twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഭീതിയില്‍; ആരാധകര്‍ അതിരുവിടുന്നു

    By Ajith Babu
    |

    മുമ്പൊരിയ്ക്കലും നേരിടാനാവാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. പരാജയപരമ്പകള്‍ നേരത്തെയും നേരിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വലിയ ഇടവേളകളില്ലാതെ തിരിച്ചെത്താന്‍ നടന് സാധിച്ചിരുന്നു. എന്നാലിത്തവണ കാര്യങ്ങള്‍ നേരെമറിച്ചാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മമ്മൂട്ടിയുടെ പത്തോളം സിനിമകളാണ് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞത്. ഇത്രയും കാലം നീണ്ടൊരു തിരിച്ചടി മമ്മൂട്ടിയും ഇതാദ്യമായാണ് നേരിടുന്നത്.

     Bavuttiyude Namathil

    2010ല്‍ സൂപ്പര്‍താരമായി തിളങ്ങി നിന്ന ശേഷമായിരുന്നു മമ്മൂട്ടിയുടെ പതനം. വമ്പന്‍ വിജയങ്ങളും നിരൂപകപ്രശംസ നേടിയ സിനിമകളുമായി മറ്റെല്ലാ താരങ്ങളെയും ഏറെ പിന്നിലാക്കാന്‍ ആവര്‍ഷം മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നു. ബെസ്റ്റ് ആക്ടറിന് ശേഷം തിയറ്ററുകളിലെത്തിയ ഡബിള്‍സ്, ആഗസ്റ്റ് 15, ദ ട്രെയിന്‍, വെനീസിലെ വ്യാപാരി, കിങ് ആന്റ് കമ്മീഷണര്‍, കോബ്ര, താപ്പാന തുടങ്ങിയവയെല്ലാം വന്‍ പരാജയമാണ് നേരിട്ടത്.
    ഏറ്റവും പുതിയ ചിത്രമായ ജവാന്‍ വെള്ളിമലയും നിരാശമാത്രമാണ് മമ്മൂട്ടിയ്ക്ക് സമ്മാനിക്കുന്നത്.

    ഇനിയും പരാജയങ്ങള്‍ ഏറ്റുവാങ്ങാനുള്ള നിലയിലല്ല നടന്‍. അതുകൊണ്ടു തന്നെ ഭാവി നീക്കങ്ങളെക്കുറിച്ച് മമ്മൂട്ടിയ്ക്ക് കാര്യമായ ആശങ്കയുമുണ്ട്. വിഎം വിനുവിന്റെ ഫേസ് ടു ഫേസും ജിഎസ് വിജയന്റെ ബാവുട്ടിയുടെ നാമത്തിലുമാണ് മമ്മൂട്ടി പൂര്‍ത്തിയാക്കിയ സിനിമകള്‍. ഈ സിനിമകളില്‍ ഏത് ആദ്യം റിലീസ് ചെയ്യണമെന്ന കണ്‍ഫ്യൂഷനിലാണ് നടനെന്ന് പറയപ്പെടുന്നു.

    ഫേസ് ടു ഫേസിനും മുമ്പെ രഞ്ജിത്ത് തിരക്കഥയൊരുക്കിയ ബാവുട്ടിയുടെ നാമത്തില്‍ റിലീസ് ചെയ്യിയ്ക്കാനാണ് മമ്മൂട്ടി താത്പര്യം കാണിയ്ക്കുന്നത്. മമ്മൂട്ടി ആവശ്യ പ്രകാരമാണ് മറ്റു സിനിമകളെല്ലാം നിര്‍ത്തിവെച്ച് രഞ്ജിത്ത് തിരക്കഥയെഴുതിയതെന്ന് ചലച്ചിത്രരംഗത്ത് സംസാരമുണ്ടായിരുന്നു. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ നല്‍കിയ വിജയത്തിന്റെ ഓര്‍മകളാണ് രഞ്ജിത്തിനെ ദൗത്യമേല്‍പ്പിയ്ക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഒരു വന്‍വിജയമാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്.

    ഇതിനെക്കാളും കഷ്ടമാണ് മമ്മൂട്ടിയുടെ ആരാധകരുടെ കാര്യം. പ്രിയതാരത്തിന്റെ സിനിമകള്‍ നിരൂപകര്‍ വിമര്‍ശിയ്ക്കുമ്പോള്‍ അവരെ അക്രമിയ്ക്കുന്ന അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റമാണ് ആരാധകരുടേത്. സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെയും മറ്റും എതിര്‍ക്കുന്നവര്‍ക്കെതിരെ അതിരുവിടുന്ന കമന്റുകളും ഭീഷണികളുമാണ് ഇവര്‍ പോസ്റ്റ് ചെയ്യുന്നത്. മമ്മൂട്ടിയെ സിനിമകള്‍ പരാജയപ്പെട്ടുവെന്ന് എഴുതുന്നത് പോലും സഹിയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

    ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിയ്ക്കാന്‍ ചില നിരൂപകര്‍ മുതിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള ആരാധകരുടെ എടുത്തുചാട്ടം കൂടുതല്‍ തലവേദനയും സമ്മര്‍ദ്ദവും സമ്മാനിയ്ക്കുന്നത് മമ്മൂട്ടിയ്ക്ക് തന്നെയാണ്. അത് ആരാധകര്‍ മനസ്സിലാക്കുന്നില്ലെന്നതാണ് കഷ്ടം.

    English summary
    Super stars Mammootty's fans are on a rampage, posting expletives and even threats on the various social networking sites for all posts criticizing their idol.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X