twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    32 സിനിമകള്‍ റിലീസ് ചെയ്തു, വിജയ്ച്ചത് രണ്ടെണ്ണം മാത്രം!

    By Aswathi
    |

    പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 യാണ് വിജയ്ച്ചു എന്ന് പറയുന്ന രണ്ട് ചിത്രങ്ങളിലൊന്ന്. എന്നാല്‍ ചിത്രം വലിയ നഷ്ടമുണ്ടാക്കി എന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് പറയുന്നത്. അതേ ചൊല്ലിയുള്ള പ്രശ്‌നത്തിലാണ് സംവിധായകനും നിര്‍മാതാവും. സാമ്പത്തിക വിജയം നേടിയോ ഇല്ലയോ, പിക്കറ്റ് 43 ഒരു വിഭാഗം ആള്‍ക്കാരെ സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്.

    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാനാണ് രണ്ടാമത്തെ ചിത്രം. പിക്കറ്റ് 43 യുടെ അതേ അവസ്ഥയാണ് ഫയര്‍മാനും. വിജയമെന്ന് പറയുന്ന ഫയര്‍മാന്‍ കേരളത്തിലുടനീളം മൂന്നാമത്തെ ആഴ്ചയാകുമ്പോള്‍ നേടിയത് രണ്ട് കോടി അമ്പത് ലക്ഷം രൂപയാണ്. ഇത് ഗ്രോസ് കളക്ഷനാണ്. അവിടെയും പിടിച്ചു നില്‍ക്കാന്‍ ഇതെന്ന ആശ്വാസത്തിലാണ് മലയാളി സിനിമാസ്വാദകര്‍.

    malayalam-cinema-crisis

    വലിയ പ്രതീക്ഷയോടെയാണ് ഫഹദ് ഫാസിലിന്റെ മറിയം മുക്കും ഹരവും തിയേറ്ററിലെത്തിയത്. എന്നാല്‍ ദയനീയമായിരുന്നു ചിത്രത്തിന്റെ അവസ്ഥ. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലയും നന്മയുള്ള ഒരു കുഞ്ഞു ചിത്രമായിരുന്നു. എന്നാല്‍ ഒരു വിഭാഗം ആള്‍ക്കാര്‍ക്കല്ലാതെ സിനിമ രസിച്ചില്ല. തിയേറ്ററില്‍ പിടിച്ചു നിന്നെങ്കിലും അംഗീകാരം ലഭിച്ചില്ല. അതുപോലെ തന്നെ വലിയ പ്രതീക്ഷയോടെ വന്നതായിരുന്നു ജയസൂര്യയുടെ ആട് ഭീകര ജീവിയാണ് എന്ന ചിത്രവും. അതും എട്ടില്‍ പൊട്ടി. ഇങ്ങനെ 30 ചിത്രങ്ങള്‍.

    ഇനിയും മലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്. നല്ലതൊരെണ്ണം വരും എന്ന വിശ്വാസത്തോടെ. മോഹന്‍ലാലും മഞ്ജു വാര്യരും താരജോഡികളാകുന്ന സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും, മോഹന്‍ലാലും അമല പോളും താരജോഡികളാകുന്ന ജോഷിയുടെ ലൈല ഓ ലൈല, മമ്മൂട്ടിയും നയന്‍താരയും താരജോഡികളാകുന്ന സിദ്ദിഖിന്റെ ബാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ദുല്‍ഖറിന്റെ 100 ഡെയ്‌സ് ഓഫ് ലവ്, നിവിന്റെ ഒരു വടക്കന്‍ സെല്‍ഫി.....അങ്ങനെ..അങ്ങനെ..എങ്ങിനെ??

    English summary
    The malayalam cinema industry is back in the throes of crisis. The industry is yet to have the first hit of 2015. Approximately, 32 movies have released in Malayalam within a time span of 2 months.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X