twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാന്‍സ് ബാറില്‍ ഗാര്‍ഡായി മമ്മൂട്ടി

    By Lakshmi
    |

    ഈ പട്ടണത്തില്‍ ഭൂതം, തുറുപ്പുഗുലാന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളെല്ലാം മമ്മൂട്ടിയുടെ ആരാധകരെ ഏറെ രസിപ്പിച്ച ചിത്രങ്ങളായിരുന്നു. പൊതുവേ ഗൗരമേറിയ പൊലീസ്, വക്കീല്‍വേഷങ്ങളിലും ആദര്‍ശധീരനായ കുടുംബനാഥന്‍ വേഷങ്ങളിലും കണ്ടുശീലിച്ച മമ്മൂട്ടി കോമഡിയും തനിയ്ക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച ശേഷം ആ ചുവടുപിടിച്ച് ഇറങ്ങിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. ഇതിനെല്ലാം പിന്നീല്‍ ജോണി ആന്റണി ആയിരുന്നു.

    മൂന്നു ചിത്രങ്ങളിലും ജോണി ആന്റണി മമ്മൂട്ടിയ്ക്ക് നല്‍കിയത് ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങളായിരുന്നു. ഇക്കൂട്ടത്തില്‍ തുറുപ്പുഗുലാനായിരുന്നു സൂപ്പര്‍ഹിറ്റായ ചിത്രം. പട്ടണത്തില്‍ ഭൂതം വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോവുകയും താപ്പാന വലിയ ഹിറ്റാകാതെ മാറുകയുമായിരുന്നു.

    Mammootty,

    ഇപ്പോഴിതാ ജോണി ആന്റണിയും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുകയാണ്. പുതിയ ചിത്രവും കോമഡി തന്നെ ആയിരിക്കുമെന്നാണ് സൂചന. ദുബയിലെ ഒരു ഡാന്‍സ് ബാറില്‍ അംഗരക്ഷകന്റെ ജോലി ചെയ്യുന്ന ആളായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. പൂര്‍ണമായും ദുബയില്‍ത്തന്നെ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കുമിത്.

    ആനന്ദ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബറിലായിരിക്കും ചിത്രീകരണം തുടങ്ങുക. ചിത്രത്തിന്റെ പേരോ നായികയേയോ തീരുമാനിച്ചിട്ടില്ല. മറ്റു താരങ്ങളെയും തീരുമാനിച്ചിട്ടില്ല.

    താപ്പാനയായിരുന്നു മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിച്ച അവസാനത്തെ ചിത്രം. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ആറുമുതല്‍ അറുപത് വരെ എന്നൊരു ചിത്രം ജോണി ആന്റണി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമാകാതെ പോവുകയായിരുന്നു.

    മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്നു. പുതിയ സിനിമയും കോമഡി തന്നെയായിരിക്കും. ദുബായിലെ ഒരു ഡാന്‍സ് ബാറിലെ അംഗരക്ഷകനായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും.

    English summary
    Super Star Mammootty and Johny Antony is teaming up again for a comedy movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X