Just In
- 8 hrs ago
വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി
- 8 hrs ago
സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര് അനിലിന്റെ ചിത്രങ്ങള്‍
- 9 hrs ago
ഒരു ഞായറാഴ്ച, രണ്ട് അവിഹിതങ്ങൾ, പരിഭ്രമിക്കപ്പെട്ട സംവിധായകൻ — ശൈലന്റെ റിവ്യൂ
- 9 hrs ago
സാരിയിൽ ഗംഭീര ലുക്കിൽ താര സുന്ദരി! രൺവീറിനും സോയ അക്തറിനോട് നന്ദി
Don't Miss!
- News
ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്ത് വോട്ട് ചെയ്തത് 80 പേർ മാത്രം, ഇനി രാജ്യസഭയിലേക്ക്
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- Technology
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്
- Automobiles
അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം
- Finance
വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
മെഗാസ്റ്റാറിന്റെ സിബിഐ അഞ്ചാം ഭാഗം ഉടന്‍! ബാസ്ക്കറ്റ് കില്ലിങ് പ്രമേയമാക്കി സിനിമ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തരംഗമായി മാറിയ സിനിമകളാണ് സിബിഐ സീരീസ്. കെ മധുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അധികവും ബോക്സോഫീല്‍ വിജയം നേടിയവയായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രമാണ് ഈ സീരിസില്‍ ആദ്യം പുറത്തിറങ്ങിയിരുന്നത്. 1988ല്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബി ഐ തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങിയത്.
ഒരിടവേളയ്ക്ക് ശേഷം സിബിഐ പരമ്പരയിലെ പുതിയ സിനിമയും അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ചിത്രത്തിനായി മമ്മൂട്ടി സമ്മതം മൂളിയതായാണ് അറിയുന്നത്. മാമാങ്കം സിനിമയുടെ ഡബ്ബിംഗ് സമയത്താണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും മമ്മൂട്ടിയുമായി ചര്ച്ചയ്ക്കിരുന്നത്. 2020ല്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, സംഗീത സംവിധായകന് ശ്യാം തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതകളോടെയാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം വരുന്നത്. ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാസ്ക്കറ്റ് കില്ലിങ്ങിലൂടെയാണ് സിനിമയുടെ കഥാ വികാസമെന്നും അറിയുന്നു.

അഞ്ചാം ഭാഗം ക്രൂരമായ ജീവനൊടുക്കലുകളുടെ ഉളളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇന്‍വെസ്റ്റിഗേഷനാണ് അവതരിപ്പിക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേതെന്നും അറിയുന്നു. ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികള്‍ തന്നെയാകും ചിത്രത്തിന്റെ മികവെന്നും സംവിധായകന് കെ മധു വൃക്തമാക്കിയിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ സ്വര്‍ഗചിത്ര അപ്പച്ചന് തന്നെയാണ് നിര്‍മ്മിക്കുന്നത്.

പ്രസാദ് കണ്ണന് മീഡിയ കണ്ടന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. മുന്‍പ് മലയാളത്തിലെ മറ്റൊരു കിടിലന്‍ ത്രില്ലര്‍ ചിത്രമായിരിക്കും സിബിഐ അഞ്ചാം ഭാഗമെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി തുറന്നുപറഞ്ഞിരുന്നു. ഈ തിരക്കഥ ഒരുക്കുന്നതിന് വേണ്ടി താന്‍ മാനസികമായും അല്ലാതെയും ഒരുപാട് അധ്വാനിക്കേണ്ടി വന്നിരുന്നു. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും എസ് എന്‍ സ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞാന്‍ കണ്ടിട്ടുളളതില്‍വെച്ച് എറ്റവും വലിയ ഷാജി കൈലാസ് ഫാന്‍ പൃഥ്വി! കടുവയെക്കുറിച്ച് തിരക്കഥാകൃത്ത്

മമ്മൂട്ടിയുടെ പുതിയ സിബിഐ സിനിമയില്‍ ജഗതി ശ്രീകുമാറും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിക്രം എന്ന കഥാപാത്രമായിട്ടായിരുന്നു മുന്‍സിനിമകളില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ചിരുന്നത്. ഏതായാലും വലിയ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. മലയാളത്തില്‍ കൈനിറയെ സിനിമകളുമായി മുന്നേറുന്ന വേളയിലാണ് സൂപ്പര്‍ താരത്തിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നിരിക്കുന്നത്.
ഷെയ്നിന്റെ കാര്യം മാത്രമല്ല, ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല! പ്രതികരണവുമായി ഇടവേള ബാബു