twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാല്യകാലസഖിയിലെ പ്രധാന കഥാപാത്രങ്ങള്‍

    By Nirmal
    |

    ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തുന്ന പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി മലയാളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും വലിയ താരനിരയുള്ള ചിത്രമായിരിക്കും. മമ്മൂട്ടി, ഇഷാതല്‍വാര്‍, മീന, സീമ ബിശ്വാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും നാടകരംഗത്തെ നാല്‍പതുപേര്‍ ചിത്രത്തിലുണ്ട്.

    മജീദായി മമ്മൂട്ടി

    ബാല്യകാലസഖിയിലെ പ്രധാന കഥാപാത്രങ്ങള്‍

    വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര കഥാപാത്രമായ മജീദിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രായമായ ഉമ്മയെയും ബാപ്പയെയും സഹോദരങ്ങളെയും സംരക്ഷിക്കാന്‍ കല്‍കട്ടയിലേക്കു പോകുന്ന മജീദിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബാല്യകാലസഖിയില്‍ ഒന്‍പതുകാരനായ മജീദിനെയാണ് ബഷീര്‍ അവതരിപ്പിച്ചു തുടങ്ങുന്നത്. നാലുഘട്ടത്തിലെ മജീദിനെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒന്‍പത്, പതിനാല്, ഇരുപത്തൊന്ന്, ഒടുവില്‍ ബംഗാളില്‍ വച്ച് കാലു നഷ്ടപ്പെടുന്ന മജീദ്. ഇതില്‍ നാലാമത്തെ മജീദായിട്ടാണ് മമ്മൂട്ടി വരുന്നത്. കൂടാതെ മജീദിന്റെ പിതാവിന്റെ വേഷത്തിലെത്തുന്നതും മമ്മൂട്ടി തന്നെ. ഏഴു ഗെറ്റപ്പിലാണ് മമ്മൂട്ടി ഇതില്‍ എത്തുന്നത്.

    മജീദിന്റെ സുഹറ

    ബാല്യകാലസഖിയിലെ പ്രധാന കഥാപാത്രങ്ങള്‍

    സുഹറയും നാലു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാനാവാതെ തിരിച്ചെത്തുന്ന സുഹറയെയാണ് ഇഷ അവതരിപ്പിക്കുന്നത്. ഓഡിഷനിലൂടെ സുഹറയെ കണ്ടെത്താനായിരുന്നു സംവിധായകന്‍ പ്രമോദ് പയ്യന്നൂരിന്റെ തീരുമാനം.

    എന്നാല്‍ കേരളത്തിലെ കോളജുകളില്‍ ഓഡിഷന്‍ നടത്തിയിട്ടും കാര്യം നടന്നില്ല. തുടര്‍ന്നാണ് ഇഷ തല്‍വാറിലേക്കെത്തുന്നത്. മുരളിമേനോനാണ് ഇഷയ്ക്ക് സുഹറയെക്കുറിച്ചു കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ഇംഗ്ലിഷില്‍ ഡയലോഗ് എഴുതികൊടുത്തതും.

    മമ്മൂട്ടിയുടെ ഉമ്മയായി മീന

    ബാല്യകാലസഖിയിലെ പ്രധാന കഥാപാത്രങ്ങള്‍

    ഒന്‍പതു വയസ്സുകാരനായ മജീദിന്റെ ഉമ്മയായിട്ടാണ് മീന അഭിനയിക്കുന്നത്. വിവാഹശേഷം മീന ആദ്യമായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. പിന്നീടാണ് ദൃശ്യത്തില്‍ അഭിനയിച്ചത്.

    സീമ ബിശ്വാസ്

    ബാല്യകാലസഖിയിലെ പ്രധാന കഥാപാത്രങ്ങള്‍

    ബംഗാളിലെ ഒരു ഹിജഡയുടെ വേഷത്തിലാണ് സീമ അഭിനയിക്കുന്നത്. ആദ്യമായിട്ടാണ് ഒരു നടി ഹിജഡയെ അവതരിപ്പിക്കുന്നത്. ഏറെ വെല്ലുവിളിയുള്ള കഥാപാത്രമാണ് സീമയ്ക്കു ലഭിച്ചത്.

    English summary
    The main characters of Pramod Payyannur's movie Balyakalasakhi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X