twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഇനി ചേരമാന്‍ പരുമാള്‍?

    By Aswathi
    |

    ചരിത്ര നായകന്മാരുടെ വേഷം മലയാള സിനിമാ ലോകത്ത് ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതെന്ന് ചോദിച്ചാല്‍ അതിനൊരൊറ്റ ഉത്തരമേയുള്ളൂ. മമ്മൂട്ടി! ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമെല്ലാം അതിന് ഉത്തമ ഉദാഹരണങ്ങള്‍. നോവലകളിലെ കഥാപാത്രമായും ചരിത്രത്തിലെ നായകന്മാരായും പെട്ടന്ന് സമരസപ്പെടുന്ന മമ്മൂട്ടിയിതാ വീണ്ടുമൊരു ചരിത്ര നായകന്റെ വേത്തിലെത്തുന്നു.

    ചേരമാന്‍ പരുമാളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ താന്‍ അദ്ദേഹത്തിന്റെ വേഷത്തില്‍ എത്തുമെന്ന് മമ്മൂട്ടി തന്നെയാണ് ഒരു പൊതുപരിപാടിയിലൂടെ അറിയിച്ചത്. ഒമാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രത്യേക ക്ഷണിതാവായ മമ്മൂട്ടി ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ വേഷം അഭിനയിക്കാനാവശ്യപ്പെട്ട് ഒരു സംവിധായകന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

    Mammootty

    ചിത്രത്തിന്റെ കാര്യം ഒമാന്‍ ഫിലിം സൊസൈറ്റി പ്രസിഡന്‍ഡ് ഡോക്ടര്‍ ഖാലിദ് അല്‍ സെദ്ജാലിയുമായി ചര്‍ച്ച ചെയ്‌തെന്നും ചിത്രത്തിന്റെ സഹനിര്‍മ്മാണം ഒമാന്‍ ഫിലിം സൊസൈറ്റി വഹിക്കാമെന്ന് സമ്മതിച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി.

    കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ചേര സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചേരമാന്‍ പെരുമാള്‍ അറബികളുടെ വരവിനെ തുടര്‍ന്ന് ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. തീര്‍ത്ഥാടനത്തിനായി മക്കയില്‍ പോയി മടങ്ങുന്ന വഴിയില്‍ അസുഖബാധിതനായി സലാലയില്‍ വച്ച് മരിക്കുകയായിരുന്നു.

    English summary
    Epic characters enacted by Mammotty in some Malayalam films like Oru Vadakkan Veeragadha, Pazhassi Raja etc have all been super hits. The actor was recently approached by a director to act in the film made on the life of Cheraman Perumal, the first legendary ruler of Kerala.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X