twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേരൻപിൽ അഞ്ജലിയ്ക്ക് പകരം പരിഗണിച്ചത് പ്രമുഖ നടിയെ! പിന്നീട് ഉണ്ടായത്,വെളിപ്പെടുത്തലുമായി മമ്മൂട്ടി

    ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ദ്വയയുടെ സൗന്ദര്യമത്സരം ക്വീന്‍ ഓഫ് ദ്വയ 2018 ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു

    |

    സമൂഹത്തിൽ ജീവിക്കാനുളള അവകാശം സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമല്ല. മറ്റു ചിലർക്ക് കൂടി സമൂഹത്തിൽ അന്തസായി തവ ഉയർത്തി പിടിച്ച് ജീവിക്കാൻ അവകാശമുണ്ട്. ട്രാൻസ് ജെൻഡേഴ്സിനും കൂടി അവകാശപ്പെട്ടതാണ് നമ്മുടെ സമൂഹം. അവരെ അവഗണിച്ചു മാറ്റുന്നതിനു പകരം ചേർത്ത് നിർത്തുകയാണ് വേണ്ടത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാം സ്ഥാനത്താണ് കേരളം. ഇന്നും നമ്മുടെ സമൂഹത്തിലെ ചിലർ ഈ ട്രാൻസ് ജെന്റേഴ്സിനെ മറ്റൊരു കണ്ണിലൂടെയാണ് കാണുന്നത്.

    ചെറുപ്പം മുതൽ കണ്ട ഒരു സ്വപ്നം ഇനിയും ബാക്കി!!വല്ലാതെ ആഗ്രഹിച്ചിരുന്നു,വെളിപ്പെടുത്തലുമായി മമ്മൂക്കചെറുപ്പം മുതൽ കണ്ട ഒരു സ്വപ്നം ഇനിയും ബാക്കി!!വല്ലാതെ ആഗ്രഹിച്ചിരുന്നു,വെളിപ്പെടുത്തലുമായി മമ്മൂക്ക

    എങ്കിലും പഴയ അവസ്ഥയിൽ ഏറെ മാറ്റമുണ്ട്. ഇന്ന് കേരളത്തിൽ പകുതിയിലധികം ആളുകളും ഇവരെ അംഗീകരിക്കുന്നുണ്ട്. തങ്ങളിൽ ഒരാളെ പോലെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. സമൂഹത്തിൽ മറ്റുള്ളവരെ പോലെ സഞ്ചരിക്കാനും തങ്ങളുടേതായ കൂട്ടയ്മ പ്രവർത്തനത്തിൽ ഏർപ്പെടാനും ഇവർക്ക് സാധിക്കുന്നണ്ട്. ഇതിനു സമൂഹത്തിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചു വരുന്നത്. ട്രാൻസ് ജെൻഡർ കൂട്ടായ്മയ്ക്ക് എല്ലാ വിധ ആശംസയുമറിയിച്ച് നടൻ മമ്മൂട്ടി . ട്രാന്‍സ്‌ജെന്‍ഡേഴ്സ് കൂട്ടായ്മയായ ദ്വയയുടെ സൗന്ദര്യമത്സരം ക്വീന്‍ ഓഫ് ദ്വയ 2018 ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം..

     നീണ്ട മൂക്ക് ഒരു വീക്ക്നെസ് ആണ്!! ഭാവി വധുവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ, കാണൂ നീണ്ട മൂക്ക് ഒരു വീക്ക്നെസ് ആണ്!! ഭാവി വധുവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ, കാണൂ

    ക്വീന്‍ ഓഫ് ദ്വയ 2018

    ക്വീന്‍ ഓഫ് ദ്വയ 2018

    ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ദ്വയ സംഘടിപ്പിച്ച സൗന്ദര്യ മത്സരമായിരുന്നു ക്വീൻ ഓഫ് ദ്വയ. പരിപാടി ഉദഘാടനം ചെയ്തത് മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. ട്രാൻസ് ജെഡർ സമൂഹത്തിനെ കുറിച്ച് മമ്മൂക്ക പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. . ലിംഗത്തിന്റെയോ നിറത്തിന്റെയോ ഭേദമില്ലാതെ എല്ലാവരെയും ഒരു പോലെ മനുഷ്യരായി കണക്കാക്കുന്ന കേരള സമൂഹത്തിന്റെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മറ്റൊരിടത്തം ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിക്കാൻ ഒരിക്കലും കഴിയില്ല. വ്യത്യസ്തമായ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിലുളള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

    പേരൻപിലെ അഞ്ജലി അമീർ‌

    പേരൻപിലെ അഞ്ജലി അമീർ‌

    പരിപാടിയിൽ താരം അഞ്ജലി അമീറിനെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. പേരൻപ് എന്ന ചിത്രത്തിൽ ട്രാൻജെൻഡറായിട്ടുള്ള ഒരു കഥാപാത്രമുണ്ടെന്നു കേട്ടപ്പോൾ തന്നെ ആദ്യം തന്റെ മനസിൽ എത്തിയത് അഞ്ജലിയുടെ മുഖമായിരുന്നു. മറ്റൊരു പ്രമുഖ താരത്തെയാണ് ഈ കഥാപാത്രത്തിനായി പരിഗണിച്ചത്. അത് തന്നോട് സംവിധായകൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ കഥാപാത്രം ഒരു ട്രാൻസ് ജെൻഡർ ചെയ്താൽ മാത്രമേ ശരിയാകുകയുള്ളുവെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. അങ്ങനെയാണ് അഞ്ജലി ആ സിനിമയിൽ എത്തുന്നത്.

    ദ്വയയ്ക്ക് പിന്തുണയുമായി സനിമ ലോകം

    ദ്വയയ്ക്ക് പിന്തുണയുമായി സനിമ ലോകം

    സിനിമാ രംഗത്തേയും സാമൂഹിക രംഗത്തേയും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രശസ്ത ട്രാൻസ്ജെൻഡർ നർത്തകിയായ മാലിക പണിക്കർ, സിനിമാ താരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, ഇനിയ, ഷംന കാസിം, കൃഷ്ണപ്രിയ ആൻഡ് ബോണി സംഘം, ട്രാൻസ്ജെൻഡർ നർത്തകിയായ ദീപ്തി കല്യാണി തുടങ്ങിയവരുടെ നൃത്തവും നിരവധി പ്രഗദ്ഭരുടെ സംഗീത പരിപാടിയും വേദിയിൽ അരങ്ങേറിയിരുന്നു. കൂടാതെ ട സമൂഹത്തിൽ തന്നെ മറ്റൊരു മാറ്റം സൃഷ്ടിച്ച കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരായ സൂര്യ, ഇഷാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

      ദ്വയയിൽ  ജയസൂര്യയും‌‌

    ദ്വയയിൽ ജയസൂര്യയും‌‌

    മമ്മൂട്ടിയെ കൂടാതെ ജയ സൂര്യയും ചടങ്ങിലെ അതിഥിയായിരുന്നു. ട്രാൻസ് ജെൻഡേഴ്സിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായ ജയസൂര്യയുടെ ഞാൻ മേരിക്കുട്ടി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകൾ ഓടുകയാണ്. സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് മേരിക്കുട്ടിയ്ക്ക് ലഭിക്കുന്നത്. ഈ ചിത്രം ട്രാൻസ് ജെൻഡർ സമൂഹത്തിന് ഒരു മുതൽകൂട്ടാണ്.

    English summary
    Mammootty: I am proud to be part of a society that views human beings without any discrimination, Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X