twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രക്ഷാപ്രവർത്തനത്തിൽ മേജർ രവിയും!! രക്ഷപ്പെടുത്തിയത് 200ഓളം പേരെ,ആദ്യം ഉപയോഗിച്ചത് ട്യൂബ്

    ഏലൂക്കര ജുമാമസ്ജിദിന് സമീപത്തുളള ഇരുന്നോറോളം വരുന്ന ജനങ്ങളെയാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മേജർ രവിയും സംഘവും രക്ഷപ്പെടുത്തിയത്.

    By Ankitha
    |

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കറുത്ത ദിനങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുൻപ് കേരള ജനത കടന്നു പോയത്. മഴയും പ്രളയും ഒരു നാടിനേയും നാട്ടുകാരേയും പിടിച്ചു ഉലക്കുകയായിരുന്നു‌. വർഷങ്ങൾ കൊണ്ട് കെട്ടിപടുത്ത സ്വപ്നങ്ങളും മോഹങ്ങളും ഒരു നിമിഷ നേരം കൊണ്ട് ജലം ഒഴുക്കി കൊണ്ടു പോകുകയായിരുന്നു. പിന്നെ ജീവനും കൊണ്ടുള്ള ഓട്ടപ്പാച്ചിലായിരുന്നു . ഇതു ഒരു കൂട്ടം ആളുകളുടെ കാര്യമല്ല. കേരള ജനത ഒന്നടങ്കം നേരിട്ടതാണ്.

    വലിപ്പ ചെറുപ്പമില്ലാതെ പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് ഒരു കൈ സഹായവുമായി സിനിമ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ടൊവിനോ, രാജീവ് പിളള തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ടായിരുന്നു. ഇപ്പോഴിത രക്ഷപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം സംവിധായകൻ മേജർ രവിയും . 200 ലധികം പേരെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈാറലാണ്.

    ട്യൂബ് ഉപയോഗിച്ചുളള രക്ഷാപ്രവർത്തനം

    ട്യൂബ് ഉപയോഗിച്ചുളള രക്ഷാപ്രവർത്തനം

    ഏലൂക്കര ജുമാമസ്ജിദിന് സമീപത്തുളള ഇരുന്നോറോളം വരുന്ന ജനങ്ങളെയാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മേജർ രവിയും സംഘവും രക്ഷപ്പെടുത്തിയത്. പെരിയാറിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ ഇവിടെ 6 മുതൽ 7 അടിവരെ വെളളം കയറിയിരുന്നു. കൂടാതെ സ്ഥലത്ത് ശക്തമായ ഒഴുക്കും അനുഭവപ്പെട്ടിരുന്നു. ആദ്യം ട്യൂബ് ഉപയോഗിച്ചായിരുന്നു ഇവർ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടത്. പിന്നീട് മത്സത്തൊഴിലാളികൾക്കൊപ്പം ചേരുകയായിരുന്നു.

     ഗർഭിണ‌ിയും വയസ്സായ സ്ത്രീകളും

    ഗർഭിണ‌ിയും വയസ്സായ സ്ത്രീകളും

    പ്രളയത്തിൽപ്പെട്ട് എലൂർക്കര പോലീസ് സ്റ്റേഷനിൽ നീന്തി രക്ഷപ്പെടുവരുന്ന ഒരാൾ തന്നോട് സഹായം ചോദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഒരു വയസ്സു മാത്രം പ്രായമുള്ള കുട്ടിയേയും ഗർഭിണിയായ ഭാര്യയേയും അമ്മയും വെള്ള കെട്ടിൽ കുടങ്ങി കിടക്കുകയാണെന്നും സഹായിക്കണമെന്നും പറ‍ഞ്ഞിരുന്നു. എന്നാൽ ഇവിടേയ്ക്ക് പോകാൻ ബോട്ട് ഇല്ലായിരുന്നു. ട്യൂബ് ഉപയോഗിച്ചായിരുന്നു അങ്ങോട്ട് പോയതെന്നും സ്ഥലത്തെ ഒഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്നും മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.

    മത്സത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനെത്തിയത്

    മത്സത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനെത്തിയത്

    സുരക്ഷ പ്രവർത്തനത്തിന് തങ്ങളോടൊപ്പം നിന്ന സിൽവസ്റ്റാറിനും കുടുംബത്തിനും അദ്ദേഹം നന്ദിയും അറിയിച്ചുണ്ട്. കൂടാതെ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ വിന്യസിപ്പിക്കണമെന്ന് മുഖ്യമന്ത്രിയേട് നിർദ്ദേശിച്ച് ആ വ്യക്തി ആരാണെങ്കിലും നന്ദി പറയുന്നതായി മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു

    രക്ഷപ്പെടുത്തിയവരെ നേരിൽ കണ്ടു

    രക്ഷപ്പെടുത്തിയവരെ നേരിൽ കണ്ടു

    ഏലുക്കരയിൽ നിന്ന് രക്ഷപ്പെടുത്തിയവരെ ആലുവ ക്യാംപിൽ നേരിട്ട് പോയി കണ്ടിരുന്നു. കൂടാതെ അവിടെയുളളവർക്ക് മാനസികമായി കരുത്തും ധൈര്യവും പകർന്ന് നൽകിയിരുന്നു. എല്ലാവരും കൂടെ ഉണ്ടെന്ന വിശ്വാസമാണ് ഇപ്പോൾ അവർക്ക് നൽകേണ്ടത്. പരമാവധി പേർക്ക് ഊർജം നൽകാൻ ചില ക്ലാസുകളും നടത്തുന്നുണ്ടെന്നും മേജർ രവി വ്യക്തമാക്കി

    English summary
    major ravi and team fishermen saved 200 people in kerala floods
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X