twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഹാനടിയുടെ വിജയം! കീര്‍ത്തിയെ ആദരിച്ച് ആന്ധ്രാ മുഖ്യമന്ത്രി! ചിത്രങ്ങള്‍ വൈറല്‍! കാണൂ

    By Midhun
    |

    തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീര്‍ത്തിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തിയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തെലുങ്കിനു പുറമെ തമിഴിലും നടിഗെെയര്‍ തിലകം എന്ന പേരില്‍ ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു.

    ഭര്‍ത്താവായാലും വെല്ലുവിളിച്ചാല്‍ വിട്ടുകൊടുക്കില്ല, സാമന്തയുടെ ചലഞ്ചിങ് വീഡിയോ വൈറല്‍, കാണൂ!ഭര്‍ത്താവായാലും വെല്ലുവിളിച്ചാല്‍ വിട്ടുകൊടുക്കില്ല, സാമന്തയുടെ ചലഞ്ചിങ് വീഡിയോ വൈറല്‍, കാണൂ!

    മഹാനടി എന്ന സിനിമ കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. സാവിത്രിയുടെ ജീവിതം ബിഗ് സ്‌ക്രീനില്‍ കീര്‍ത്തി അനശ്വരമാക്കിയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സിനിമാ പ്രേമികള്‍ക്ക് പുറമെ ചലച്ചിത്ര ലോകവും കീര്‍ത്തിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആന്ധ്ര സര്‍ക്കാരും കീര്‍ത്തിയെ പ്രശംസിച്ചിരിക്കുകയാണ്.

    മഹാനടി

    മഹാനടി

    തെലുങ്ക് സിനിമയില്‍ ഒരു കാലത്ത് തിളങ്ങിനിന്ന നടി സാവിത്രിയുടെ ജീവിത കഥയാണ് മഹാനടി എന്ന സിനിമയില്‍ കാണിക്കുന്നത്. പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ നടി മുപ്പത് വര്‍ഷത്തോളം സിനിമകളില്‍ സജീവ സാന്നിദ്ധ്യമായി മാറിയിരുന്നു. സാവിത്രിയുടെതായി അറിഞ്ഞതും അറിയാത്തതുമായ കഥയാണ് ചിത്രം പറയുന്നത്. സാവിത്രിയായുള കീര്‍ത്തിയുടെ അഭിനയവും ജെമിനി ഗണേഷനായുളള ദുല്‍ഖറിന്റെ പ്രകടനത്തെക്കുറിച്ചുമായിരുന്നു പ്രേക്ഷകരെല്ലാം കൂടുതലായി പ്രശംസിച്ചിരുന്നത്. മഹാനടിക്ക് വേണ്ടി ഇവര്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കീര്‍ത്തിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. തെലുങ്ക് സിനിമയില്‍ ഏറെക്കാലത്തിനു ശേഷം ഇറങ്ങിയ ക്ലാസിക്ക് സിനിമകളിലൊന്നാണ് മഹാനടിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

    ഇത് കീര്‍ത്തിയുടെ സിനിമ

    ഇത് കീര്‍ത്തിയുടെ സിനിമ

    സാവിത്രിയായി മഹാനടിയില്‍ പരകായ പ്രവേശം തന്നെയാണ് കീര്‍ത്തി നടത്തിയിരിക്കുന്നത്. സാവിത്രിയുടെ അഭിനയവും ചലനങ്ങളും അതേ പോലെ അവതരിപ്പിക്കാന്‍ സിനിമയില്‍ കീര്‍ത്തിക്ക് സാധിച്ചിട്ടുണ്ട്. മഹാനടിയില്‍ നൂറില്‍പ്പരം വ്യത്യസ്ഥ ഗെറ്റപ്പുകളിലായിരുന്നു കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നത്. സാവിത്രിയായുളള കീര്‍ത്തിയുടെ രൂപമാറ്റം സിനിമാ പ്രേമികളെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു. ചിത്രത്തില്‍ സാവിത്രിയായി നടി നീതി പുലര്‍ത്തിയെന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. നാഗ് അശ്വിനായിരുന്നു മഹാനടി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചിരുന്നത്.

    ദുല്‍ഖറും കീര്‍ത്തിയും

    ദുല്‍ഖറും കീര്‍ത്തിയും

    സാവിത്രിയുടെ ഭര്‍ത്താവും സൂപ്പര്‍താരവുമായ ജെമിനി ഗണേഷനെയായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നത്. മഹാനടിയില്‍ ദുല്‍ഖറും കീര്‍ത്തിയും അഭിനയിക്കാതെ ശരിക്കും ജീവിച്ചുവെന്നു തന്നെയായിരുന്നു അഭിപ്രായങ്ങള് വന്നിരുന്നത്. ആദ്യമായിട്ടായിരുന്നു ദുല്‍ഖറും കീര്‍ത്തിയും ഒരു ചിത്രത്തിനു വേണ്ടി ഒരുമിച്ചിരുന്നത്. മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത ദുല്‍ഖര്‍ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് കൂടുതലായി അഭിനയിച്ചു വരുന്നത്. മഹാനടിയിലൂടെയുളള ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റം മോശമായില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നത്. നേരത്തെ കീര്‍ത്തിയെയും ദുല്‍ഖറിനെയും പ്രശംസിച്ച് എസ് എസ് രാജമൗലിയടക്കമുളള സിനിമാ പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.

    കീര്‍ത്തിയെക്കുറിച്ച് രാജമൗലി പറഞ്ഞത്

    കീര്‍ത്തിയെക്കുറിച്ച് രാജമൗലി പറഞ്ഞത്

    സാവിത്രിയെന്ന അനശ്വര പ്രതിഭയെ കീര്‍ത്തി ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നുവെന്നാണ് ചിത്രം കണ്ട ശേഷം എസ് എസ് രാജമൗലി അഭിപ്രായപ്പെട്ടിരുന്നത്. താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച പ്രകടനമാണ് കീര്‍ത്തിയുടെതെന്നും രാജമൗലി അഭിപ്രായപ്പെട്ടിരുന്നു. രാജമൗലി ദുല്‍ഖറിനെ പ്രശംസിച്ചത് മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമുണ്ടാക്കിയിരുന്നു. ദുല്‍ഖര്‍ മഹാനടിയില്‍ അതിമനോഹരമാണെന്നും ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്നുമാണ് രാജമൗലി ട്വിറ്ററില്‍ പ്രശംസിച്ചിരുന്നത്.

    സാവിത്രിയുടെ മകള്‍ പറഞ്ഞത്

    സാവിത്രിയുടെ മകള്‍ പറഞ്ഞത്

    താന്‍ ഈ സിനിമ കണ്ട ശേഷം വളരെ സന്തോഷവതിയാണെന്നായിരുന്നു സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരി പറഞ്ഞത്. സാവിത്രിയായി കീര്‍ത്തി ജീവിച്ചുവെന്നും തന്റെ കഥാപാത്രത്തോട് കീര്‍ത്തി വളരെയധികം നീതി പുലര്‍ത്തിയെന്നുമാണ് അവര്‍ പറഞ്ഞത്. സിനിമയുടെ ഷൂട്ടിംഗ് സമയങ്ങളില്‍ കീര്‍ത്തി അടുത്തേക്ക് വരുന്നതു കണ്ടപ്പോള്‍ അമ്മയെപ്പോലെ തോന്നിയെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. സാവിത്രിയുടെ മകളുടെ സഹായത്താലാണ് തനിക്ക് ഈ സിനിമയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായതെന്ന് അടുത്തിടെ കീര്‍ത്തി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

    കീര്‍ത്തിയെ ആദരിച്ച് ആന്ധ്ര സര്‍ക്കാര്‍

    കീര്‍ത്തിയെ ആദരിച്ച് ആന്ധ്ര സര്‍ക്കാര്‍

    മഹാനടിയുടെ വിജയാഘോഷ ചടങ്ങില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കീര്‍ത്തിയെ ആദരിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയുമാണ് ആന്ധ്ര സര്‍ക്കാരിനു വേണ്ടി അദ്ദേഹം കീര്‍ത്തിയെ ആദരിച്ചത്. ഉപഹാരം സ്വീകരിച്ച ശേഷം സര്‍ക്കാരിനും മഹാനടി ടീമിനും നന്ദിയറിച്ച് കീര്‍ത്തിയും മറുപടി പ്രസംഗം നടത്തിയിരുന്നു. കീര്‍ത്തിയെ കൂടാതെ മഹാനടി ടീമിനെ ഒന്നടങ്കവും ചടങ്ങില്‍ അദ്ദേഹം പ്രശംസിച്ചിരുന്നു. സാവിത്രിയുടെ മകള്‍ വിജയ ചാമുണ്ഡേശ്വരിയും ചടങ്ങില്‍ പങ്കെടുത്തു.

    ചിത്രങ്ങള്‍ കാണൂ

    ചിത്രങ്ങള്‍ കാണൂ

    ഇത് പൊളിക്കും! 'ജോണി ജോണി യെസ് അപ്പ'യുമായി ചാക്കോച്ചന്‍ എത്തുന്നു!!ഇത് പൊളിക്കും! 'ജോണി ജോണി യെസ് അപ്പ'യുമായി ചാക്കോച്ചന്‍ എത്തുന്നു!!

    English summary
    Mahanadi actress Keerthi suresh praised by Andhra pradesh CM
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X