twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യപ്പനെ അയ്യപ്പനാക്കിത് ഡോണ്‍ അളിയന്‍!

    By Aswathi
    |

    മലയാളത്തിലെ നല്ലൊരു കോമഡി വില്ലനായി ഉയരുകയാണ് ജോജു ജോര്‍ജ്. 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രത്തിലെ ചക്ക സുകു എന്ന എന്ന കഥാപാത്രത്തിലൂടെയാണ് ജോജുവിന്റെ കോമഡി യാത്ര തുടങ്ങുന്നത്. 'രാജാധിരാജ'യിലെയും 'മണിരത്‌നത്തി'ലെയും വിജയം വരെ അത് വന്നു നില്‍ക്കുന്നു.

    നടനല്ലെങ്കിലും നടനൊപ്പം, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ കൈയ്യടികിട്ടിയിട്ടുണ്ടാവും രാജാധിരാജയിലെ അയ്യപ്പന്. എന്നാല്‍ രാജാധിരാജയിലെ ഈ കഥാപാത്രം തനിക്ക് വേണ്ടി വച്ചിരുന്നതല്ലെന്നാണ് ജോജു ജോര്‍ജ് പറയുന്നത്.

    rajadhiraja

    രാജാധിരാജയില്‍ തന്നെ ഷാജു അവതരിപ്പിച്ച കഥാപാത്രമായിരുന്നു ആദ്യം ജോജുവിന്. പെണ്ണുങ്ങളെ കമന്റടിക്കുന്ന ഒരു കോമഡി കഥാപാത്രമായിരുന്നു അത്. എന്നാല്‍ പിന്നീട് മമ്മൂട്ടിയും സിനിമയുടെ സംവിധായകന്‍ അജയ് വാസുദേവും താന്‍ ഈ വേഷം ചെയ്താല്‍ നന്നാകുമെന്നന് പറഞ്ഞ് എന്നെ ഏല്‍പിക്കുകയായിരുന്നുവെന്ന് ജോജു പറഞ്ഞു.

    രാജാധിരാജയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി കിട്ടയത് ജോജുവിന്റെ ഡോണ്‍ അളിയാ എന്ന വിളിക്കായിരിക്കും. സെറ്റില്‍ ജോജു വിളിച്ചുപോയ ഡയലോഗ് ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നത്രെ. എന്തായാലും ജോജുവിമെ മമ്മൂട്ടി അയ്യപ്പനും, മമ്മൂട്ടിയെ ജോജു ഡോണ്‍ അളിയനുമാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ

    തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന 'മണി രത്‌ന'ത്തില്‍ ജോജു അവതരിപ്പിച്ച മുകുടി ദാസിനും നല്ല കൈയ്യടി ലഭിക്കുന്നുണ്ട്. വില്ലനില്‍ നിന്ന് ഹാസ്യത്തിലേക്കെത്തി ജോജു അടുത്ത ബാബുരാജാകില്ലെന്നാര് കണ്ടു.

    English summary
    Mammootty made me as Ayyappan said Joju George
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X