twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താടിക്കാരായ നായകന്മാര്‍

    By Nirmal Balakrishnan
    |

    മലയാള സിനിമയിപ്പോള്‍ നായകന്‍മാരുടെ താടിവിപ്ലവമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരെല്ലാം താടിവച്ചുകൊണ്ടാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇനി കേരളയുവാക്കളും താടിക്കാരാകാന്‍ അധികനാളുകള്‍ വേണ്ടിവരില്ല.

    പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ ലാല്‍ താടിവച്ചാണ് അഭിനയിച്ചിരിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിക്ക് താടിയില്ലായിരുന്നു. ഡോ. സണ്ണി വീണ്ടുമെത്തുന്ന ഈ ചിത്രത്തില്‍ താടിയുണ്ട്. താടിയില്‍ പുതുമോടിയോടെയാണ് ലാല്‍ പ്രത്യക്ഷപ്പെടുന്നത്. പുതുതായി റിലീസ് ചെയ്യുന്ന തമിഴിചിത്രമായ ജില്ലയിലും ലാല്‍ താടിവച്ചാണ് അഭിനയിക്കുന്നത്. അതില്‍ നരച്ച താടിയാണെന്ന പ്രത്യേകതയുമുണ്ട്.

    malayalam actors  lengthen beard trend

    ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ മമ്മൂട്ടി താടി വച്ചാണ് അഭിനയിച്ചിരിക്കുന്നത. അതില്‍ മുടി നീട്ടിയിട്ടുമുണ്ട്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ഈ ചി്ത്രമാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാടകനടനായി എത്തുന്ന വില്ലനായിട്ടാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.

    കമല്‍ സംവിധാനം ചെയ്ത നടനില്‍ ജയറാം മുഴുനീളെ താടി വച്ചാണ് അഭിനയിച്ചിരിക്കുന്നത്. യൗവനം, വാര്‍ധക്യം എന്നിങ്ങനെ രണ്ടു ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. രണ്ടുഭാഗത്തും ജയറാമിനു താടിയുണ്ട്. മേക്കപ്പിന്റെ അതിപ്രസരത്തില്‍ ഈ താടി ജയറാമിനു തീരെ ചേരുന്നില്ല.

    കഥവീട്, വിശുദ്ധന്‍ എന്നീ രണ്ടു ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബന്‍ താടി വച്ചാണ് അഭിനയിച്ചിരിക്കുന്നത്. കഥവീട് ആദ്യവാരം തന്നെ പരാജയപ്പെട്ടെങ്കിലും വിശുദ്ധന്‍ ഇപ്പോള്‍ തിയറ്ററില്‍ കളിക്കുന്നുണ്ട്. വിശുദ്ധനില്‍ താടിയില്ലാതെയും ബോബന്‍ അഭിനയിക്കുന്നുണ്ട്.

    ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍ എന്ന ചിത്രത്തില്‍ ജയസൂര്യ താടിവച്ചാണ് അഭിനയിച്ചത്. അതില്‍ മാസ്റ്റര്‍ സനൂപിന്റെ അച്ഛന്റെ വേഷമായിരുന്നു ജയസൂര്യയ്ക്ക്. മുന്‍പ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലും ജയസൂര്യ താടിവച്ച് അഭിനയിച്ചിട്ടുണ്ട്.

    English summary
    Malyalam film actors new style trend is lengthen beard like Mohanlal, Mamootty, Jayaram, Kunjako Boban and etc.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X