twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടാര്‍ജറ്റ് ദിലീപ് അല്ല? അമ്മയില്‍ നിന്നും പുറത്താക്കിയത് പൃഥ്വിരാജും അല്ല, അന്ന് പറഞ്ഞത് ഇത്രമാത്രം!

    By Jince K Benny
    |

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസിന് ഇതുവരെ കുറ്റ പത്രം സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ദിലീപിന് സിനിമ രംഗത്ത് സ്വീകാര്യത ഏറുകയാണ്. രാമലീലയുടെ വിജയം അതിന് ഊര്‍ജ്ജം പകരുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടികള്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

    ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് വെറും തള്ളോ? മെര്‍സല്‍ കളക്ഷന്‍ മൂന്നിലൊന്നായി ഇടിഞ്ഞു...ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് വെറും തള്ളോ? മെര്‍സല്‍ കളക്ഷന്‍ മൂന്നിലൊന്നായി ഇടിഞ്ഞു...

    പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ വില്ലനും... എത്രാം സ്ഥാനത്തെന്നോ?പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ വില്ലനും... എത്രാം സ്ഥാനത്തെന്നോ?

    ദിലീപിനെ പുറത്താക്കാന്‍ തിടുക്കം കാണിച്ചത് പൃഥ്വിരാജാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഗണേഷ് കുമാര്‍ എംഎല്‍എയാണ് ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. എന്നാല്‍ അന്ന് പൃഥ്വിരാജ് യോഗത്തില്‍ എന്താണ് സംസാരിച്ചതെന്ന് വ്യക്തമാക്കി പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ വ്യക്തമാക്കുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

    പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താന്‍

    പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താന്‍

    ദിലീപിന്റെ അറസ്റ്റിനെ പിന്നാലെ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയായിരുന്നു ദിലീപിനെ പുറത്താക്കാന്‍ തീരുമാനം എടുത്തത്. പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനായിരിക്കും മമ്മൂട്ടി ദിലീപിനെ പുറത്താക്കി പ്രസ്താവന ഇറക്കിയതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.

    പുറത്താക്കാന്‍ സാധിക്കില്ല

    പുറത്താക്കാന്‍ സാധിക്കില്ല

    സംഘടനയുടെ ഭരണഘടന അനുസരിച്ച് ഒരംഗത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രമേ സാധിക്കു. അത് തന്നെ അസോസിയേഷന്‍ രൂപവത്ക്കരിക്കുന്ന അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും അന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

    മല്ലിക സുകുമാരന്‍

    മല്ലിക സുകുമാരന്‍

    ഇക്കാര്യത്തില്‍ മമ്മൂട്ടിയോ പൃഥ്വിരാജോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്നത്തെ തീരുമാനത്തില്‍ പൃഥ്വിരാജിന്റെ നിലപാട് എത്രത്തോളം നിര്‍ണായകമായി എന്ന കാര്യത്തില്‍ പ്രതികരിക്കുകയാണ് മല്ലിക സുകുമാരന്‍.

    പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

    പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

    'എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ അഭിപ്രായങ്ങളുണ്ട്. ഞാനത് ബന്ധപ്പെട്ടവരോട് പറയും. എന്നിട്ട് ഞങ്ങളെല്ലാവരും കൂടി കൂട്ടായ ഒരു തീരുമാനം എടുക്കും. ആ തീരുമാനം എനിക്കും കൂടെ അനുകൂലമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അത് ശരിവയ്ക്കും. വ്യത്യസ്തമാണെങ്കില്‍ തിരിച്ച് വന്ന് ഞാന്‍ പറയും'. വളരെ അര്‍ത്ഥവത്തായിരുന്നു പൃഥ്വിയുടെ ഈ വാക്കുകളെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.

    പുറത്ത് വരുന്ന കഥകള്‍

    പുറത്ത് വരുന്ന കഥകള്‍

    അഞ്ച് മിനിറ്റുകൊണ്ട് യോഗം തീര്‍ന്നുവെന്നാണ് പൃഥ്വി തന്റെ അടുത്ത് വന്ന് പറഞ്ഞത്. അതേ സമയം പൃഥ്വിരാജ് ശക്തമായി സംസാരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. അതെല്ലാം പുറത്ത് വരുന്ന കഥകളാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

    ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു

    ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു

    പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളത്. എപ്പോഴും ആ ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു. ഇത് തന്നെയായിരുന്നു സുകുമാരന്റെ കുഴപ്പവും. പറയുന്ന വാക്കുകള്‍ അതിന്റേതായ ശക്തിയുണ്ട്, വ്യാഖ്യാനങ്ങളും. അത് കേള്‍ക്കുന്നവന് മനസിലാകുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

    English summary
    Mallika Sukumaran about Prithviraj's stand on AMMA executive committee meeting.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X