twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചുണ്ണി ഓണത്തിനല്ല, നേരത്തെയെത്തി ബോക്‌സോഫീസ് പൊട്ടിക്കും! ഒപ്പം നാല് സിനിമകള്‍ വേറെയും!

    |

    Recommended Video

    ഓണത്തിന് ബോക്‌സോഫീസ് പൊട്ടിക്കും | filmibeat Malayalam

    കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ സിനിമകളായിരുന്നു ഓണത്തിന് തിയറ്ററുകളിലേക്ക് എത്തിയത്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ കാര്യമായി വിജയിക്കാതെ പോയതോടെ കഴിഞ്ഞ വര്‍ഷത്തെ ഓണം യുവതാരങ്ങള്‍ക്കുള്ളതായിരുന്നു. ഇത്തവണയും അതേ മത്സരബുദ്ധിയോടെയാണ് ഓണത്തിന് പല സിനിമകളും റിലീസിനൊരുങ്ങുന്നത്.

    സിനിമാ പ്രേമികള്‍ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് മലയാളത്തിലുള്ളത്. ഓരോന്നായി റിലീസിനൊരുങ്ങുകയാണ്. കായംകുളം കൊച്ചുണ്ണിയാണ് ഇക്കൂട്ടത്തില്‍ വലിയ പ്രധാന്യത്തോടെയെത്തുന്ന ചിത്രം. കൊച്ചുണ്ണിയ്‌ക്കൊപ്പം ഓണത്തിന് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ വേറെയുമുണ്ട്. കഴിഞ്ഞ കൊല്ലത്തെ വെല്ലാന്‍ കഴിയുന്ന സിനിമകളാണോ ഇക്കൊല്ലമെത്തുന്നതെന്ന് നോക്കാം.

    ഓണച്ചിത്രങ്ങള്‍

    ഓണച്ചിത്രങ്ങള്‍

    കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. അവധി ദിവസങ്ങളിലാണ് കുടുംബ പ്രേക്ഷകര്‍ സിനിമ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. അതിനാല്‍ ഹോളിഡേ കണക്കാക്കിയാണ് പല സിനിമകളും റിലീസിനൊരുങ്ങുന്നത്. പത്ത് ദിവസം അവധി നല്‍കുന്ന ഓണത്തിന് മുന്നോടിയായി നിരവധി സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. അതില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിങ്ങനെ നിരവധി താരങ്ങളുടെ സിനിമകളുണ്ടെന്നുള്ളതാണ് വസ്തുത. കഴിഞ്ഞ വര്‍ഷവും ഇതേ അവസ്ഥയായിരുന്നെങ്കിലും പല സിനിമകള്‍ക്കും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

    കായംകുളം കൊച്ചുണ്ണി

    കായംകുളം കൊച്ചുണ്ണി

    ബിഗ് ബജറ്റിലൊരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനാവുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓണത്തിന് മുന്നോടിയായി റിലീസ് തീരുമാനിച്ചിരുന്ന കൊച്ചുണ്ണി കുറച്ച് നേരത്തെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 18 ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിനാണ് കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നത്. ഓഗസ്റ്റ് പതിനാറ് യുഎഇ/ജിസിസി രാജ്യങ്ങളിലേക്ക് കൂടി സിനിമയുടെ റിലീസ് ഉണ്ടാവും. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമ അത്ഭുതപ്പെടുത്തുന്ന വിസ്മയ ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് സൂചന. കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ് ചിത്രമെത്തുന്നത്.

    പടയോട്ടം

    പടയോട്ടം

    ഓണച്ചിത്രങ്ങളുടെ പട്ടികയിലുള്ള മറ്റൊരു സിനിമയാണ് പടയോട്ടം. ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന ഗ്യാങ്‌സ്റ്റര്‍ കോമഡി ഴേണറിലുള്ള ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് 17 നാണ് പടയോട്ടത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ ദിവസം തമിഴില്‍ നയന്‍താര നായികയാവുന്ന കൊലമാവ് കോകില എന്ന ചിത്രം കൂടി റിലീസ് ചെയ്യുന്നുണ്ട്.

     വരത്തന്‍

    വരത്തന്‍

    ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായി ചിത്രത്തിലുള്ളത്. നടി നസ്രിയ നസിം നിര്‍മാണ പങ്കാളിയായിരിക്കുന്ന ചിത്രം ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തും. ഓഗസ്റ്റ് 22 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഫഹദ് ഫാസില്‍- അമല്‍ നീരദ് കൂട്ടുകെട്ടിലെ മറ്റൊരു വിസ്മയമായിരിക്കും സിനിമയെന്ന കാര്യത്തില്‍ സംശയമില്ല.

     ഒരു കുട്ടനാടന്‍ ബ്ലോഗ്

    ഒരു കുട്ടനാടന്‍ ബ്ലോഗ്

    തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 23 ന് റിലീസിനെത്തുകയാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ കുട്ടനാടിനെ പശ്ചാതലമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമ അല്ലെങ്കിലും കുടുംബ പ്രേക്ഷകരെ സ്വാധീനിക്കാനുള്ള ഘടകങ്ങളുമായിട്ടാണ് സിനിമയുടെ വരവ്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദനും സഹസംവിധായകന്റെ റോളിലെത്തുന്നുണ്ട്.

     തീവണ്ടി

    തീവണ്ടി

    സിനിമയെക്കാളും അതിലെ പാട്ടുകള്‍ ഹറ്റാവുന്നത് പതിവാണ്. അടുത്തിടെ നരവധി പാട്ടുകളാണ് അത്തരത്തില്‍ ഹിറ്റായത്. ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന തീവണ്ടി എന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നത് സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു. റിലീസ് പലപ്പോഴായി തീരുമാനിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മുടങ്ങി പോവുകയായിരുന്നു. ഒടുവില്‍ തീവണ്ടി ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തക്കനുസരിച്ച് തീവണ്ടി ഓഗസ്റ്റ് 24 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

    English summary
    Malayalam movies that are expected to be the onam releases of 2018!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X