Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മെഗാസ്റ്റാര്‍ ചിത്രത്തിന്റ ക്ലൈമാക്സിനായി കൂറ്റന്‍ സെറ്റ്! വൈറലായി മാമാങ്കം ലൊക്കേഷന്‍ ചിത്രങ്ങള്‍
മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ വരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചരിത്ര കഥാപാത്രമായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ ഒരു ദൃശ്യവിസ്മയം തന്നെയാകും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മധുരരാജയുടെ വമ്പന്‍ വിജയം നേരത്തെ മെഗാസ്റ്റാര്‍ ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു.
ലാല്‍ ജോസും അപര്‍ണ ഗോപിനാഥും ഒന്നിക്കുന്ന ഒരു നക്ഷത്രമുളള ആകാശം! ആദ്യ ടീസര്‍ പുറത്ത്
മധുരരാജ പോലെ ഗംഭീര വിജയം മാമാങ്കവും നേടുമൊയെന്നാണ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നത്. മാമാങ്കത്തിന്റെ അവസാന ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചിരുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കുകയെന്ന് അറിയുന്നു. സിനിമയുടെ ക്ലൈമാക്സിനായി കൂറ്റന്‍ സെറ്റുകളാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്.
മാമാങ്കത്തിന്റെ ക്ലൈമാക്സ്
2000ത്തിനു മുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് മാമാങ്കത്തിന്റെ ക്ലൈമാക്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. എറണാകുളത്താണ് മമ്മൂക്ക ചിത്രത്തിനായി കൂറ്റന്‍ സെറ്റുകളൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചരിത്ര സിനിമ അണിയിച്ചൊരുക്കുന്നത്. 30 കോടി ബഡ്ജറ്റിലാണ് മാമാങ്കം നിര്‍മ്മിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ എറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഇനി ചിത്രീകരിരക്കാനുളളത്.
പഴശ്ശിരാജ പോലൊരു ചിത്രമാണ്
പഴശ്ശിരാജ പോലൊരു ചിത്രമാണ് മെഗാസ്റ്റാറില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നതെങ്കിലും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. മികച്ചൊരു തിരക്കഥയുടെ പിന്‍ബലത്തിലാണ് അണിയറക്കാര്‍ ചിത്രമൊരുക്കുന്നതെന്ന് അറിയുന്നു. കണ്ണൂര്‍, എറണാകുളം, വാഗമണ്‍, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളാണ് ചരിത്ര സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
കൂറ്റന്‍ സെറ്റിന്റെ ചിത്രങ്ങളായിരുന്നു
അതേസമയം മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ അവസാന ഷെഡ്യൂള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ക്ലൈമാക്സ് സംഘടനത്തിന് വേണ്ടി സജീകരിച്ചിരിക്കുന്ന കൂറ്റന്‍ സെറ്റിന്റെ ചിത്രങ്ങളായിരുന്നു വൈറലായി മാറിയിരുന്നത്. കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് അണിയറപ്രവര്‍ത്തകര്‍ മാമാങ്കം സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ടുപോവുന്നത്. ജൂണ്‍ പകുതി വരെ നീളുന്ന അവസാന ഘട്ട ചിത്രീകരണമാണ് മെഗാസ്റ്റാര്‍ ചിത്രത്തിനുളളത്.
മമ്മൂക്കയ്ക്കൊപ്പം മുന്‍പും
സജീവ് പിളളയെ മാറ്റിയ ശേഷം എം പദ്മകുമാറിന്റെ സംവിധാനത്തിലാണ് സിനിമ എടുക്കുന്നത്. മാമാങ്കം പദ്മകുമാറിന്റെ സംവിധാനത്തില്‍ എത്തുമ്പോള്‍ അത് ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം മുന്‍പും സിനിമകള്‍ ചെയ്തിട്ടുളള സംവിധായകനാണ് എം പദ്മകുമാര്‍.
ഈ വര്‍ഷം അവസാനമോ
മമ്മൂക്കയ്ക്കൊപ്പം ഉണ്ണി മുകുന്ദന്,നീരജ് മാധവ്,കനിഹ,അനു സിത്താര,പ്രാചി ദേശായി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആകും മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു.
തല അജിത്തിനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് വിജയുടെ നായിക! തെന്നിന്ത്യന്‍ താരസുന്ദരി പറഞ്ഞത് കാണൂ
വിജയുടെ സര്‍ക്കാരിനെ മറികടന്ന് അജിത്ത് ചിത്രത്തിന് പുതിയ നേട്ടം! തരംഗമായി വിശ്വാസം! കാണൂ
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍