twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉമ്മു ഖുല്‍സു കരഞ്ഞുകൊണ്ട് പാടി, കേള്‍ക്കുന്നവരും കരഞ്ഞു.. കാണൂ...

    അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ 'എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്' എന്ന് തുടങ്ങുന്ന പാട്ടിന് ശേഷം ബേബി ശ്രേയയും ബേബി മീനാക്ഷിയും ഒന്നിക്കുന്ന 'യത്തീമായി ഞാന്‍...'

    By Rohini
    |

    അനാഥത്വം ഒരു വിങ്ങലാണ്. അത് അനുഭവിക്കുന്നവര്‍ക്ക് പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയില്ല. ഒരു പക്ഷെ പാടി അറിയിക്കാന്‍ കഴിഞ്ഞേക്കും. അതുകൊണ്ടാണ് ഉമ്മു ഖുല്‍സു എന്ന ആല്‍ബം ശ്രദ്ധേയമാകുന്നത്.

    <em>പ്രണയത്തിലെ നഷ്ടം പെണ്ണിന് വേദനയല്ല എന്നാര് പറഞ്ഞു, മൃത്യുവിന് സമം.. കണ്ടു നോക്കൂ</em>പ്രണയത്തിലെ നഷ്ടം പെണ്ണിന് വേദനയല്ല എന്നാര് പറഞ്ഞു, മൃത്യുവിന് സമം.. കണ്ടു നോക്കൂ

    കടബാധ്യതയെ തുടര്‍ന്ന് ഉമ്മയും ബാപ്പയും ആത്മഹത്യ ചെയ്തപ്പോള്‍ ഉമ്മു ഖുല്‍സുവിന്റെ ബാല്യം അനാഥമായി. 'യത്തീമായി ഞാന്‍...' എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളില്‍ ആ അനാതഥ്വത്തിന്റെ വിങ്ങലുണ്ട്.

    ummu-kulsu

    ബേബി ശ്രേയ എല്ലാ വികാരങ്ങളോടും കൂടി പാടിയ പാട്ട് രംഗത്ത് അതേ വികാരം നിലനിര്‍ത്തിക്കൊണ്ട് ബേബി മീനാക്ഷി എത്തുന്നു. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ബേബി ശ്രേയ പാടി മീനാക്ഷി അഭിനയിച്ച 'എന്നോ ഞാനനെന്റെ മുറ്റത്തൊരറ്റത്ത്...' എന്ന് തുടങ്ങുന്ന പാട്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

    ഷാനിഫ് അയിരൂരിയാണ് ഉമ്മു ഖുല്‍സു എന്ന ആല്‍ബം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഫൈസല്‍ പൊന്നാനിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത് മുനീര്‍ ലാലയാണ്. യൂട്യൂബില്‍ തരംഗമാകുന്ന സംഗീത ആല്‍ബം കാണൂ...

    English summary
    Malayalam music album Ummu Kulsu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X