twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശിക്ഷാവിധിയുടെ മുള്‍വടികളുമായി മധുവിനെ തല്ലി കൊന്നതല്ലേ.. താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്...

    By Ambili
    |

    കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നടന്നത്. ആദിവാസി യുവാവ് മധുവിനെ മോഷ്ണകുറ്റം ആരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് കൊല്ലുകയായിരുന്നു. മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മര്‍ദ്ദനമേറ്റിട്ടാണ് മരണമെന്ന് തെളിഞ്ഞിട്ടുമുണ്ട്.

    ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ കുറ്റക്കാര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു വന്നത്. മമ്മൂട്ടി, ജയസൂര്യ, മഞ്ജു വാര്യര്‍ തുടങ്ങി മലയാളത്തിലെ പ്രമുഖരായ പലതാരങ്ങളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പുകളിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം. മമ്മൂട്ടിയുടെ പ്രസ്താവന വിവാദമാവുകയും ചെയ്തിരുന്നു.

    മമ്മൂട്ടി പറഞ്ഞിരുന്നത്..

    മമ്മൂട്ടി പറഞ്ഞിരുന്നത്..

    മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്.

    മധു... മാപ്പ്...

    ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്... എന്നുമാണ് മമ്മൂട്ടി പറഞ്ഞിരുന്നത്.

    ജോയി മാത്യു

    ജോയി മാത്യു

    സാക്ഷര സംസ്‌കാര കേരളമേ ലജ്ജിക്കുക. ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന മാനസീകാസ്വാസ്ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ. മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല. കേസുകള്‍ തേഞ്ഞു മാഞ്ഞു പോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുബ് കൈകള്‍കെട്ടിയിട്ടു മര്‍ദ്ദിക്കുന്നതിന്റെ മുന്നോടിയായി സെല്‍ഫി എടുത്ത് ആനന്ദിക്കുന്ന മലയാളിയെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം..

    ജയസൂര്യ

    മധു... അത്...'നീയാണ് ' അത്... 'ഞാനാണ് ' മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേയക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നു....വേദനിക്കുന്നു... എത്രയും പെട്ടന്ന് ഇതിനൊരു ശക്തമായി നടപടി ഉണ്ടാകുമെന്ന് അടിയൊറച്ച് ഞാന്‍ വിശ്വസിക്കുന്നു...

     മഞ്ജു വാര്യര്‍

    മഞ്ജു വാര്യര്‍

    അട്ടപ്പാടിയിലെ കടുകുമണ്ണ ഊരില്‍ ജനിച്ചു വളര്‍ന്ന്, തൊഴില്‍ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവന്‍. ഒറ്റ വരിയില്‍ പറഞ്ഞാല്‍ അതായിരുന്നില്ലേ മധു. കാട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലാതെ വരുമ്പോള്‍ നാട്ടിലേക്കു വന്നു വിശപ്പടക്കാന്‍ വഴി തേടിയ ഒരാള്‍. സ്വന്തം ഊരിലെ ആള്‍ക്കൂട്ടം നീതി നടപ്പിലാക്കിയപ്പോള്‍ വിശപ്പിന്റെ വിലയായി സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്ന യുവാവ്.

    കരുണയില്ലാത്ത മുഖം

    മധുവിന് മുന്നില്‍ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കും, പാവപ്പെട്ടവര്‍ക്കും, വിശക്കുന്നവര്‍ക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളില്‍ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം. ആള്‍ക്കൂട്ടത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ക്യാപ്റ്റന്‍ വന്നാലും ഷാജിയേട്ടന്‍ ഇന്നും മാസാണ്! ആട് 2 100 ദിനമായി, കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?ക്യാപ്റ്റന്‍ വന്നാലും ഷാജിയേട്ടന്‍ ഇന്നും മാസാണ്! ആട് 2 100 ദിനമായി, കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

    English summary
    Malayalam actors about murder of Madhu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X