twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ എന്തിനിങ്ങനെ പേടിക്കുന്നു എന്ന് മമ്മൂട്ടി

    By Aswathi
    |

    പുതുമുഖങ്ങള്‍ക്ക് ധാരാളം അവസരം നല്‍കുന്നയാളാണ് മമ്മൂട്ടി. സംവിധായകര്‍ക്ക് മാത്രമല്ല, നടീനടന്മാര്‍ക്കൊക്കെ. നവാഗതരാണല്ലോ, അപ്പോള്‍ പിന്നെ സിനിമ ഹിറ്റായാല്‍ അഭിമുഖമെടുക്കുന്നത് സ്വാഭാവികമാകും. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയം/ സംവിധാനം എങ്ങനെയുണ്ടാവുമെന്ന ചോദ്യം പതിവാണ്. തുടക്കത്തില്‍ പേടിയായിരുന്നു പിന്നെ ഫ്രണ്ട്‌ലിയായി എന്നാണ് എല്ലാവരുടെയും മറുപടി. വര്‍ഷം എന്ന ചിത്രത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി ഈ ചോദ്യം തിരിച്ചു ചോദിച്ചു, എന്നെ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് എന്ന്.

    പല പുതുമുഖങ്ങളും ചാനലുകളിലെയും മറ്റും അഭിമുഖങ്ങളില്‍ പറഞ്ഞു കേട്ടിട്ടുണ്ട്, എന്നോടൊപ്പം അഭിനയിക്കാന്‍ തുടക്കത്തില്‍ പേടിയായിരുന്നു, പിന്നീട് അത് മാറി നല്ല അടുപ്പമായി എന്നൊക്കെ. മാത്രവുമല്ല, ഒപ്പം അഭിനയിക്കുന്നവരൊക്കെ ഇവരോട് ആദ്യമൊക്കെ ഇതേ കാര്യം പറഞ്ഞിട്ടുമുണ്ടത്രെ. എനിക്കിപ്പോഴും മനസ്സിലാകാത്തത്, കുറേ കഴിയുമ്പോള്‍ ഞാനുമായി നല്ല അടുപ്പമാകുമെന്ന് ഇവരോട് മറ്റുള്ളവര്‍ പറഞ്ഞിട്ടും, എന്തിനാണെന്നെ ആദ്യമേ പോടിക്കുന്നത് എന്നാണ്- മമ്മൂട്ടി ചോദിച്ചു.

    mammootty

    എന്തായാലും പിന്നീട് ശരിയാകും എന്നറിയാം. എങ്കില്‍ പിന്നെ ആദ്യമേ ഫ്രീ ആയി ഇടപഴകിയാലെന്താ. ഞാനങ്ങനെ കണ്ണില്‍ ചോരയില്ലാത്തവനൊന്നുമല്ല. എല്ലാവരോടും വളരെ തുറന്ന് ഇടപഴകും. അതുകൊണ്ട് തന്നെ തുടക്കം മുതലേ അത്രത്തോളം സ്വാതന്ത്രമെടുക്കും. പിന്നെ എന്റെ ഒരു സ്വഭാവം വച്ച്, സ്വാതന്ത്രം കൂടുന്തോറും ദേഷ്യവും കൂടും. അത് മറച്ച് വയ്ക്കാതെ പ്രകടമാകും. അതിനെയാണ് പലരും മുന്‍കോപമെന്നും ദേഷ്യമെന്നുമൊക്കെ പറയുന്നത്.

    എന്നെ സംബന്ധിച്ച് മനസ്സിലൊന്ന് വച്ച് പുറത്ത് മറ്റൊന്ന് കാണിക്കാന്‍ അറിയില്ല. മുഖമാണ് മനസ്സിന്റെ കണ്ണാടി. ഇനിയെങ്കിലും പുതുമുഖങ്ങള്‍ എന്നെ പേടിക്കാതെ എനിക്കൊപ്പം അഭിനയിച്ചു തുടങ്ങട്ടെ- മമ്മൂട്ടി പറയുന്നു.

    English summary
    Mammootty asking that why should newcomers scared about me
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X