TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അനുവാദം ചോദിക്കാതെ ഇരുട്ടിന്റെ മറവിലെത്തും!! ഭീതി ജനിപ്പിച്ച് ഒടിയൻ ആൻഡ് മാണിക്യന്, കാണൂ
മലയാളി പ്രേക്ഷകരുടെ ഇടയിൽ ഒടിയൻ തരംഗമായി കൊണ്ടിരിക്കുകയാണ്. ഏറെ നൂറ്റാണ്ടുകൾക്ക് മുമ്പുളള കഥായാണെങ്കിലും ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം ഒടിയൻ മാണിക്യനും ഒടി വിദ്യയുമാണ്. ഇരുട്ടിന്റെ മറവിൽ പല രൂപത്തിലും ഭാവത്തിലുമെത്തി ജനങ്ങളെ കൊലപ്പെടുത്ത ഒരു ശക്തി. ഇതാണ് എല്ലാവരുടേയും മനസിലുളള ഒടിയൻ. ഇതിലൂടെ ഇയാളുടെ ലക്ഷ്യമെന്താണ്, എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങളാണ് ജനങ്ങളുടെ മനസ്സിൽ ഉയരുന്നത്. ഈ ചോദ്യങ്ങളാണ് പ്രേക്ഷകരെ ഓടിയൻ ചിത്രത്തിലേയ്ക്ക് ആകർഷിക്കുന്നത്. എല്ലാവർക്കും അറിയേണ്ടത് ആരാണ് ഒടിയൻ. എന്താണ് ഇയാളുടെ ലക്ഷ്യം എന്നതാണ്.

കലിയടങ്ങാതെ കുടിലിനു ചുറ്റും ഓടുന്നു!! ഒടി മറയാൻ പിള്ള തൈലം, സത്യത്തിൽ ആരാണ് ഒടിയൻ, കാണൂ
മോഹൻലാൽ-ശ്രീകുമാർ മേനോൻ കൂട്ട്കെട്ടിൽ പിറക്കുന്ന ഒടിയൻ ചിത്രം പുറത്തിറങ്ങാൻ ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയൻ ആൻഡ് മാണിക്യൻ എന്നു പേരുളള ഹ്രസ്വ ചിത്രമാണ്. രൂപം മാറി വന്ന് ഒരാളെ ഒടിവെച്ച് കൊലപ്പെടുത്തുന്നതാണ് ഒടിയൻ ആന്റ് മാണിക്യത്തിന്റെ പ്രമേയം. ഈ ഹ്രസ്വചിത്രം കൂടി പുറത്തു വന്നതോടെ ചിത്രത്തിനായുളള ആകാംക്ഷ ഒരുപടി ഉയർന്നിട്ടുണ്ട്.
വണ്ടി നിർത്തിയാൽ വെള്ളത്തോടൊപ്പം പാറയും വീഴും, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ആന്റണി
ജയദേവനും പ്രണവും ചേർന്നാണ് ഒടിയൻ ആന്റ് മാണിക്യൻ സംവിധാനം ചെയ്തിരിക്കുന്നത്. ആദി ഫിലിംസ് എന്റർടെമെന്റൊണ് ഹ്രസ്വചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയും ഭയവും സൃഷ്ടിക്കാൻ ഈ ഹ്രസ്വചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ഒടിയൻ ആന്റ് മാണിക്യന് ലഭിക്കുന്നത്.