twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കത്തിൽ നിന്ന് പിൻമാറണം!!​ ഇല്ലെങ്കിൽ ഇല്ലാതാക്കുമെന്ന് ഭീഷണി, പരാതിയുമായി സംവിധായകൻ

    മാമാങ്കത്തിൽ നിന്ന് പിൻമാറണം

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോൾ ചിത്രത്തിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ തല പൊക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയത് പോലെയല്ല ഇപ്പോൾ. മൊത്തത്തിൽ അഴിച്ചു പണിയാണ് സെറ്റി നടന്നിരിക്കുന്നത്. സംവിധായകനേയും നടനേയും ഉൾപ്പെടെ വൻ അഴിച്ചു പണിയാണ് ഉണ്ടായിരിക്കുന്നത്.

    കാക്കക്കുയില്‍ സെറ്റില്‍ പത്മശ്രീ, മരയ്ക്കാറിൽ പത്മഭൂഷണ്‍!! ലാലേട്ടനെക്കാൾ സന്തോഷം മറ്റൊരാൾക്കാണ്.. മോഹൻലാലിന്റെ പത്മഭൂഷൻ ലബ്ധി ആഘോഷമാക്കി  സുഹൃത്ത്, കാണൂകാക്കക്കുയില്‍ സെറ്റില്‍ പത്മശ്രീ, മരയ്ക്കാറിൽ പത്മഭൂഷണ്‍!! ലാലേട്ടനെക്കാൾ സന്തോഷം മറ്റൊരാൾക്കാണ്.. മോഹൻലാലിന്റെ പത്മഭൂഷൻ ലബ്ധി ആഘോഷമാക്കി സുഹൃത്ത്, കാണൂ

    ഇപ്പോഴിത മാമാങ്കത്തിന്റെ തിരക്കഥകൃത്തും സംവിധായകനുമായ രാജീവ് പിളള പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് സംവിധായകന്റെ പരാതി. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

     മകൾക്ക് പിന്നാലെ ദിലീപിന്റെ വീട്ടിലേയ്ക്ക് പുതിയ അതിഥി കൂടി!! സ്വീകരിച്ചത് അമ്മ, കാണൂ മകൾക്ക് പിന്നാലെ ദിലീപിന്റെ വീട്ടിലേയ്ക്ക് പുതിയ അതിഥി കൂടി!! സ്വീകരിച്ചത് അമ്മ, കാണൂ

      മുന്നാം ഷെഡ്യൂളിൽ നിന്ന് പുറത്താക്കി

    മുന്നാം ഷെഡ്യൂളിൽ നിന്ന് പുറത്താക്കി

    ചിത്രത്തിന്റെ മൂന്നാം ഷെ‍ഡ്യൂൾ കണ്ണൂരിൽ പുരോഗമിക്കുകയാണ്. അതിൽ നിന്ന് തന്നെ നീക്കം ചെയ്തതായും സംവിധായകൻ പറഞ്ഞു. സംവിധായകൻ എന്നതിലുപരി ചിത്രത്തിന്റെ തിരക്കഥകൃത്ത് കൂടിയാണിയാണിദ്ദേഹം. ചിത്രത്തിന്റെ ആദ്യ രണ്ട് ഷെഡ്യൂൾ സജീവ് പിള്ളയായിരുന്നു സംവിധാനം ചെയ്തത്. എന്നാൽ മൂന്നാം ഷെഡ്യൂൾ സംവിധായകൻ പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി നിർമ്മാതാവ് വേണു കുന്നപ്പിളളി കത്തയച്ചിരുന്നു എന്നും സജീവ് പിളള പറയുന്നു.

     കായികമായി നേരിടുമെന്ന് ഭീഷണി

    കായികമായി നേരിടുമെന്ന് ഭീഷണി

    ചിത്രത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കായികമായി നേരിടുമെന്നുളള ഭീഷണി നേരത്തെ തന്നെയുണ്ടായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. വിതുരയിലെ വീട്ടിൽ ജനുവരി 28 ന് രണ്ട് യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നുവെന്നും ഇദ്ദേഹം നൽകിയ പരാതിയിൽ പറയുന്നുണ്ട്.

     പോസ്റ്റുമാനോട് വീട് അന്വേഷിച്ചു

    പോസ്റ്റുമാനോട് വീട് അന്വേഷിച്ചു

    രണ്ട് യുവാക്കൾ പോസ്റ്റ്മാനോട് ഫോണിലൂടെ തന്റെ വീട് അന്വേഷിച്ചിരുന്നു. എറണകുളം ഭാഗത്തു നിന്നുളളവരാണ് അവർ. പോസ്റ്റ്മാനെ വിളിച്ച നമ്പറിലേയ്ക്ക് തിരിച്ച് വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയം ജനിപ്പിക്കുന്നതാണ്. ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്. അവര്‍ ആശങ്കയിലാണ്. അതുകൊണ്ട് എന്റെ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തി ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും അപേക്ഷിക്കുന്നുവെന്നും സജീവ് പിള്ള പരാതിയിൽ പറയുന്നു.

    യുവാക്കൾ എത്തിയത് ഇനോവയിൽ

    യുവാക്കൾ എത്തിയത് ഇനോവയിൽ

    യുവാക്കൾ എത്തിയ ഇന്നോവ കാറിലായിരുന്നു. കാറ്‍ നമ്പറും പോസ്റ്റമാനെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ നമ്പരും വാഹനം എത്തിയതിന്റെ ദൃശ്യങ്ങളും നൽകിയ പരാതിയ്ക്കൊപ്പം പോലീസിൽ നൽ കിയിട്ടുണ്ട്. അതേസമയം മാമാങ്കത്തിൽ നിന്ന് ധ്രുവിനെ മാറ്റിയതിനെതിരെ സജീവ് പിള്ള രംഗത്തെത്തിയിരുന്നു. തന്റെ അറിവോ സമ്മതത്തോടെയോ അല്ല താരത്തെ മാറ്റിയതെന്ന് സജീവ് പിള്ള അന്ന് പറഞ്ഞിരുന്നു.

    English summary
    mamangam movie controversy dircetor sajeev pilla file police complaint
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X