twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കസബ വിവാദം: പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ്!

    By Jince K Benny
    |

    Recommended Video

    കസബ വിവാദം: മമ്മൂട്ടി ഫാൻസിന് ചിലത് പറയാനുണ്ട്

    കസബ വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടപ്പിച്ച ഓപ്പണ്‍ ഫോറത്തിലായിരുന്നു നടി പാര്‍വ്വതി കസബയ്‌ക്കെതിരേയും ചിത്രത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കെതിരേയും പരാമര്‍ശങ്ങള്‍ നടത്തിയത്. പാര്‍വ്വതിയുടെ പാരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറുകയായിരുന്നു.

    ജയസൂര്യയുടെ ശുക്രനായി ജോയ് താക്കോല്‍ക്കാരന്‍; അമ്പരപ്പിക്കുന്ന കളക്ഷന്‍, അതും 30 ദിവസത്തില്‍!
    പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഫേസ്ബുക്കില്‍ പാര്‍വ്വതിക്കെതിരെ സഭ്യമല്ലാത്ത ഭാഷയില്‍ നിരവധി പരാമര്‍ശങ്ങളും കമന്റുകളും പ്രത്യക്ഷപ്പെട്ടു. മമ്മൂട്ടി ഫാന്‍സെന്ന രീതിയിലായിരുന്നു പാര്‍വ്വതിക്കെതിരായ കമന്റുകള്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

    പ്രതികരണങ്ങള്‍ അതിരുകടന്നു

    പ്രതികരണങ്ങള്‍ അതിരുകടന്നു

    മമ്മൂട്ടിയേയും കസബയേയും വിമര്‍ശിച്ച പാര്‍വ്വതിയ്‌ക്കെതിരെ മമ്മൂട്ടി ആരാധകരെന്ന പേരില്‍ നടത്തിയ പാരാമര്‍ശങ്ങളും കമന്റുകളും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത് സൈബര്‍ ആക്രമാണെന്നും ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രംഗത്തെത്തിയത്.

    സംഘടന അംഗീകരിക്കുന്നില്ല

    സംഘടന അംഗീകരിക്കുന്നില്ല

    എതിര്‍ സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന നടന്റെ അതേ പാതയാണ് അദ്ദേഹത്തിന്റെ ആരാധകരും തുടരുന്നത്. മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ആര്‍ക്കെതിരെയും അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തുന്നവരെ സംഘടന അംഗീകരിക്കില്ലെന്നും അസോസിയന്‍ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.

    ആശയപരമായ സംവാദമാണ് ആവശ്യം

    ആശയപരമായ സംവാദമാണ് ആവശ്യം

    മമ്മൂട്ടിയുടെ സിനിമയേയും കഥാപാത്രങ്ങളേയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആസ്വാദകര്‍ക്കുമുണ്ട്. വിമര്‍ശനങ്ങളോടും വിയോജിപ്പുകളോടും ആശയപരമായ സംവാദമാണ് വേണ്ട്. അസഹിഷ്ണുതയല്ലെന്ന് വിശ്വസിക്കുന്നവരാണ് മമ്മൂട്ടയെ സ്‌നേഹിക്കുന്നവരെന്നും ഫാന്‍സ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ പറയുന്നു.

    ചലച്ചിത്ര മേഖലയെ കുടുംബമായി കാണുന്ന താരം

    ചലച്ചിത്ര മേഖലയെ കുടുംബമായി കാണുന്ന താരം

    കസബയെ പാര്‍വ്വതി വിമര്‍ശിക്കുന്നതിനും എത്രയോ മുമ്പ് ആ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളായി മാറിയിരുന്നു. അവയില്‍ പലതും സ്വന്തം ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി ഷെയര്‍ ചെയതത് വലിയ വാര്‍ത്തയായിരുന്നെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. ചലച്ചിത്ര മേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂക്കയെന്നതിന് പുതിയ ഉദാഹരണങ്ങളൊന്നും വേണ്ടെന്നും അവര്‍ പറയുന്നു.

    മമ്മൂട്ടി പിന്തുണയ്ക്കില്ല

    മമ്മൂട്ടി പിന്തുണയ്ക്കില്ല

    തന്റെ പേരില്‍ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവര്‍ത്തകരെയോ മറ്റേതെങ്കിലും വ്യക്തികളേയോ അധിക്ഷപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണയ്ക്കുന്ന ആളല്ല മമ്മൂട്ടി. പല ഘട്ടത്തിലും ആരാധകരോടും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യത്തില്‍ തന്റെ കര്‍ശനമായ നിലപാട് മമ്മൂക്ക അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ

    ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ

    മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും മറ്റ് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. അതിന് അനുസരിച്ചാണ് സംഘടനയുടെ ഔദ്യോഗിക ഭാരവാഹികളും അംഗങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്യക്തമാക്കുന്നു.

    English summary
    Mammootty Fans' official explanation regarding cyber attack against Parvathy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X