twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്ഷ്യം പൂര്‍ത്തിയായില്ലെങ്കില്‍ മരണം! മമ്മൂട്ടിയും മാമാങ്കവും തകര്‍ക്കും.. പുതിയ വിവരങ്ങളിതാ..

    |

    മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമകളുടെ തിരക്കില്‍ നിന്നും തിരക്കിലേക്കുള്ള യാത്രയിലാണ്. മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്കൊപ്പം അന്യഭാഷകളിലും മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമകള്‍ വരുന്നുണ്ട്. ഈദ് പ്രമാണിച്ച് പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളാണ് തിയറ്ററുകളിലേക്ക് എത്തുന്ന മമ്മൂട്ടിച്ചിത്രം.

    കുട്ടനാടിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയാണ് തൊട്ട് പിന്നാലെ വരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ആഗസ്റ്റിലായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. നിലവില്‍ ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കത്തിന്റെ ചിത്രീകരണ തിരക്കുകളിലായിരുന്നു മമ്മൂട്ടി. മാമാങ്കത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം ഇങ്ങനെയാണ്.

    ഫോട്ടോ കടപ്പാട്: (ഫേസ്ബുക്ക്)

    മാമാങ്കം

    മാമാങ്കം

    ചരിത്രത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളില്‍ ഒന്നാണ് മമ്മൂട്ടിയുടെ മാമാങ്കം. ഇത്തരത്തില്‍ രണ്ട് സിനിമകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കുന്ന സിനിമകളില്‍ ഒന്ന് കൂടിയാണ് മാമാങ്കം. പതിനാറാം നൂറ്റാണ്ടിലെ മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കഥാപാത്രങ്ങള്‍.

    ചാവേറുകള്‍

    ചാവേറുകള്‍

    മമ്മൂട്ടിയടക്കം സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായി നിരവധി പേര്‍ അഭിനയിക്കുന്നുണ്ട്. ചാവേറുകളുടെ ലക്ഷ്യം പൂര്‍ത്തിയായില്ലെങ്കില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടും. മാമാങ്കം ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമയുടെ പ്രമേയം ചാവേറുകളുടെ ഈ കഥ തന്നെയാണ്. മമ്മൂട്ടിയും ചാവേര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം കൂടുതലുള്ള സിനിമയുടെ പിന്നണിയില്‍ തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

    ചിത്രീകരണം

    ചിത്രീകരണം

    നാല് ഷെഡ്യൂളായിട്ടാണ് മാമാങ്കം ചിത്രീകരിക്കുന്നത്. അധിക ദിവസം നീണ്ട് നില്‍ക്കാത്ത ആദ്യ ഷെഡ്യൂള്‍ മംഗലപുരത്ത് നിന്നുമായിരുന്നു നടന്നത്. മേയ് പകുതിയോട് കൂടി കൊച്ചിയില്‍ നിന്നും രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി രണ്ട് ഭാഗങ്ങള്‍ കൂടിയാണ് ഷൂട്ട് ചെയ്യാനുള്ളത്. അതില്‍ 50 ദിവസം നീണ്ട് നില്‍ക്കുന്ന ഒരു പ്രധാന ഷെഡ്യൂളുണ്ട്. ഇത് എറണാകുളത്ത് സെറ്റിട്ടിട്ടാണ് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. കൊട്ടരങ്ങളല്ലെങ്കിലും പതിനാറാം നൂറ്റാണ്ടിലെ വലിയ കെട്ടിട്ടങ്ങള്‍ ഒരുക്കിയാണ് സെറ്റ് ഉണ്ടാക്കുന്നത്. സിനിമയ്ക്ക് വേണ്ടി സെറ്റ് നിര്‍മ്മിച്ചതുമായി ചില വിവാദങ്ങള്‍ അടുത്തിടെ തലപൊക്കിയിരുന്നു.

    ഗെറ്റപ്പുകള്‍

    ഗെറ്റപ്പുകള്‍

    മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ പ്രത്യേകള്‍ ഇനിയും തീരുന്നില്ല. ചിത്രത്തില്‍ മെഗാസ്റ്റാര്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്. അത് തന്നെ കര്‍ഷകന്‍, സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകളായിരിക്കും മമ്മൂട്ടി അഭിനയിക്കുക. അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും മമ്മൂട്ടി ഞെട്ടിക്കാന്‍ പോവുന്നത് സ്‌ത്രൈണയുള്ള ഈ വേഷത്തിലൂടെയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയില്‍ 35 മിനുറ്റോളം ഈ വേഷത്തിലാണ് താരം അഭിനയിക്കുന്നതും. അടുത്തിടെ ആരാധകര്‍ ഈ രൂപത്തിലൊരു ഫാന്‍ മെയിഡ് പോസ്റ്ററും പുറത്ത് ഇറക്കിയിരുന്നു.

    ബിഗ് ബജറ്റ് സിനിമ

    ബിഗ് ബജറ്റ് സിനിമ

    മലയാളത്തില്‍ ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം തന്നെ ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. മാമാങ്കം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാണ്ഡ സിനിമയായി കണക്കാക്കുന്ന മാമാങ്കം അമ്പത് കോടി ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമാങ്കം പ്രമേയമാക്കി ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. പ്രേം നസീറിനെ നായകനാക്കി നവോദയ അപ്പച്ചനായിരുന്നു മാമാങ്കം എന്ന പേരില്‍ തന്നെ സിനിമ സംവിധാനം ചെയ്ത് നിര്‍മ്മിച്ചത്.

     സിനിമ കിടിലനായിരിക്കും..

    സിനിമ കിടിലനായിരിക്കും..

    മാമാങ്കത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ ആവേശത്തിലാണ്. അതിന് കാരണം സിനിമയുടെ അവതരണത്തിലും നിര്‍മാണത്തിലുമുള്ള സാങ്കേതിക വിദ്യകള്‍ തന്നെയാണ്. ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ കാഴ്ചയെ സ്വാധീനിക്കാനും സിനിമയ്ക്ക് കഴിയും.

    ബോളിവുഡ് നടി...

    ബോളിവുഡ് നടി...

    മമ്മൂട്ടി നായകനായി അഭിനയിക്കുമ്പോള്‍ മലയാളത്തിലെയും അന്യഭാഷകളിലെയും നിരവധി താരങ്ങളാണ് മാമാങ്കത്തിലുള്ളത്. ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് ബോളിവുഡ് നടി പ്രാചി ദേശായിയാണ്. ആയോധന മുറകള്‍ ചെയ്യുന്ന മെയ്‌വഴക്കവുമുള്ള നടിയാണ് പ്രാചി. ഒരു ദേവദാസിയായിട്ടാണ് പ്രാചി സിനിമയില്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നായികമാരെ തേടി അണിയറ പ്രവര്‍ത്തകര്‍ ഓടി നടക്കുകയായിരുന്നു. ഒടുവില്‍ പ്രാചിയിലേക്ക് എത്തുകയായിരുന്നു.

    താരസമ്പന്നമാണ്..

    താരസമ്പന്നമാണ്..

    ഒരുപാട് കഥാപാത്രങ്ങള്‍ സ്‌ക്രീനിലെത്തുന്ന കഥ ആയതിനാല്‍ മാമാങ്കം താരസമ്പന്നമാണ്. പ്രാചി ദേശായിക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളായി അഞ്ച് നായികമാരും സിനിമയിലുണ്ട്. മൂന്ന് നടിമാര്‍ മലയാളത്തില്‍ നിന്നും രണ്ട് പേര്‍ ബോളിവുഡില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ ഇവര്‍ ആരൊക്കെയാണെന്നുള്ള കാര്യം പുറത്ത് വിടും. മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ് നടന്‍ അരവിന്ദ് സ്വാമിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, ധ്രുവന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

     തെലുങ്കിലേക്ക് പോകുന്നു..

    തെലുങ്കിലേക്ക് പോകുന്നു..

    മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ മമ്മൂട്ടി ഇനി അഭിനയിക്കുന്നത് തെലുങ്കിലാണ്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയാണിത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയ്ക്ക് യാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ 30 കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. ഭൂമിക, സൂര്യ, ആശ്രിത വെമുഗന്തി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

     വരാനിരിക്കുന്ന സിനിമ

    വരാനിരിക്കുന്ന സിനിമ

    ഈ വര്‍ഷം മമ്മൂട്ടിയുടെ ഒരുപാട് സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. നിലവില്‍ മൂന്ന് സിനിമകള്‍ റിലീസിനെത്തിയിരുന്നു. മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളാണ് ജൂണില്‍ റിലീസിനെത്തുന്നത്. ആഗസ്റ്റ് അവസാനത്തെ ആഴ്ചയോട് കൂടി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    English summary
    Mammootty's Maamaankam second schedule completed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X