For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വി കരയുന്നത് കണ്ടാ ഇന്ദ്രന് സഹിക്കാനാകില്ല; മക്കളെ കുറിച്ച് മല്ലിക സുകുമാരന്‍

  |

  മലയാളത്തിലെ സൂപ്പര്‍ താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. രണ്ടു പേരും ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിന് പുറമെ മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചവര്‍. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സുകുമാരന്റേയും നടി മല്ലികയുടേയും മക്കളാണ് പൃഥ്വിരാജും സുകുമാരനും.

  തീഷ്ണം ഈ സൗന്ദര്യം; ദിക്ഷയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

  തങ്ങളുടെ അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ ശീലങ്ങളെ കുറിച്ചും സ്വഭാവങ്ങളെ കുറിച്ചുമെല്ലാം പൃഥ്വിയും ഇന്ദ്രജിത്തുമെല്ലാം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ മക്കളെ കറിച്ച് സുകുമാരന്‍ പറഞ്ഞതിനെ കുറിച്ച ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ മനസ് തുറക്കുകയാണ്. മക്കള്‍ സിനിമയിലേക്ക് എത്തുമെന്ന് മനസിലാക്കിയ നിമിഷത്തെ കുറിച്ചും അവര്‍ മനസ് തുറക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

  ''മനസിലായി തുടങ്ങുന്നത് അവരെ സൈനിക സ്‌കൂളില്‍ വിട്ടതിന് ശേഷമാണ്. ഇന്ദ്രന്‍ ഒമ്പതിലും പൃഥ്വി ആറിലുമായിട്ടാണ് ചേര്‍ന്നത്. അവിടുത്തെ കാലമായിരുന്നു ശ്രദ്ധേയം. അവിടെ അവര്‍ ഷൈനിംഗ് സ്റ്റാര്‍സ് ആയിരുന്നു. പൃഥ്വിരാജ് സ്വയം എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുമായിരുന്നു. അവിടെ ഓരോ ഹൗസുകളായിട്ടായിരുന്നു മത്സരിക്കുന്നതും താമസിക്കുന്നതുമൊക്കെ. ഇന്ദ്രനാണെങ്കില്‍ അഭിനയവും പാട്ടുമൊക്കെയായിരുന്നു. ആ സമയത്ത് എന്തെങ്കിലും ആനുവല്‍ ഡെ പോലുള്ള ദിവസങ്ങള്‍ വരുമ്പോള്‍ പോകണമെന്ന് സുകുവേട്ടന് വലിയ നിര്‍ബന്ധമായിരുന്നു''.

  ''അങ്ങനെ ഒരു പരിപാടി കഴിഞ്ഞ് വന്ന ദിവസം സുകുവേട്ടന്‍ പറഞ്ഞു, ഇവന്മാര്‍ കറങ്ങിത്തിരിഞ്ഞ് സിനിമയില്‍ തന്നെ എത്തുമെന്നാണ് തോന്നുന്നത്. എല്ലാം ഒരുപോലെ പ്രോത്സാഹിപ്പിക്കുമായിരുന്നു സുകുവേട്ടന്‍. പാട്ടുപാടാനാനും വായിക്കാനും അഭിനയിക്കാനുമൊക്കെ. ഏറ്റവും മറക്കാനാവാത്ത സംഭവങ്ങളിലൊന്ന്, മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇന്ദ്രനെ കൊണ്ട് ഒരു പാട്ട് പാടിപ്പിച്ചിരുന്നു. ഇവിടെ വാടാ പാട്ട് പാട് എന്ന് പറയുകയായിരുന്നു. മരിക്കുമെന്നൊന്നും അപ്പോള്‍ ഒരു ചിന്തയുമില്ലായിരുന്നു''.

  ''എല്ലാ മേഖയിലും തനതായ വ്യക്തിത്വം ഉണ്ടാകണമെന്ന് നിര്‍ബന്ധമായിരുന്നു. പുസ്തകങ്ങള്‍ വായിക്കണമെന്ന് പറയുമായിരുന്നു പുസ്തകങ്ങളെ പറ്റി സംസാരിക്കുമായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും അറിയാത്തവരെ പോലെ നില്‍ക്കേണ്ടി വരരുതെന്നായിരുന്നു പറയുക. വിവരമില്ലാത്തവര്‍ സംസാരിക്കുന്നതും വിവരമുള്ളവര്‍ സംസാരിക്കുമ്പോഴും വ്യത്യാസതമുണ്ടെന്നായിരുന്നു പറയുക. കാര്യങ്ങള്‍ വ്യക്തമായി പറയണം, കിടന്ന് ഉരുണ്ട് കളിക്കരുതെന്നൊക്കെ പറഞ്ഞു കൊടുക്കും. ഓരോ കാര്യത്തിലും അദ്ദേഹത്തിന്റെ ഉപദേശമുണ്ടായിരുന്നു''.

  ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam

  പൃഥ്വിരാജായിരുന്നു വികൃതി എന്നാണ് മല്ലിക പറയുന്നത്. ''മൂത്തകുട്ടികള്‍ക്ക് രണ്ട് മൂന്ന് വയസൊക്കെ ആകുമ്പോള്‍, രണ്ടാമത്തെ ആള്‍ വരുമ്പോള്‍ കുറച്ച് പക്വതയൊക്കെ വരുന്നത് പോലെ കാണാം. പൃഥ്വി ജനിച്ചപ്പോള്‍ ആദ്യത്തെ ഒരു കൊല്ലം കളിക്കാന്‍ ഒരു പാവ കിട്ടിയത് പോലെയായിരുന്നു ഇന്ദ്രന്. പിന്നെ വളര്‍ന്നപ്പോള്‍ ആണ് അവന്റെ വികൃതി കാരണം സങ്കടം വരാന്‍ തുടങ്ങിയത്. എന്നാലും ഞങ്ങള്‍ വഴക്ക് പറയുന്നത് ഇഷ്ടമല്ല. എന്തെങ്കിലും കാണിച്ചാല്‍ ഞങ്ങള്‍ വഴക്ക് പറയും. അപ്പോള്‍ സാരമില്ല അച്ഛാ അമ്മേ അവന്‍ കുഞ്ഞ് വാവയല്ലേ എന്ന് പറയുമായിരുന്നു ഇന്ദ്രന്‍. ഒരു മൂത്ത കാരണവരെ പോലെ. കുസൃതിയുടെ ഉസ്താദായിരുന്നു പൃഥ്വി'' അവർ കൂട്ടിച്ചേർക്കുന്നു.

  English summary
  Mallika Sukumaran Talks About The Bond Between Prithviraj And Indrajith And How Sukumaran Encouraged Them, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X