twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാളയാര്‍ പരമശിവമാകാന്‍ മമ്മൂട്ടി അഞ്ച് ലക്ഷം അഡ്വാന്‍സ് വാങ്ങി, പക്ഷേ അഭിനയിച്ചത് ദിലീപ്!!

    By Sanviya
    |

    2004-ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു റണ്‍വേ. ദിലീപ്, കാവ്യാ മാധവന്‍, മുരളി, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

    <strong><em>ജോഷിയുടെ വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!</em></strong>ജോഷിയുടെ വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!

    എന്നാല്‍ റണ്‍വേ എന്ന ചിത്രത്തിന്റെ വിജയം ആസ്വദിക്കേണ്ടിയിരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ചിത്രത്തിന് മമ്മൂട്ടി അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിച്ചതായും പറയുന്നു. പിന്നീട് എങ്ങനെ ചിത്രത്തിലേക്ക് ദിലീപ് എത്തി. തുടര്‍ന്ന് വായിക്കൂ,,

    ബാലു കിരിയത്തിന്റെ അരങ്ങേറ്റം

    മമ്മൂട്ടിയെ നായകനാക്കി

    തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലൂടെയാണ് ബാലു കിരിയത്ത് സ്വതന്ത്ര സംവിധായകനാകുന്നത്. വിസ, തത്തമ്മേ പൂച്ച പൂച്ച, എങ്ങനെയുണ്ട് ആശാനെ തുടങ്ങിയ ചിത്രങ്ങളെല്ലാം ബാലു കിരിയത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയതാണ്. സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ളവയായിരുന്നു.

    ഗോപുര ഡിസ്ട്രിബ്യൂഷന്‍

    മമ്മൂട്ടിയെ നായകനാക്കി ബാലു വീണ്ടുമൊരു ചിത്രം

    മമ്മൂട്ടിയെ നായകനാക്കി ബാലു വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയായിരുന്നു. അതിനിടെയാണ് ബാലുവിന്റെ സഹോദരന്‍ ഗോപുര ഡിസ്ട്രിബ്യൂഷന്‍ കമ്പിനി തുടങ്ങുന്നത്.

    സിബിയും ഉദയ്കൃഷ്ണയും

    വാളയാര്‍ പരമശിവത്തിന്റെ തിരക്കഥ ഒരുക്കിയത്

    തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയ്കൃഷ്ണയും വാളയാര്‍ പരമശിവത്തിന്റെ തിരക്കഥ ഒരുക്കിയത്.

    മമ്മൂട്ടിയെ കണ്ടപ്പോള്‍

    തിരക്കഥയുമായി മമ്മൂട്ടിയെ ചെന്ന് കണ്ടു

    സിബിയും ഉദയ് കൃഷ്ണയും ചേര്‍ന്ന് വാളയാര്‍ പരമശിവത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ ചെന്ന് കണ്ടുവത്രേ. തിരക്കഥ വായിച്ച മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

    അഡ്വാന്‍സ് വാങ്ങി

    ഗോപുര ഡിസട്രിബ്യൂഷനില്‍ വിശ്വാസം തോന്നി

    ഗോപുര ഡിസ്ട്രിബ്യൂഷനില്‍ വിശ്വാസം തോന്നിയ മമ്മൂട്ടി ചിത്രത്തില്‍ അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിക്കുകയും ചെയ്തു.

    ദിലീപിന് കിട്ടിയതെങ്ങനെ

    മമ്മൂട്ടി അഡ്വാന്‍സ് തിരികെ നല്‍കി

    ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സമയത്താണ് ഗോപുര ഡിസ്ട്രിബ്യൂഷന്‍ ഒരുക്കിയ കാറ്റത്തെ പെണ്‍പൂവ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വന്‍ പരാജയമാണ് നേരിട്ടത്. ഇതറിഞ്ഞ മമ്മൂട്ടി സംവിധായകന്‍ ബാലു കിരിയത്തിനെ വിളിച്ച് അഡ്വാന്‍സ് തിരികെ നല്‍കി.

    വര്‍ഷങ്ങള്‍ക്ക് ശേഷം

    റണ്‍വേ ഒരുക്കുന്നത്

    പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിയും ഉദയ് കൃഷ്ണയും ചേര്‍ന്ന് ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റണ്‍വേ ഒരുക്കുന്നത്. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.

     രണ്ടാം ഭാഗം

    വാളയാര്‍ പരമശിവന്‍ എന്ന പേരില്‍

    ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വാളയാര്‍ പരമശിവന്‍ എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നതെന്നാണ് .

    English summary
    Mammootty Had Received 5 Lakhs as Advance for Valayar Paramasivam but Dileep Did it.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X