For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ കൺമണിയെത്തി', സന്തോഷം പങ്കുവെച്ച് നടൻ വിജിലേഷും ഭാര്യയും

  |

  മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ സിനിമയിലൂടെ ജീവിതം മാറിയ കലാകാരനാണ് നടൻ വിജിലേഷ് കാരയാട്. മഹേഷിൻറെ പ്രതികാരത്തിലെ എന്താല്ലേ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ്. വരത്തനിലെ വിജിലേഷിന്റെ വേഷം കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞു... 'ഇവനിട്ട് ഒരെണ്ണം പൊട്ടിക്കണം' എന്ന്. അത്രത്തോളം മനോഹരമായാണ് ജിതിൻ എന്ന പ്രതിനായക വേഷത്തിൽ വിജിലേഷ് തിളങ്ങിയത്. തീർത്തും വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിജിലേഷിന് ചുരുങ്ങിയ കാലയളവിൽ സാധിച്ചിട്ടുണ്ട്.‌

  Also Read: 'സന്തോഷിക്കാൻ സമ്മതിക്കില്ലേ? കുടുംബത്തോടൊപ്പം യാത്രയ്ക്ക് ഭാ​ഗ്യമില്ലേ...?' സുമിത്രയ്ക്ക് മുമ്പിൽ പുതിയ തടസം!

  2021 മാർച്ചിലാണ് നടൻ വിജിലേഷ് വിവാ​ഹിതനായത്. സ്വാതിയാണ് വിജിലേഷിന്റെ ജീവിത സഖിയായി എത്തിയത്. ഇപ്പോൾ ഇരുവർക്കും ഇടയിലേക്ക് ആദ്യത്തെ കൺമണി എത്തിയിരിക്കുകയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം വിജിലേഷ് തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. വിജിലേഷിനും സ്വാതിക്കും ആൺകുഞ്ഞാണ് പിറന്നത്. വിവാഹത്തിന് മുമ്പ് ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു.

  Also Read: 'കിണ്ടി എന്ന് ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ ആളുകളെ കൊണ്ട് പറഞ്ഞ് വിളിപ്പിക്കും'; വിശേഷങ്ങളുമായി സുധീഷ്

  'ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞ് നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്നോ എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.... വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ' എന്നായിരുന്നു അന്ന് ജീവിത പങ്കാളിയെ തേടുന്നുവെന്ന് പറഞ്ഞ് വിജേഷ് സോഷ്യൽമീഡിയയിൽ കുറിച്ചത്. പിന്നീട് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വീട്ടിൽ നിന്നും വിവാഹത്തിന് നിർബന്ധം തുടങ്ങിയെന്നും ഫേസ്ബുക്ക് വഴിയാകുമ്പോൾ ഒരുപാട് പേർ കാണുമല്ലോ അതുവഴി നല്ല ആലോചനകൾ വരുമെന്നാണ് പ്രതീക്ഷയെന്നും വിജിലേഷ് പറഞ്ഞിരുന്നു.

  തൻറെ മേഖലയെ മനസിലാക്കുന്ന പെൺകുട്ടിയാകണം. കലാബോധമുള്ള കുട്ടിയാണെങ്കിൽ സന്തോഷമെന്നും അന്ന് വിജിലേഷ് പറഞ്ഞിരുന്നു. സിനിമയും അഭിനയവുമായി തിരക്കായതുകൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാൻ സമയം കിട്ടിയിരുന്നില്ലെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകൻ പറന്ന സന്തോഷം വിജിലേഷ് പങ്കുവെച്ചതോടെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ആശംസകളുമായി എത്തി. തൻവി റാം അ‌ടക്കമുള്ളവരും വിജിലേഷിനും സ്വാതിക്കും ആശംസകൾ നേർന്നു.

  Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

  കൃഷ്ണൻകുട്ടി പണി തുടങ്ങി, അജ​ഗജാന്തരം എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ വിജിലേഷിന്റെ ഏറ്റവും പുതിയ സിനിമകൾ. പീസ്, സല്യൂട്ട്, കൊത്ത് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള വിജിലേഷിന്റെ സിനിമകൾ. ആന്റണി വർ​ഗീസ് പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു അജ​ഗജാന്തരം. സ്വാതന്ത്ര്യം അർദ്ധരാത്രിക്ക് ശേഷം പെപ്പെയും ടിനു പാപ്പച്ചനും ഒന്നിച്ച ചിത്രവുമായിരുന്നു. ഉത്സവാഘോഷത്തിനിടെ നടക്കുന്ന സംഭവങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. അതി​ഗംഭീരമായ ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പന്നമാണ് സിനിമ എന്നാണ് തിയേറ്ററിൽ പോയി സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് കൊത്ത്. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. കണ്ണൂരിന്റെ രാഷ്‌ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. കണ്ണൂരുകാരനായ പാർട്ടി പ്രവർത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സല്യൂട്ട് ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയാണ്. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  Read more about: actor
  English summary
  Maheshinte Prathikaaram fame vijilesh and wife blessed with a baby boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion