For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആട് ജീവിതം പൂർത്തിയാക്കണം, അതിനായി ഉടൻ ബ്രേക്ക് എടുക്കും'-പൃഥ്വിരാജ്

  |

  2002ൽ മലയാളത്തിലേക്ക് എത്തിയ പൃഥ്വിരാജ് ഇപ്പോൾ നടൻ എന്നതിന് പുറമെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലേക്കും വളർന്ന് കഴിഞ്ഞു. മലയാള സിനിമയുടെ പുത്തൻ ചുവടുവെപ്പുകൾക്ക് ചുക്കാൻ പിടിക്കുന്നവരിൽ ഒരാൾ പൃഥ്വിരാജ് കൂടിയാണ്. കൊവിഡ് കാലത്തും നടൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം പൃഥ്വിരാജ് തിരക്കിലാണ്.

  Also read: 'ഫാഷൻ ഡിസൈനർക്ക് ആഷിനോട് വെറുപ്പുണ്ടോ...?', ട്രോളുകൾ വാരിക്കൂട്ടി താരത്തിന്റെ ജാക്കറ്റ് ലുക്ക്

  ഒട്ടനവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വരാനിരിക്കുന്ന സിനിമകളെ കുറിച്ചും ഷൂട്ടിങ് ആരംഭിക്കാൻ പോകുന്ന സിനിമകളെ കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ് ഇപ്പോൾ. അതിൽ എമ്പുരാൻ ഷൂട്ടിങ് അടക്കമുള്ളവയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അടക്കം പൃഥ്വി വിവരിക്കുന്നുണ്ട്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശേഷങ്ങളിലേക്ക്...

  Also Read: 'ഓർമിപ്പിക്കല്ലേ....', ട്രോളുകളോട് പ്രതികരിച്ച് നടൻ ശരത്ത്

  കുരുതിക്ക് ശേഷം റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പൃഥ്വിരാജ് സിനിമയാണ് ഭ്രമം. സിനിമ ആമസോൺ പ്രൈമിൽ ഒക്ടോബർ ഏഴിന് റിലീസ് ചെയ്യും. അന്ധാധുൻ എന്ന സിനിമയോടുള്ള മത്സരമായിട്ടല്ല ഭ്രമം റീമേക്ക് ചെയ്യാൻ ഉദ്ദേശിച്ചതെന്നും ആ കഥാസന്ദർഭം മലയാളത്തിലേക്ക് എത്തുമ്പോൾ എങ്ങനെയായിരിക്കുമെന്ന് അനുഭവിക്കുന്നതിന് വേണ്ടിയാണ് റീമേക്ക് ചെയ്യാൻ ഉദ്ദേശിച്ചതെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. അന്ധനായി അഭിനയിക്കുന്ന ഒരാളായി അഭിനയിക്കുക എന്നത് വളെ ചലഞ്ചിങ്ങായി തോന്നിയിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ശങ്കറിനെ പോലൊരു സീനിയർ നടനെ ഭ്രമത്തിലൂടെ വീണ്ടും മലയാളിക്ക് മുമ്പിൽ അവതരിപ്പിക്കാൻ സാധിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രം റീമേക്ക് ചെയ്യാൻ ഉദ്ദേശിച്ചപ്പോഴെ ശങ്കറിനെ സിനിമയുടെ ഭാ​ഗമാക്കാൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം അല്ലാതെ മറ്റൊരാൾ ആ കഥാപാത്രം ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിന് പുറമെ ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, മംമ്ത തുടങ്ങിയവരെല്ലാം സിനിമയുടെ ഭാ​ഗമായിട്ടുണ്ട്.

  'ഫാഷൻ ഡിസൈനർക്ക് ആഷിനോട് വെറുപ്പുണ്ടോ...?', ട്രോളുകൾ വാരിക്കൂട്ടി താരത്തിന്റെ ജാക്കറ്റ് ലുക്ക്

  'മലയാള സിനിമ ഒടിടിയിലേക്ക് ചുരുങ്ങുകയല്ല ചെയ്തത്.. ലോകം മുഴുവൻ മലയാള സിനിമ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതിന്റെ പോസറ്റീവ് വശം കാണാനാണ് ഇഷ്ടപ്പെടുന്നത്. ഒടിടിയിലൂടെ മലയാള സിനിമ വേറൊരു തലത്തിലേക്ക് ഉയർന്നു. ഒടിടിയിലേക്ക് സിനിമകൾ റിലീസ് ചെയ്താലും തിയേറ്ററുകൾ തുറക്കുന്നത് അനുസരിച്ച് വലിയ കാൻവാസിലുള്ള ചിത്രങ്ങൾ കാണാൻ ആളുകൾ എന്തായാലും എത്തും' പൃഥ്വിരാജ് പറയുന്നു

  'ഇപ്പോൾ അൽഫോൺസ് പുത്രൻ സിനിമ ​ഗോൾഡ് കേസിലാണ് അഭിനയിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും വലയി പ്രത്യേകത അൽഫോൺസ് പുത്രൻ വീണ്ടും സംവിധാനം ചെയ്യുന്ന സിനിമ എന്നത് തന്നെയാണ്. ​ഗോൾഡിന് ശേഷം കടുവ പൂർത്തീകരിക്കും. ഏറെ പ്രതീക്ഷയുള്ള ഒരു സിനിമ കൂടിയാണത്. ശേഷം ഒരു ബ്രേക്ക് എടുത്ത് ആടു ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരിക്കും. ചില ട്രാൻസ്ഫോമേഷനുകൾ ആട് ജീവിതത്തിന്റെ രണ്ടാം ഭാ​ഗത്തിന് ആവശ്യമുണ്ട് ശേഷം ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങിനായി പോകും.' പൃഥ്വിരാജ് പറഞ്ഞു. എമ്പുരാനെ കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ സാധിക്കുന്നില്ലെന്നും ലൊക്കേഷൻ കാണാൻ പോലും പോകാൻ പറ്റാത്ത സാഹചര്യമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. ലോകത്തിന്റെ അവസ്ഥയിൽ മാറ്റം വരുന്നത് അനുസരിച്ച് അടുത്ത വർഷത്തടെ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ ആരംഭിച്ചേക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

  'സോറി കല്യാണി... മഞ്ജു വന്നാൽ പിന്നെ ചുറ്റുവുള്ളതൊന്നും കാണാൻ പറ്റില്ല...'

  സിനിമയില്‍ വേറിട്ട മേക്ക്ഓവറില്‍ സൂപ്പര്‍താരം | Filmibeat Malayalam

  പൃഥ്വിരാജിനെ നായകനാക്കി രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമം. 'റേ മാത്യൂസ്' എന്ന നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു പിയാനിസ്റ്റിന്‍റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. കൂടാതെ ബ്രോ ഡാഡി എന്ന പൃഥ്വിരാജ് സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്. മോഹൻലാൽ നായകനായ സിനിമയുടെ റൈറ്റ്സ് ഹോട്ട്സ്റ്റാറിന് വിറ്റതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതുവരെയും സ്ഥിരീകരണം വന്നിട്ടില്ല.

  Read more about: prithviraj malayalam cinema
  English summary
  malayalam actor prithviraj revealed about his upcoming project details in latest interview, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X