twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമകള്‍ ഉണ്ടാക്കിയത് 14 കോടി നഷ്ടം

    By Nirmal Balakrishnan
    |

    മലയാള സിനിമകള്‍ കൂട്ടത്തോടെ തിയറ്ററില്‍ പരാജയപ്പെടുകയാണ്. വെള്ളിമൂങ്ങയുടെ റിലീസിനു ശേഷം തിയറ്ററിലെത്തിയ പത്തോളം ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ പതിനാലു കോടിയോളം രൂപയാണ് സിനിമാ ഇന്‍ഡസ്ട്രിക്കു നഷ്ടം. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഏഴു ചിത്രങ്ങളും ഈ ആഴ്ച തിയറ്ററിലെത്തിയ നാലുചിത്രങ്ങളും നിലംതൊടാതെ പോയി.തട്ടിക്കൂട്ടു സിനിമകളായതും മാര്‍ക്കറ്റിങ് പരാജയപ്പെട്ടതുമെല്ലാമാണ് സിനിമ തകരാന്‍ കാരണങ്ങള്‍.

    അനുശ്രീ നായികയായ ഇതിഹാസയാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ബോബി തോമസ് സംവിധാനം ചെയ്ത മരംകൊത്തി, സ്റ്റഡി ടൂര്‍, മുകേഷിന്റെ പേര്‍ഷ്യക്കാരന്‍, 100 ഡിഗ്രി സെല്‍ഷ്യസ്, ആശാ ബ്ലാക്ക്., നക്ഷത്രങ്ങള്‍ എന്നിവയൊക്കെ രണ്ടു ദിവസം പോലും കളിക്കാതെയാണ് തിയറ്റര്‍ വിട്ടത്. ശരത്കുമാര്‍ അഭിനയിച്ച ചിത്രമായിരുന്നു ആശാ ബ്ലാക്ക്. തന്‍മാത്ര എന്ന ചിത്രത്തില്‍ ലാലിന്റെ മകന്‍ ആയി അഭിനയിച്ച അര്‍ജുന്‍ ആയിരുന്നു നായകന്‍. കെ. പത്മകുമാര്‍ സംവിധാനം ചെയ്ത കൂട്ടത്തില്‍ ഒരാള്‍ എന്ന ചിത്രം ഈ വാരം തിയറ്ററിലെത്തിയെങ്കിലും ഒരു ചലനവും ഉണ്ടാക്കിയില്ല. വിനു മോഹന്‍ ആയിരുന്നു നായകന്‍.

    100-degree-celsius-asha-black

    പൃഥ്വിരാജിന്റെ ടമാര്‍ പടാര്‍, ഫഹദിന്റെ മണിരത്‌നം എന്നിവയും നിര്‍മാതാവിന്റെ കൈ പൊള്ളിച്ച ചിത്രങ്ങളാണ്. മണിരത്‌നം ആദ്യവാരം നല്ല പേരുണ്ടാക്കിയെങ്കിലും പിന്നീട് ആ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. പൃഥ്വിയുടെ ചിത്രം ആദ്യദിവസം തന്നെ മോശം അഭിപ്രായമാണുണ്ടാക്കിയത്. നിര്‍മാതാവ് രജപുത്ര രഞ്ജിത്തിന് കോടികളുടെ നഷ്ടമാണ് ചിത്രം ഉണ്ടാക്കിയത്. കൂടാതെ പൃഥ്വിരാജിന് ചീത്തപ്പേരും.

    ഇനി വരും ദിവസങ്ങളില്‍ ഹിന്ദി, തമിഴ് ചിത്രങ്ങളുടെ ആഘോഷമായിരിക്കും നമ്മുടെ തിയറ്ററുകളില്‍. ഷാരൂഖ് ഖാന്‍, വിജയ് എന്നിവരുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.

    English summary
    Malayalam films lost 14 crore because of continues flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X