twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    jayasurya: ജയസൂര്യയ്ക്ക് മേരിക്കുട്ടിയാകാൻ മേക്കപ്പ് വേണ്ടായിരുന്നു! മേക്കപ്പ്മാൻ പറയുന്നത് ഇങ്ങനെ

    . ജയസൂര്യയുടെ പെൺരൂപം കണ്ട പ്രേക്ഷകർക്ക് ഒരുപാട് സംശയങ്ങൾ മനസിലുണ്ടാകും.

    |

    സിനിമയിൽ ലേഡീസ് ഗെറ്റപ്പിൽ എത്തുന്ന നിരവധി താരങ്ങളെ നമ്മൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. കമൽഹാസൻ, ദിലീപ്, ഉണ്ണി മുകുന്ദൻ, അവസാനം ജയസൂര്യ ഇങ്ങനെ നീണ്ടു പോകുന്നുണ്ട്. എന്നാലും ഒരിക്കലും പ്രേക്ഷകർക്ക് ചിന്തിക്കാൻ പോലും കഴിയാതിരുന്നത് ജയസൂര്യയുടെ സ്ത്രീവേഷമായിരുന്നു. അതിൽ മറ്റാരിലും തോന്നത്ത ഒരു വ്യത്യസ്തയും ഒന്നു കണ്ടമാത്രയിൽ തോന്നിയിരുന്നു.

    ചേട്ടൻ ചെറുകഥ കോപ്പിയടിച്ചതല്ലേ? കലവൂരിനോട് സാജിദിന് ചോദിക്കാനുണ്ട് ചിലത്...ചേട്ടൻ ചെറുകഥ കോപ്പിയടിച്ചതല്ലേ? കലവൂരിനോട് സാജിദിന് ചോദിക്കാനുണ്ട് ചിലത്...

    സാധാരണ ഗതിയിൽ സത്രീ വേഷത്തിൽ എത്തുന്ന താരങ്ങളിൽ ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നത് നീണ്ടമുടിയും മേക്ക്അപ്പുമായിരിക്കും. എന്നാൽ ജയസൂര്യ പെണ്ണായത് ഇതൊന്നും ഇല്ലാതെയായിരുന്നു. ഇതിന്റെ ഫുൾ ക്രെഡിറ്റും മേക്കപ്പ്മാൻ റോണക്സ് സേവ്യറിനാണ്. അദ്ദേഹമാണ് ജയസൂര്യയെ സുന്ദരി പെണ്ണാക്കിയത്. ജയസൂര്യയുടെ പെൺരൂപം കണ്ട പ്രേക്ഷകർക്ക് ഒരുപാട് സംശയങ്ങൾ മനസിലുണ്ടാകും. ഈ വ്യത്യസ്തമായ സ്ത്രീ വേഷത്തിനെ കുറിച്ച് റോണക്സ് തന്നെ വെളിപ്പെടുത്തുകയാണ്. മനോരമ ന്യൂസ് ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ തുറന്ന് പറഞ്ഞത്.

    അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ! മാതൃഭൂമിയ്ക്കെതിരെ ബോബന്‍ സാമുവല്‍അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ! മാതൃഭൂമിയ്ക്കെതിരെ ബോബന്‍ സാമുവല്‍

     ക്ലീഷേ ഒഴിവാക്കി

    ക്ലീഷേ ഒഴിവാക്കി

    സ്ഥിരം കാണുന്ന മോക്കപ്പ് വേണ്ടെന്ന് ആദ്യം തന്നെ തന്റെ മനസിലുണ്ടായിരുന്നു.. സാധാരണ ഗതിയിൽ പെണ്ണായി മാറുമ്പോൾ സ്ഥിരം കണ്ടു വരുന്നതാണ് നീണ്ട തലമുടിയും ഒവർ മേക്കപ്പും.‌ ഇതു തുടർച്ചയായി കണ്ടുവരുന്നതു കൊണ്ട് ആദ്യമേ ഇതു വേണ്ടെന്നു ഞങ്ങളെല്ലാവരും ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തിന്റെ മനസിലുള്ള മേരിക്കുട്ടിയുടെ സൗന്ദര്യം അവരുടെ വ്യക്തിത്വമമായിരുന്നു. അതിനാൽ തന്നെ ആ സൗന്ദര്യം പ്രകടിപ്പിക്കാൻ ഒരുപാട് മേക്കപ്പിന്റെ അവശ്യമില്ലായിരുന്നു മിനിമേക്കപ്പ് ഉപയോഗിച്ചാണ് ജയേട്ടനെ മേരിക്കുട്ടിയാക്കിയിരിക്കുന്നത്.

    വേദന സഹിച്ചു

    വേദന സഹിച്ചു

    ഒരുപാട് വേദ സഹിച്ചായിരുന്നു ജയസൂര്യ സ്ത്രീയായത്. പുരികം ത്രഡിങ്ങായിരുന്നു അദ്ദേഹത്തിനെ ഏറ്റവും വേദനിപ്പിച്ചത്. ത്രഡിങ്ങും വാക്സിനേഷനും ജീവൻ പോകുന്ന വേദനയായിരുന്നുവെന്നാണ് ജയേട്ടൻ പറഞ്ഞതെന്നും റോണക്സ് പറഞ്ഞു. ജീവിത്തിൽ ആദ്യമായിട്ടാണ് അദ്ദേഹം ത്രഡ് ചെയ്യുന്നത്.. അതിന്റേതായ വേദനയും ഉണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനെ സ്തരീയാക്കുന്നതിൽ ആദ്യം ചെയ്തത് ശരീരം വാക്സിൻ ചെയ്യുകയായിരുന്നു. മുഖത്ത് അൽപം പോലും രോമം കാണാതിരിക്കാൻ മീശ മൂന്നു നേരവും ത്രഡ് ചെയ്യുമായിരുന്നെന്നും പറ‍ഞ്ഞു

    വസ്ത്രങ്ങൾ തയ്യാറാക്കിയത്  ഭാര്യ തന്നെ

    വസ്ത്രങ്ങൾ തയ്യാറാക്കിയത് ഭാര്യ തന്നെ

    മേരിക്കുട്ടിയ്ക്ക് ആവശ്യമായ വസ്ത്രങ്ങൾ തയ്യാറാക്കിയത് അദ്ദേഹത്തിന്റെ ഭാര്യ സരിത തന്നെയായിരുന്നു. ആ കഥാപാത്രത്തിന് ചേരുന്ന വസ്ത്രങ്ങളെ കുറിച്ചു സരിതയ്ക്ക് നല്ല ദാരണയുണ്ടായിരുന്നു. അവരുടെ ചില അഭിപ്രായങ്ങളും മോക്കപ്പിന്റെ കാര്യത്തിൽ ഏറെ സഹായകമായിട്ടുട്ടയിരുന്നു.

    വെല്ലുവിളിയായിരുന്നു

    വെല്ലുവിളിയായിരുന്നു

    അതികം ഏലോചിക്കാൻ പോലുമുള്ള സമയം ലഭിച്ചിരുന്നില്ല. സെറ്റിൽ താൻ എത്തിയപ്പോൾ സാരിയുടുത്ത് നിൽക്കുന്ന ജയേട്ടനെയാണ് കണുന്നത്. ഓവർ മേക്കപ്പ് ഇല്ലാതെ സ്ത്രീരൂപത്തിലാക്കണമെന്നായിരുന്നു സംവിദായകൻ രഞ്ജിത്തേട്ടന്റെ നിർദേശം. അധികം മേക്കപ്പില്ലാതെ പുരുഷനെ സ്ത്രീയാക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു. മേരിക്കുട്ടിയെ കുറിച്ചുള്ള രഞ്ജിത്തേട്ടന്‌‍റെ കൃത്യമായ നിർദ്ദേശം മനസിലുണ്ടായിരുന്നു. കരിയറിൽ പേര് വാങ്ങി തന്ന ഒരു കഥാപാത്രമാണ് മേരിക്കുട്ടിയെന്നും റോണക്സ് കൂട്ടിച്ചേർത്തു

    English summary
    makeupman ronex says about jayasurya's marykutty getup
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X