For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ പോകേണ്ടി വരും, പൃഥ്വിരാജിന്റെ നിർദ്ദേശം

  |

  കഴിഞ്ഞ പ്രളയകാലത്ത് നടി മല്ലിക സുകുമാരന് നേരെ ട്രോൾ ആക്രമണം ഉയർന്നിരുന്നു. പ്രളയക്കെടുതിയിൽ താരത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറിയിരുന്നു. അന്ന് വലിയ ചെമ്പിലിരുത്തിയാണ് രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേയ്ക്ക് ഇവരെ മാറ്റിയത്. ഇതിന്റെ ചിത്രങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ‌

  mallika sukumaran

  കഴിഞ്ഞ വർഷം ആഗസ്റ്റ് 15 ആയിരുന്ന ഈ സംഭവം. വീണ്ടും ഒരു ആഗസ്റ്റ് 15 എത്തിയിരിക്കുകയാണ. ഈ അവസരത്തിൽ അന്നുണ്ടായ സംഭവം ഓർത്തെടുക്കുകയാണ് മല്ലിക . മെട്രോ മനോരമയിൽ എഴുതിയ ഓർമക്കുറിപ്പിലാണ് താരം വ്യക്തമാക്കിയത്. കൂടാതെ മകൻ പൃഥ്വിരാജ് നൽകിയ മുന്നറിയിപ്പിനെ കുറിച്ചും താരം പറയുന്നുണ്ട്.

  ചൊവ്വാഴ്ച രാത്രി പൃഥ്വിരാജ് ഫോൺ വിളിച്ചിരുന്നു. അമ്മേ, നെയ്യാറും, അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരുമെന്ന് പൃഥ്വിരാജ് പറഞ്ഞു. 'ഒന്ന് പേടിപ്പിക്കാതിരിയെടാ..' എന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത്- മല്ലിക പറഞ്ഞു. അന്ന് മല്ലിക സുകുമാരനെ ചെമ്പിൽ കയറ്റി രക്ഷപ്പെടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.

  കുറച്ച് കാലം മുമ്പത്തെ അഭിമുഖത്തിൽ കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥകളെ കുറിച്ച് മല്ലിക പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ആഡംബര വാഹനമായ ലംബോർഗിനി ഓടിക്കാൻ പറ്റിയ റോഡുകൾ കേരളത്തിലില്ലെന്ന് താരം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ ട്രോളുകൾ ഇറങ്ങിയത്.

  ട്രോൾ ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞപ്പോൾ പരിഹാസങ്ങൾക്ക് മറുപടിയുമായ താരം രംഗത്തെത്തിയിരുന്നു.ഞാൻ കഴിവതും ഇതിനെന്നും പ്രതികരിക്കാറില്ല. കേരളത്തിൽ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടത് ഈ ട്രോളുകൾ വന്നതിനു ശേഷമാണ്. ഇനി അതിലൂടെ കുറച്ച് പേർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെയാകട്ടെയെന്നും താരം പറഞ്ഞു. പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.

  ഹൃദയമിടിപ്പ് സെറ്റിൽ മുഴുവൻ കേൾക്കാമയിരുന്നു! ഇനി അച്ഛന്റെ സിനിമയിൽ ഇല്ല, തുറന്ന് പറഞ്ഞ് കല്യാണി

  ഞങ്ങളുടെ വീടിനകത്തൊരു വാട്ടർ ബോഡിയുണ്ട്. മക്കളും കൊച്ചു മക്കളും ഓണത്തിന് വരുന്നത് പ്രമാണിച്ച് അതൊന്ന് വൃത്തിയാക്കി. അതിന്റെ സൈഡിൽ ഓട പോലത്തെ ഒരു സാധനമുണ്ട്. മുന്നിലുളള കനൽ നിറഞ്ഞതോട് ജലം ആ ഓടയിലേയ്ക്ക് കയറി. പിന്നീട് അത് റൂമിലേയ്ക്കും കയറുകയായിരുന്നു. ചെളിവെള്ളത്തിലൂടെ നടക്കാൻ പറ്റാതെയായിരുന്നു. വിട്ടിനു മുന്നിലുളള പ്രെഫസറിന്റെ ഭാര്യ ഇതേ സാധനത്തിൽ കയറി പോകുന്നതു കണ്ട്. ഞാനു അവരെ പോലെ കയറി. ഇതു കണ്ട ആരോ ഒരാൾ ഫോട്ടോ എടുത്ത് നാട് മുഴുവൻ പ്രചരിപ്പിച്ചു-മല്ലിക പറഞ്ഞു

  English summary
  mallika sukumaran talks about kerala flood memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X