For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്ക് നേര്‍,സെപ്റ്റംബറിൽ 8 സിനിമകള്‍,ബിഗ് ബജറ്റ് ചിത്രം വഴിമാറി

|
പ്രളയത്തെ അതിജീവിച്ച് മലയാള സിനിമയും | filmibeat Malayalam

ഓണത്തിന് വമ്പന്‍ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിക്കാനിരുന്നതാണെങ്കിലും സാഹചര്യങ്ങള്‍ അതിന് അനുവധിച്ചിരുന്നില്ല. കേരളത്തിലുണ്ടായ പ്രളയം എല്ലാ മേഖലകളെയും പാടെ നഷ്ടത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ അതിജീവനത്തിന്റെ പുതിയ പാഠം പഠിപ്പിച്ച് മലയാളികള്‍ ഒരുമയോടെ ഉയിര്‍ത്തേഴുന്നേറ്റിരിക്കുകയാണ്. ഒപ്പം മലയാള സിനിമ ഇന്‍ഡസ്ട്രിയും.

നസ്രിയ തിരിച്ച് വന്നതിനും പണി കിട്ടിയത് പ്രിയ വാര്യര്‍ക്ക്! രാഹുല്‍ ഗാന്ധി വിഷയവും തിരിച്ചടിയായി!!

മഴ തടസമായതോടെ ചിത്രീകരണങ്ങള്‍ പാതി വഴിയ്ക്ക് നിലച്ചു. സിനിമകളുടെ റിലീസുകളും മാറ്റേണ്ടി വന്നു. എന്നാല്‍ സെപ്റ്റംബറോട് കൂടി ഒരുവിധം എല്ലാ സിനിമകളും റിലീസിനൊരുങ്ങുകയാണ്. ബിഗ് ബജറ്റിലെത്തുന്ന ചിത്രങ്ങള്‍ ഒരു മാസം കൂടി പിന്നോട്ട് പോയിട്ടുണ്ടെങ്കിലും സെപ്റ്റംബറില്‍ ഏട്ടോളം സിനിമകളുടെ റിലീസാണ് തീരുമാനിച്ചിരിക്കുന്നത്.

രണം

പൃഥ്വിരാജ് നായകനായി അഭിനയിച്ച രണ്ട് സിനികളായിരുന്നു ജൂലൈയില്‍ റിലീസിനെത്തിയത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമയാണ് രണം. നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ ആറിന് റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും ടൈറ്റില്‍ ട്രാക്കും ശ്രദ്ധേയമായിരുന്നു. യുഎസില്‍ നിന്നും ചിത്രീകരണം നടത്തിയ ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. റഹ്മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈ പോലീസിന് ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും രണത്തിനുണ്ട്. ആക്ഷന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ആക്ഷനൊരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയന്‍ ബ്രൂനിറ്റി, ഡേവിഡ് അലക്സി, ആരോന്‍ എന്നിവര്‍ ചേര്‍ന്നാണ്.

തീവണ്ടി

ടൊവിനോ തോമസിന്റെ തീവണ്ടിയ്ക്ക് വേണ്ടി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് ചിത്രത്തിലെ ഹിറ്റായ പാട്ട് കാരണമായിരുന്നു. നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഉടന്‍ റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ തീവണ്ടി ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞെങ്കിലും അതും മുടങ്ങി പോയി. എന്തായാലും ചിത്രത്തിന് പുതിയൊരു തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 7 ന് തീവണ്ടി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പടയോട്ടം

ഓണ സിനിമകളുടെ പട്ടികയിലുള്ള ബിജു മേനോന്റെ സിനിമയായിരുന്നു പടയോട്ടം. ഗ്യാങ്സ്റ്റര്‍ കോമഡി ഴേണറിലുള്ള പടയോട്ടം നവാഗതനായ റഫീക് ഇബ്രാഹിമാണ് സംവിധാനം ചെയ്യുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം സോഫിയ പോള്‍ ആണ് പടയോട്ടം നിര്‍മ്മിക്കുന്നത്. ഓണത്തിന് എത്തുമെന്ന് പറഞ്ഞിരുന്ന പടയോട്ടത്തിന് ഓഗസ്റ്റ് 17 ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.എന്നാല്‍ സെപ്റ്റംബര്‍ 14 നായിരിക്കും പടയോട്ടം റിലീസ് ചെയ്യുന്നത്.

ഒരു കുട്ടനാടന്‍ ബ്ലോഗ്

മമ്മൂട്ടിയുടെ ഓണച്ചിത്രമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ പതിനാലിന് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കുട്ടനാടിനെ പശ്ചാതലമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിങ്ങനെ നിരവധി താരങ്ങളാണുള്ളത്. ഇത്തവണ കുടുംബ പ്രേക്ഷകരെ പ്രിയപ്പെട്ട സിനിമയായിരിക്കുമെന്ന ഉറപ്പോടെയാണ് കുട്ടനാടന്‍ ബ്ലോഗ് വരുന്നത്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദനും സഹസംവിധായകന്റെ റോളിലെത്തുന്നുണ്ട്.

വരത്തന്‍

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായി ചിത്രത്തിലുള്ളത്. നടി നസ്രിയ നസിം നിര്‍മാണ പങ്കാളിയായിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. വരത്തന്റെ റിലീസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

ഡ്രാമ

ജൂലൈയിലെത്തിയ നീരാളിയായിരുന്നു മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ സിനിമ. നീരാളി തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആ കുറവ് പരിഹരിക്കാന്‍ നിരവധി സിനിമകളാണ് വരാന്‍ പോവുന്നത്. ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് ഡ്രാമ. ലണ്ടനില്‍ നിന്നും ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ സെപ്റ്റംബറില്‍ റിലീസിനെത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. കനിഹ, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, സംവിധയകന്മാരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ഡ്രാമയിലെ മറ്റ് താരങ്ങള്‍.

ലില്ലി

സെപ്റ്റംബര്‍ 7 ന് റിലീസിനെത്തുമെന്ന് വിചാരിച്ചിപുന്ന ചിത്രമാണ് ലില്ലി. പ്രഷോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലില്ലി സെപ്റ്റംബര്‍ അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പറയുന്നത്. നിലവില്‍ സെപ്റ്റംബര്‍ 28 ആണ് റിലീസ് ഡേറ്റ്.

മാംഗല്യം തന്തു നാനേന

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ഫാമിലി എന്റര്‍ടെയിനര്‍ മൂവിയാണ് മാംഗല്യം തന്തു നാനേന. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സൗമ്യ സാദാനന്ദന്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന. അതേ സമയം ഇന്ന് വൈകുന്നേരം സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരും. ചാലക്കുടിക്കാരന്‍ ചങ്ങാതി, ജോണി ജോണി യെസ് അപ്പ, തുടങ്ങിയ സിനിമകള്‍ക്ക് കൃത്യമായി ഒരു ദിവസം തീരുമാനിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ റിലീസിനെത്താന്‍ സാധ്യതയുണ്ട്.

കായംകുളം കൊച്ചുണ്ണി

ഇത്തവണത്തെ ഓണത്തിന് സിനിമാ പ്രേമികള്‍ കാത്തിരുന്ന സിനിമ കായംകുളം കൊച്ചുണ്ണിയായിരുന്നു. ബിഗ് ബജറ്റിലൊരുക്കുന്ന ബ്രഹ്മാണ്ഡ സിനിമ ആയതിനാല്‍ കൊച്ചുണ്ണി അതിശയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാവുമ്പോള്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു. റിലീസ് മാറ്റിയതോടെ സെപ്റ്റംബറില്‍ കൊച്ചുണ്ണി എത്തില്ല. എന്നാല്‍ ഒക്ടോബര്‍ പതിനൊന്നിനാണ് നിലവില്‍ കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

English summary
Malayalam Movies Expected To Release In The Month Of September 2018!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more