For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ... ഹിറ്റ്‌മേക്കര്‍ക്ക് വിട ചൊല്ലി മലയാള സിനിമ

  |

  മലയാള സിനിമയ്ക്ക് ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനെ മാറ്റിവച്ചൊരു ചരിത്രം രചിക്കാന്‍ സാധിക്കില്ല. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയുമെല്ലാം താരങ്ങളില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് കൈപിടിച്ചിരുത്തിയത് ഡെന്നിസ് ജോസഫിന്റെ തിരക്കഥകളായിരുന്നു.

  ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, മനു അങ്കിള്‍,... ഡെന്നിസ് ജോസഫ് പടിയിറങ്ങി പോകുമ്പോള്‍ ഓര്‍ക്കാനൊരുപാട് ബാക്കി വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണത്തേയും അതിജീവിച്ച് അനശ്വരനായി മാറുകയാണ് ഡെന്നീസ് ജോസഫ്. തങ്ങളുടെ പ്രിയ കഥാകാരന് മലയാള സിനിമയും പ്രേക്ഷകരും യാത്രാമൊഴി ചൊല്ലുകയാണ്.

  മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ന്യൂഡല്‍ഹി എന്ന സൂപ്പര്‍ ഹിറ്റിലൂടെ, തകര്‍ച്ചയിലായിരുന്ന തന്റെ കരിയര്‍ തിരികെ നല്‍കിയ എഴുത്തുകാരന് മമ്മൂട്ടിയും ആദാരാഞ്ജലി അര്‍പ്പിച്ചു. വൈകാരികമായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

  ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. മോഹന്‍ലാലിന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രമായിരുന്നു രാജാവിന്റെ മകന്‍. താരത്തില്‍ നിന്നും സൂപ്പര്‍താരമാക്കി മോഹന്‍ലാലിനെ മാറ്റിയ ചിത്രം. പ്രിയപ്പെട്ടവനെ കുറിച്ചുള്ള മോഹന്‍ലാലിന്റെ കുറിപ്പും ഹൃദയം തൊടുന്നതാണ്. ആ വാക്കുകളിലേക്ക്,

  എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ...പ്രണാമം ഡെന്നീസ്.

  ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്. എന്നായിരുന്നു സംവിധായകനായ പ്രിയദര്‍ശന്റെ സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
  വിന്‍സെന്റ് ഗോമസിനെയും കോട്ടയം കുഞ്ഞച്ചനെയും ജി.കെ യെയും ടോണി കുരിശിങ്കലിനെയും ഒപ്പം മറ്റനേകം പേരെയും അനാഥരാക്കി അയാള്‍ കടന്നു പോകുന്നു.. വിട ഡെന്നിസ് ജോസഫ് സാര്‍ എന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും കുറിച്ചു.

  മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ടെത്തിയിരിക്കുന്നത്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, വിനയ് ഫോര്‍ട്ട്, ബി ഉണ്ണി കൃഷ്ണന്‍, എംജി ശ്രീകുമാര്‍ തുടങ്ങി നിരവധി പേരാണ് മലയാള സിനിമയ്ക്ക് നിറക്കൂട്ട് പകര്‍ന്ന എഴുത്തുകാരന് വിട ചൊല്ലിയിരിക്കുന്നത്.

  Read more about: mammootty mohanlal dennis joseph
  English summary
  Mammootty Mohanlal And Others From Malayalam Cinema Pays Last Tribute To Dennis Joseph, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X