ആ മനുഷ്യന്‍ നല്ല പോലെ ആലോചിച്ച് ചെയ്ത ചിത്രമായിരുന്നു ട്വന്റി 20. കാരണം അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു ഇത്രയും താരങ്ങളെ വെച്ച് സിനിമ എടുക്കാന്‍ പറ്റുമെന്ന്‌. ടെന്‍ഷനൊന്നും ഇല്ലാതെ അദ്ദേഹം ചെയ്ത ചിത്രമാണ് ട്വന്‌റി 20. അദ്ദേഹത്തിന് മാത്രമേ അങ്ങനെ ഒരു ചിത്രം ചെയ്യാന്‍ സാധിക്കുമെന്ന് ഇപ്പോ ഞാന്‍ കരുതുന്നുണ്ട്. ചില മനുഷ്യര്‍ക്ക് ഒരു ലെജന്‍ഡറി പവറുണ്ട്. അങ്ങനെ പവറുളള ഒരു മനുഷ്യനാണ് ജോഷി സാര്‍. സിനിമകള്‍ ധാരാളമായി കാണാറുളള സംവിധായകനാണ് ജോഷി സാറ്‌. മറ്റുളള ആളുകളുടെ സിനിമകളും കാണാറുണ്ട്', മധുപാല്‍ പറഞ്ഞു.

  Read more about: madhupal joshy
  English summary
  madhupal shares working experience with director joshy in twenty 20 movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X