For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ തനിച്ചാക്കി ഭാര്യയ്ക്ക് പിന്നാലെ യാത്രയായി, നിർമാതാവ് നൗഷാദ് അന്തരിച്ചു

  |

  സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്ത് നൗഷാദ് ആലത്തൂർ നൗഷാദിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു. പ്രാർത്ഥിക്കണമെന്നും സുഹൃത്ത് പറഞ്ഞിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യയുടെ വിയോഗം. 13 വയസ്സുള്ള ഒരു മകളുണ്ട്.

  Film producer and chef Noushad passes away | Filmibeat Malayalam

  ബാത്ത് ടബ്ബില്‍ നിന്നുളള ഫോട്ടോഷൂട്ടുമായി ജീവയും അപര്‍ണയും, വൈറല്‍ ചിത്രങ്ങള്‍ കാണാം

  ഭാര്യ സുചിത്രയോടൊപ്പമുള്ള യാത്രകളിൽ അദ്ദേഹം ഇങ്ങനെയാണ്, മോഹൻലിനെ കുറിച്ച് ലിസി ലക്ഷ്മി

  സുഹൃത്തിന്റെ വാക്കുകൾ ഇങ്ങനെ...''എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്''- സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇന്ന് രാവിലെ ആയിരുന്നു നൗഷാദിന്റെ വിയോഗം.

  ഐശ്വര്യ റായിയുടെ ബേബി ബംപ് കണ്ടെത്തി ആരാധകർ, നടി അമ്മയാവാൻ പോകുന്നു, ആഘോഷമാക്കി ആരാധകർ

  നൗഷാദിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് മലയാള സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ, അ‍ജു വർഗീസ്, വിനയ് ഫോർട്ട്, ടൊവിനോ തോമസ്,നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ചു. ''അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്‌വ മോളെ ചേർത്തു പിടിച്ചു കൊള്ളും'' -ആന്റോ ജോസഫ് കുറിച്ചു.

  കഴിഞ്ഞ കുറച്ച് നാളുകളായി തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. വെള്ളിയാഴ്ച രാവിലെ 8.30 ന് ആയിരുന്നു അന്ത്യം. മൂന്ന് വർഷം മുൻപ് ഉദര സംബന്ധമായ രോഗത്തിന് നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ചികിത്സ നടത്തിരുന്നു. എന്നാൽ ഇത് വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ഒരു വർഷത്തിലേറ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സ നേടുകയായിരുന്നു. ഇതിന് ശേഷമാണ് പിന്നീട് തിരുവല്ലയിലേയ്ക്ക് മറ്റിയത്. രണ്ടാഴ്ച മുൻപായിരുന്നു ഹൃദയാഘാതത്ത തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ അന്തരിച്ചത്. നഷ് വയാണ് ഇവരുടെ ഏക മകൾ.

  പ്രമുഖ കേറ്ററിങ് റസ്റ്റ്റ്റന്റ് ശ്യംഖലയായ നൗഷാദ് ബിഗ് ഷെഫിന്റെ ഉടമയാണ് നൗഷാദ്. മൂന്ന് പതിറ്റാണ്ടായി പാചക രംഗത്ത് പ്രവർത്തിക്കുന്ന നൗഷാദ് ആയിരക്കണക്കിന് വിവാഹങ്ങൾക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പിതാവിൽ നിന്നാണ് നൗഷാദിന് പാചകത്തിനോടുളള താൽപര്യം പകർന്ന് കിട്ടുന്നത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസ്സിൽ പുതിയ സാധ്യത കണ്ടെത്തി വികസിപ്പിക്കുകയായിരുന്നു. വിദേശത്തും നൗഷാദിന്റെ കേറ്ററിങ് പ്രശസ്തമാണ്. സിനിമ നിർമ്മാതാവ് മാത്രമല്ല ടെലിവിഷനിലും അദ്ദേഹം സജീവമാണ്. പാചക പരിപാടികളുമായി അദ്ദേഹം രംഗത്ത് എത്താറുണ്ട്. കുക്കറി ഷോകളിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

  ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെയാണ് സിനിമ നിർമ്മാണ രംഗത്ത് എത്തുന്നത്. സ്കൂളിലും കോളേജിലും നൗഷാദിന്റെ സഹപാഠിയായിരുന്നു ബ്ലെസി. പിന്നീട്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല എന്നീ സിനിമകൾ കൂടി നിർമിച്ചു.

  Read more about: cinema
  English summary
  Mammootty Movie Producer Chef Naushad Passed Away Soon After His Wife Demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X