For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥ പറയുന്ന 'മേജർ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്

  |

  2008 ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമായ മേജറിന്റെ ടീസർ പുറത്ത്.
  മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ടീസർ പൃഥ്വിരാജും സൽമാൻ ഖാനും മഹേഷ് ബാബുവും ചേർന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളം ടീസർ പൃഥ്വിരാജും ഹിന്ദി ടീസർ സൽമാൻ ഖാനും തെലുങ്ക് ടീസർ മഹേഷ് ബാബുവുമാണ് പുറത്ത് വിട്ടത്.

  ജോർജ്ജ്കുട്ടിൽ ലുക്കിൽ മോഹൻലാൽ, ചിത്രം കാണൂ

  ചിത്രത്തിൽ അദിവി ശേഷ്, സായി മഞ്ചരേക്കർ, ശോഭിത ധുലിപാല, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശോഭിതയുടെയും സായിയുടെയും ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

  26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ മറ്റൊരു ബന്ദിയുടെ വേഷത്തിലാണ് ശോഭിത എത്തുന്നത്. ലോകത്തിന് തന്നെ ആഘാതം സൃഷ്‌ടിച്ച മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരാളുടെ യാതനകൾ സായി പകർത്തിട്ടുണ്ടെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമായിരുന്നു. മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത വലിയ ചർച്ച ആയതാണ്.

  പ്രസ്സ് മീറ്റിൽ താരം ഇക്കാര്യം പ്രത്യേകം പരാമർശിക്കുകയും ചെയ്തു, സന്ദീപിന്റെ മാതാപിതാക്കൾക്ക് പ്രത്യേക നന്ദി പറഞ്ഞ താരം സന്ദീപിന്‌റെ ജീവിതത്തിലെ സുപ്രധാന മേഖലകളിലൂടെയെല്ലാം ചിത്രം സഞ്ചരിക്കുന്നുണ്ടെന്നും ചിത്രമൊരു നല്ല അനുഭവം സമ്മാനിക്കുമെന്നും ഉറപ്പ് നൽകി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ അച്ഛനും അമ്മയുമായി എത്തുന്നത് തെന്നിന്ത്യൻ താരങ്ങളായ രേവതിയും പ്രകാശ് രാജുമാണ്. ഇവർ തമ്മിൽ പ്രവർത്തിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇരുവരുടെയുമൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനിക്കുന്നുവെന്നും നടൻ അദിവി ശേഷ് സമയം മലയാളത്തിനോടായി പ്രസ്മീറ്റിനിടെ പറഞ്ഞു.

  രണ്ട് പ്രതിഭകളെയും പറ്റി സംസാരിക്കാതെ പോകാനാകില്ലെന്നും അവരാണ് ഈ സിനിമയുടെ കരുത്തെന്നും സംവിധായകനും നടനും ഒരേ സ്വരത്തിൽ വ്യക്തമാക്കി. ചിത്രത്തിൻറെ യാത്രയിൽ ഒരുപാട് കാര്യങ്ങൾ മനസിലാക്കാനായതായി നടി സായി മഞ്ചരേക്കറും വ്യക്തമാക്കിയിരുന്നു. മേജർ എന്ന ബിയോളോജിക്കൽ ഡ്രാമ ഒരു ആർമി ഓഫീസറുടെ മരണാത്മരണത്തെ മാത്രമല്ല ചിത്രീകരിച്ചിരിക്കുന്നത് .അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ കൂടെയും കടന്നുപോവുന്നുണ്ടെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. ടീസർ പുറത്തിറക്കിയ താരങ്ങൾക്ക് അദിവി ശേഷ് പേരെടുത്ത് പരാമർശിച്ച് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശി കിരൺ ടിക്കയാണ്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിൽ ഉള്ള ജി . മഹേഷ് ബാബു എന്റർടൈൻമെൻറ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ + എസ് മൂവീസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം 2021 ജൂലൈ 2 നു തീയേറ്ററുകളിൽ എത്തും.

  വരുന്നു മഹേഷ് ബാബുവിന്റെ മേജർ | FIlmibeat Malayalam

  ടീസർ കാണാം

  Read more about: സിനിമ movie
  English summary
  Major Sandeep Unnikrishnan's Biopic Major Movie Teaser Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X