twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ എന്നു പറയുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്; അജു വര്‍ഗ്ഗീസ്

    |

    മലയാള ചലച്ചിത്രലോകത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ ലാലിനും പകരമാകാന്‍ ന്യൂജനറേഷന്‍ താരങ്ങള്‍ക്ക് കഴിയില്ലന്നാണ് അജു വര്‍ഗ്ഗീസ് പറയുന്നത്. 30 വര്‍ഷം സജീവമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്ക് തുല്ല്യമായിട്ടുള്ള താരങ്ങള്‍ മറ്റൊരു സിനിമാ ഇന്‍ഡസ്ട്രയിലും കാണാന്‍ കഴിയില്ലന്നും അജു വര്‍ഗ്ഗീസ് പറയുന്നു.

    ഒരു വര്‍ഷം 36 സിനിമകളില്‍ നായകനായി അഭിനയിയ്ക്കുകെയും, അതില്‍ ഭൂരിഭാഗവും ഹിറ്റാവുകയെന്നതും മോഹന്‍ലാല്‍,മമ്മൂട്ടി എന്നിവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. പുതുതലമുറയിലെ നായകന്മാരില്‍ ആരുമായും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യരുതെന്നും അജു വര്‍ഗ്ഗീസ് പറഞ്ഞു.

    ajuvarghese

    ഇനി ഒരു മമ്മൂട്ടി മോഹന്‍ലാല്‍ ഉണ്ടാകില്ലാ എന്ന അജുവിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നതായി നടന്‍ നീരജ് മാധവന്‍ പറഞ്ഞു. എന്നാല്‍ പുതുതലമുറയിലെ താരങ്ങള്‍ക്ക് അവരുടേതായ വ്യക്തിത്വമുള്ളമുള്ളവരും സ്‌പേസ് കണ്ടെത്തുന്നുവരുമാണെന്നും,അവര്‍ക്ക് വേണ്ട രീതിയിലുള്ള പ്രോത്സാഹനമാണ് ആവശ്യമെന്നും നീരജ് പറഞ്ഞു.

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു വര്‍ഗ്ഗീസ് സിനിമാ രംഗത്തെത്തിന്നത്. ഒരു വടക്കന്‍ സെല്‍ഫിയാണ് ഒടുവില്‍ അഭിനയിച്ച അജു വര്‍ഗ്ഗീസ് ചിത്രം.

    English summary
    malayalam film industry is going through the mammooty and mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X