»   » മമ്മുട്ടി പച്ചകൊടി കാണിച്ചു, ഇനി പൃഥ്വിരാജ് എന്ത് പറയും? സച്ചിയുടെ സിനിമയുടെ വിശേഷം ഇങ്ങനെ!!

മമ്മുട്ടി പച്ചകൊടി കാണിച്ചു, ഇനി പൃഥ്വിരാജ് എന്ത് പറയും? സച്ചിയുടെ സിനിമയുടെ വിശേഷം ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം ഒരുപാട് സിനിമകള്‍ റിലീസ് ചെയ്തിരുന്നു. അതിനൊപ്പം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്ന സിനിമകളുടെ എണ്ണവും വലുതാണ്. ഒന്നിലധികം സിനിമകളുടെ തിരക്കുകളിലാണ് മമ്മുട്ടിയും പൃഥ്വിരാജും. ഇരുവരുടെയും സിനിമകള്‍ ഓണത്തിനും ഒന്നിച്ച് തിയറ്ററുകളിലേക്ക് എത്തിയിരുന്നു.

പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം തൊടില്ലെന്നാണ് തോന്നുന്നത്!

ഇരുവരും ഒന്നിച്ച് മുമ്പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. ഇരുവരെയും ഒന്നിപ്പിച്ചൊരു സിനിമ എന്ന സ്വപ്‌നവുമായി നടക്കുകയാണ് സച്ചി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അടുത്ത സിനിമയെ കുറിച്ച് സച്ചി തുറന്ന് പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മമ്മുട്ടി പച്ചകൊടി കാണിച്ചിരുന്നെങ്കിലും പൃഥ്വിരാജിന്റെ സ്ഥിതി ഇങ്ങനെയാണ്.

പൃഥ്വിരാജും മമ്മുട്ടിയും

മലയാളത്തിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജും മമ്മുട്ടിയും മുമ്പ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സച്ചിയുടെ സിനിമ വരുന്നു

ഇരുതാരങ്ങളെയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകനും എഴുത്തുക്കാരനുമായ സച്ചി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സച്ചി വ്യക്തമാക്കിയത്.

മമ്മുട്ടിയുടെ പച്ചകൊടി

സിനിമയ്ക്ക് വേണ്ടി മമ്മുട്ടി പച്ചകൊടി കൊടുത്തിരിക്കുകയാണെന്നാണ് സച്ചി പറയുന്നത്. എന്നാല്‍ പൃഥ്വിരാജ് സിനിമയെ സംബന്ധിച്ച് താല്‍പര്യമുണ്ടെന്നോ ഇല്ലെന്നോ അറിയിച്ചിട്ടില്ല.

രാജ 2

മമ്മുട്ടിയെ നായകനാക്കി തന്നെ പോക്കിരി രാജയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ പോവുകയാണ്. പോക്കിരി രാജയിലെ പോലെ തന്നെ മമ്മുട്ടിക്കൊപ്പം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍.

രാജ 2 ആണോ?


2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജ എന്ന സിനിമയില്‍ പൃഥ്വിരാജും മമ്മുട്ടിയും ചേട്ടനും അനിയനുമായിട്ട് അഭിനയിച്ചിരുന്നു. ശേഷം സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇതിലും രണ്ട് പേരും അഭിനയിക്കുന്നുണ്ടോ? എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

പോക്കിരി രാജ


2010 ലാണ് വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിച്ച പോക്കിരി രാജ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മമ്മുട്ടിയും പൃഥ്വിരാജുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.

English summary
If the reports are to be true, writer-director Sachy is planning to bring the actors together once again, for his upcoming directorial venture. In a recent interview given to a popular daily, Sachy confirmed that a Mammootty-Prithviraj project is on cards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X