twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    12 വര്‍ഷത്തിന് ശേഷം മമ്മൂട്ടി നായകനായി തമിഴ് ചിത്രം, മാസല്ല ഇനി ക്ലാസ്, പേരന്‍പിന് അപൂര്‍വ്വ നേട്ടം!

    By Nimisha
    |

    നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചുവരികയാണ്. 12 വര്‍ഷത്തിന് പേരന്‍പ് എന്ന സിനിമയിലൂടെയാണ് താരം തമിഴകത്തേക്ക് തിരിച്ചുവരുന്നത്.ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പമാണ് താരം ഇത്തവണ കൈകോര്‍ത്തിട്ടുള്ളത്. റിലീസിന് മുന്‍പേ തന്നെ സിനിമ അന്താരാഷ്ട്ര മേളകളിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    പറഞ്ഞത് പോലെ പൃഥ്വി വാക്ക് പാലിച്ചു, സുപ്രിയയ്‌ക്കൊപ്പം ലണ്ടനില്‍, ചിത്രങ്ങള്‍ വൈറലാവുന്നു!പറഞ്ഞത് പോലെ പൃഥ്വി വാക്ക് പാലിച്ചു, സുപ്രിയയ്‌ക്കൊപ്പം ലണ്ടനില്‍, ചിത്രങ്ങള്‍ വൈറലാവുന്നു!

    അബ്രഹാമിന്‍റെ സന്തതികളായി മമ്മൂട്ടിയും അന്‍സണ്‍ പോളും, ടൈറ്റില്‍ കഥാപാത്രമായി ആരെത്തും?അബ്രഹാമിന്‍റെ സന്തതികളായി മമ്മൂട്ടിയും അന്‍സണ്‍ പോളും, ടൈറ്റില്‍ കഥാപാത്രമായി ആരെത്തും?

    അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സമുദ്രക്കനി, അഞ്ജലി മേനോന്‍, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

    അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മാറ്റുരയ്ക്കുന്നു

    അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മാറ്റുരയ്ക്കുന്നു

    റിലീസിന് മുന്‍പേ തന്നെ സിനിമ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്.

    മലയാളത്തിലും ഒരുക്കുന്നു

    മലയാളത്തിലും ഒരുക്കുന്നു

    ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിലെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2016 ലായിരുന്നു സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചത്.

    അഞ്ജലി അമീറിന്റെ തുടക്കം

    അഞ്ജലി അമീറിന്റെ തുടക്കം

    ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലായ അഞ്ജലി അമീര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മമ്മൂട്ടി തന്നെയാണ് അഞ്ജലിയെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്.

    നീണ്ട ഇടവേളയ്ക്ക് ശേഷം

    നീണ്ട ഇടവേളയ്ക്ക് ശേഷം

    നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നായകനായി ഒരു തമിഴ് സിനിമയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് ചിത്രം ഒരുക്കുന്നത്.2016 ലാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

    പൊങ്കല്‍ ചിത്രങ്ങള്‍ക്കൊപ്പം

    പൊങ്കല്‍ ചിത്രങ്ങള്‍ക്കൊപ്പം

    തമിഴകത്തിന്റെ സ്വന്തം ഉത്സവമായ പൊങ്കലിന് തമിഴ് നാട്ടില്‍ പേരന്‍പ് റിലീസ് ചെയ്യുന്നത്. ഇതേ സമയം തന്നെയാണ് വിമക്രമിന്റെ സ്‌കെച്ച്, സൂര്യയുടെ താനെ സേര്‍ന്ത കൂട്ടം, വിശാലിന്റെ ഇരുമ്പ് തിരൈ റിലീസ് ചെയ്യുന്നത്.

    മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം മലയാളത്തിലേക്ക്

    മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം മലയാളത്തിലേക്ക്

    പേരന്‍പിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നതിനാലാണ് മമ്മൂട്ടി സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    പ്രമേയത്തിന്റെ പ്രസക്തി

    പ്രമേയത്തിന്റെ പ്രസക്തി

    ചിത്രത്തിന്റ പ്രമേയത്തിന്റെ പ്രസക്തിയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. ഇതോടെ അദ്ദേഹം ഈ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

    English summary
    Mammootty-Starrer ‘Peranbu’ Likely To Be Screened At The International Film Festival Rotterdam (IFFR)
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X