twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്യാംദത്തിന്റെ സ്ട്രീറ്റ് ലൈറ്റില്‍ നായകന്‍ മമ്മൂട്ടിയല്ല, അപ്പോള്‍ മമ്മൂട്ടിയുടെ റോള്‍ എന്താണ് ??

    കഥ അത്രയേറെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നതും ചിത്രം നിര്‍മിക്കാന്‍ തയ്യാറായതും എന്നാണ് റിപ്പോര്‍ട്ട്

    By Rohini
    |

    ഛായാഗ്രാഹകന്‍ ശ്യാംദത്ത് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. മമ്മൂട്ടി നായകനാകുന്ന ചിത്രം ഏറെ സസ്‌പെന്‍സുകളോടെ തമിഴിലും മലയാളത്തിലുമായിട്ടാണ് ഒരുക്കുന്നത് എന്നാണ് ഇതുവരെ കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ചിത്രത്തിലെ നായകന്‍ മമ്മൂട്ടി അല്ല എന്ന്!!

    <em>മമ്മൂട്ടി മോഹന്‍ലാലിന്റെ മുഖത്ത് ആഞ്ഞടിച്ചു, ആശ്വസിപ്പിക്കാന്‍ വന്ന മമ്മൂട്ടിയോട് ലാല്‍ പറഞ്ഞത്</em>മമ്മൂട്ടി മോഹന്‍ലാലിന്റെ മുഖത്ത് ആഞ്ഞടിച്ചു, ആശ്വസിപ്പിക്കാന്‍ വന്ന മമ്മൂട്ടിയോട് ലാല്‍ പറഞ്ഞത്

    സ്ട്രീറ്റ് ലൈറ്റില്‍ അതിഥി താരമായിട്ടാണത്രെ മമ്മൂട്ടി എത്തുന്നത്. ഒരു കേസ് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം. മുഴുനീള വേഷമല്ല. ക്ലൈമാക്‌സിനോട് അടുപ്പിച്ചാണ് മമ്മൂട്ടിയുടെ രംഗപ്രവേശം ഉണ്ടാവുക എന്നും അറിയുന്നു. ഹാരീഷ് കണാരനാണത്രെ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. മഹേഷിന്റെ പ്രതികാരം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ലിജോ മോളാണ് ചിത്രത്തിലെ നായിക.

    streetlight-mammootty

    ഇവരെ കൂടാതെ ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, സോഹന്‍ സീനുലാല്‍, തമിഴില്‍ നിന്ന് മനോബാല, ബ്ലാക്ക് പാണ്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. നാല് തെന്നിന്ത്യന്‍ ഭാഷകളിലും ഛായാഗ്രഹകനായി വിജയം കണ്ട ശേഷമാണ് ശ്യാംദത്ത് സംവിധായകന്റെ തൊപ്പി അണിയുന്നത്. കമല്‍ഹാസന്റെ ഉത്തമ വില്ലന്‍, വിശ്വരൂപം 2 എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു. ഋതു, സീനിയേഴ്‌സ്, ഊഴം എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍.

    നവാഗതനായ ഫവാസ് മുഹമ്മദാണ് സ്ട്രീറ്റ് ലൈറ്റിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ പ്ലേഹൗസ് ആണ്. ജവാന്‍ ഓഫ് വെള്ളിമല നിര്‍മിച്ചുകൊണ്ട് രൂപം കൊണ്ട് പ്ലേഹൗസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. കഥ അത്രയേറെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നതും ചിത്രം നിര്‍മിക്കാന്‍ തയ്യാറായത് എന്നുമാണ് റിപ്പോര്‍ട്ട്.

    ആദര്‍ശ് എബ്രഹാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സംവിധായകനായ ശ്യാംദത്ത് തന്നെയാണ്. കൊച്ചിയിലും ചെന്നൈയിലും പൊള്ളാച്ചിയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. രണ്ട് ഭാഷകളിലും മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

    English summary
    Mammootty is not main character in Street Light
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X